ഗുർമീതിന്റെ വീട് കണ്ട് ഉദ്യോഗസ്ഥർ ഞെട്ടി, ശൗചാലയം പോലും ബുള്ളറ്റ്പ്രൂഫ്, പിന്നെയുമുണ്ട് കാഴ്ചകൾ..

  • Posted By:
Subscribe to Oneindia Malayalam

ഛണ്ഡിഗഡ്: ബലാത്സഗ കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ഛാ സൗദാ തലവൻ ഗുർമീത് റാം റഹീമിന്റെ വസതിയിൽ നിന്ന് ലഭിച്ചത് വിസ്മയിപ്പിക്കുന്ന വസ്തുക്കൾ. കൂടാതെ ഗുർമീതിന്റെ ആഢംബര വീടും അവിടത്തെ ശൗചാലയം വരെ ബുള്ളറ്റ് പ്രൂഫായിരുന്നതായി റിപ്പോർട്ട്. ഗുർമീതിന്റെ സിർസയിലെ വസതി പരിശേധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.

മണിക്കൂറുകളോളമുള്ള ബലാത്സംഗം, നിർബന്ധിത മാസമുറ നിർത്തലുകൾ, വനിത സൈനികർ നേരിടുന്ന ക്രൂരപീഡനങ്ങൾ...

വീട്ടിലെ ഡ്രസ്സിംഗ് റൂമിൽ 14 അടി ഉയരത്തിൽ 29 അലമാരകളിലായാണ് ഗുർമിതിന്റെ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്നത്. ശീതീകരിച്ച വീട്ടിൽ പടുകൂറ്റൻ സ്ക്രീനിലുളള ടെലിവിഷനും വിലപിടിപ്പുള്ള അലങ്കാര പാത്രങ്ങളും ഉണ്ടായിരുന്നു. ഇവയ്ക്കെല്ലാം പുറമേ ഇരക്കുമതി ചെയ്ത വെള്ളം, മസാജ് ഓയിലുകൾ, പെർഫ്യൂമുകൾ, ,കോസ്മെറ്റിക്സ് ഉൽപ്പന്നങ്ങൾ, , വൻ തോതിലുള്ള ഡിസേനർ വസ്ത്രങ്ങൾ, ഷൂസ്, തൊപ്പികൾ എന്നിവയും കണ്ടെത്തിയിരുന്നു.

കൊട്ടാര സമാനമായ വീട്

കൊട്ടാര സമാനമായ വീട്

സിർസയിലെ തേരാവാസ് എന്ന മൂന്ന് നിലയുള്ള ആഡംബര വീടാണ് പോലീസ് പരിശോധ നടത്തിയത്. തികച്ചും കൊട്ടാര സമാനമായ വീടു തന്നെയായിരുന്നു അത്. വീടിന്റെ വാതിലും ജനാലകളും ശൗചാലയം പോലും ബുള്ളറ്റ് പ്രൂഫായിരുന്നു. കൂടാതെ പോലീസ് തിരച്ചിലിൽ വിലപിടിപ്പുള്ള കോസ്മെറ്റിക്സ് വസ്തുക്കളും ബുളളറ്റ് പ്രൂഫായ കാറ്, രണ്ടു പെട്ടി നിറയെ ഹാർഡ് ഡിസ്ക്കുകൾ, ആറ് പ്രൊജക്ടറുകൾ, പെൻഡ്രൈവ്, വോക്കിടോക്കി എന്നിവയും കിട്ടിയിരുന്നു. വലിപിടിപ്പുള്ള വസ്തുക്കൾ അല്ലാതെ ഗുർമിതിന്റെ വസതിയിൽ നിന്ന് സ്ഫോടക വസ്തുക്കൾ ഒന്നു തന്നെ ലഭിച്ചിരുന്നില്ല.

 വീട്ടിൽ തുരങ്കം

വീട്ടിൽ തുരങ്കം

ഭവാനി സുപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു വിട്ടിൽ പരിശോധന നടന്നത്. വീടിന്റെ നിർമ്മാണം ഒരു പ്രത്യേക രീതിയിലാണ്. ഗുർമീതിന്റെ മുറിയിൽ നിന്ന് ജോലിക്കാരിയുടെ മുറിയിലേയ്ക്ക് വേഗം പോകാൻ ഒരു ഇടനാഴിയുണ്ടായിരുന്നു. ഇത് മുറിയിലെ ഒരു തടി അലമാര കൊണ്ട് മറച്ചിരുന്നു. കൂടാതെ സന്യാസിമാരുടെ മുറിയിലേയ്ക്ക് പോകാൻ പ്രത്യേകം തുരങ്കം തന്നെയുണ്ടായിരുന്നു. ഇതു ഒരു ഭിത്തി ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു.

 ജയിലിൽ സുഖവാസം

ജയിലിൽ സുഖവാസം

പീഡനക്കേസിൽ അഴിക്കുളളിലായ ഗുർമീത് റാം റഹീമിന് ജയിൽ പ്രത്യേക പരിഗണന ലഭിക്കുന്നു വെന്ന് റിപ്പോർട്ട്. ജയിൽ സഹതടവുകാർക്ക് ലഭിക്കാത്ത സൗകര്യങ്ങളാണ് ഗുർമീത് ലഭിക്കുന്നത്. കഴിക്കാൻ പുറത്തു നിന്ന് പ്രത്യേക ഭക്ഷണം എല്ലാ ദിവസവും ജയിലിൽ എത്താറുണ്ട്. കൂടാതെ പാലും ജ്യൂസും എന്നിവ ഗുർമീതിന് ജയിൽ നിന്നു തന്നെ ലഭിക്കാറുണ്ട്. കൂടാതെ ഗുർമീതിനും ജയിലൽ അധികൃതർക്കും പ്രത്യേക ഭക്ഷണം പുറത്തു നിന്ന് കൊണ്ടു വരുകയാണ് ചെയ്യുന്നത്.

ജയിലിൽ പ്രശ്നം

ജയിലിൽ പ്രശ്നം

ഗുർമീത് ജയിലിൽ വന്നതിനു ശേഷമാണ് ജയിലിൽ പ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങിയത്രേ. നേരത്തെ സധാരണ തടവുകാർക്ക് ജയിലിനുള്ളിൽ നടക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു, കൂടാതെ നല്ല ഭക്ഷണം ലഭിച്ചിരുന്നു, എന്നാൽ ഇപ്പോൾ ജയിൽ തടവുകാർക്ക് ലഭിക്കേണ്ട അടിസ്ഥാന ആവശ്യങ്ങൾ പോലും ലഭിക്കുന്നില്ല. വസ്ത്രം ചെരുപ്പ് മുതലായവ ലഭിക്കാതിരുന്നതിനെ തുടർന്ന് ഒരു തടവുകാരൻ ജഡ്ജിയെ സമീപിച്ചിരുന്നു. വിഷയത്തിൽ ജ‍ഡ്ജി ഇടപെട്ടതിനെ തുടർന്ന് അവസ്ഥയിൽ കുറച്ചു മാറ്റാൻ വരാൻ തുടങ്ങിയത്

 വൻ ആയുധ ശേഖരം

വൻ ആയുധ ശേഖരം

ഗുർമീത് ജയിലിലായ ശേഷം സിർസയിലെ ആശ്രമത്തിൽ നടന്ന പരിശോധനയിൽ വൻ ആയുധ ശേഖരം കണ്ടെത്തിയിരുന്നു. ബോംബും, എകെ 47 , റൈഫിഗുർമീത് ജയിലിലായ ശേഷം സിർസയിലെ ആശ്രമത്തിൽ നടന്ന റെയ്ഡിൽ‍ വൻ ആയുധ ശേഖരമായിരുന്നു കണ്ടെത്തിയത്. ബോംബും, എകെ 47 , റൈഫിളുകൾ എന്നിവ ഉൾപ്പെടെ വൻ ആയുധ ശേഖരമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. സർസയിലെ ആശ്രമത്തിൽ ഒന്നിലേറെ പ്രവാശ്യം പോലീസ് പരിശോധന നടത്തിയിരുന്നു.

പീഡനം

പീഡനം

ആശ്രമത്തിലെ അന്തേവാസികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലാണ് ഗുർമീത് ജയിൽ ശിക്ഷ അനുഭവിക്കുന്നത്. കേസിൽ കുറ്റക്കാരനാണെന്നും തെളിഞ്ഞതോടെ കോടതി 20 വർഷത്തെ തടവു ശിക്ഷ വിധിച്ചിരുന്നു. ഗുർമീതിനെതിരെ ശിക്ഷ പുറപ്പെടുവിച്ച ദിവസം കോടതിയിൽ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Dera Sacha Sauda (DSS) chief Gurmeet Ram Rahim Singh, who was one of the few persons in the country with Z-plus category security cover, had even made his residence 'Tera Vas" bulletproof. The sanitization of his three-storey house in Sirsa has found that the doors and windows of his residence were bulletproof and all the luxuries of a king.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്