• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ മാറ്റം, ഫട്‌നാവിസിന്റെ നീക്കം പൊളിഞ്ഞു, പങ്കജ മുണ്ടെ പുറത്തേക്ക്, പോരാട്ടം

മുംബൈ: മഹാരാഷ്ട്രയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ കൊമ്പുകോര്‍ത്ത് ദേവേന്ദ്ര ഫട്‌നാവിസും പങ്കജ മുണ്ടെയും. ഫട്‌നാവിസിന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നൂറ് ശതമാനം മേല്‍ക്കൈ ഉണ്ടായിരുന്നു. സ്ഥിരം ശത്രുക്കളായ ഏക്‌നാഥ് ഗഡ്‌സെയെയും പങ്കജയെയും വെട്ടിനിരത്താനാണ് ഇതിലൂടെ ഫട്‌നാവിസ് ലക്ഷ്യമിട്ടത്. കോണ്‍ഗ്രസ് ബിജെപിയിലെ പോര് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ബിജെപിയിലെ വിമത വിഭാഗമായി പങ്കജ വിഭാഗം മാറിയിരിക്കുകയാണ്. കാത്തിരുന്ന് കാണാമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഫട്‌നാവിസ് മുണ്ടെയെ തോല്‍പ്പിക്കാന്‍ ശത്രുക്കളുമായി കൈകോര്‍ത്ത കാര്യം വരെ സംസ്ഥാന രാഷ്ട്രീയത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ഫട്‌നാസിന്റെ ഗെയിം പ്ലാന്‍

ഫട്‌നാസിന്റെ ഗെയിം പ്ലാന്‍

ഫട്‌നാവിസിന്റെ ആഗ്രഹപ്രകാരമാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായത്. നാല് പേരും ഫട്‌നാവിസിന്റെ അടുത്തയാളുകളാണ്. എന്നാല്‍ ശത്രുക്കളെയാണ് വെട്ടിനിരത്തിയിരിക്കുന്നത്. ഇവര്‍ക്ക് ഇനി ബിജെപിയില്‍ കാര്യമായ റോളുണ്ടാവില്ലെന്നാണ് ഫട്‌നാവിസ് സൂചിപ്പിക്കുന്നത്. ഏക്‌നാഥ് ഖഡ്‌സെ ഉറപ്പായും എംഎല്‍സി സീറ്റ് പ്രതീക്ഷിച്ചിരുന്നു. പങ്കജ മുണ്ടെ പ്രതിപക്ഷ നേതാവായി മാറാനായിരുന്നു ലക്ഷ്യമിട്ടത്. ദരേക്കറിനെ മറികടന്ന് ഇത് ലഭിക്കുമെന്നും അവര്‍ കരുതിയിരുന്നു. ഈ രണ്ട് മോഹത്തെയും ഫട്‌നാവിസ് കൃത്യമായി പൊളിച്ചു.

ലക്ഷ്യം ഇങ്ങനെ

ലക്ഷ്യം ഇങ്ങനെ

മറാത്തകളെയും ഒബിസികളെയും കൂട്ടുപിടിച്ച് പുതിയൊരു നേതൃത്വം ഉണ്ടാക്കാനാണ് ഫട്‌നാവിസ് ലക്ഷ്യമിടുന്നത്. ഗോപീചന്ദ് പദല്‍ക്കര്‍ ദാംഗര്‍ വിഭാഗത്തിലെ നേതാവാണ്. ഇയാള്‍ പ്രകാശ് അംബേദ്ക്കറുടെ വിബിഎയില്‍ നിന്ന് മത്സരിച്ചിരുന്നു. മൂന്ന് ലക്ഷം വോട്ടുകളാണ് പദല്‍ക്കര്‍ നേടിയത്. ഇതിന് ശേഷമാണ് ബിജെപിയില്‍ പദല്‍ക്കര്‍ ചേര്‍ന്നത്. അജിത് പവാറിനെതിരെ ബാരമതിയില്‍ മത്സരിക്കുകയും ചെയ്തു. ദാംഗറുകള്‍ മഹാരാഷ്ട്രയില്‍ ഏറ്റവുമധികം വോട്ടുള്ള രണ്ടാമത്തെ വിഭാഗമാണ്. ഇവര്‍ക്കിടയില്‍ നിയമസഭാ പ്രാതിനിധ്യം കുറവാണ്. ദാംഗറുകളെ എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്താമെന്ന വാഗ്ദാനമാണ് ഇനി ബിജെപിക്ക് മുന്നില്‍ പാലിക്കാനുള്ളത്.

മറ്റ് വിഭാഗങ്ങള്‍

മറ്റ് വിഭാഗങ്ങള്‍

രഞ്ജിത്ത് സിംഗ് മൊഹിതെ പാട്ടീല്‍ കരുത്തനായ മറാത്താ നേതാവാണ്. പ്രവീണ്‍ ദത്‌കെ ഒബിസി ബരി വിഭാഗവും അജിത് ഗോപ്ചഡെ ലിംഗായത്ത് വിഭാഗവുമാണ്. ഇതെല്ലാം കൃത്യമായി പ്ലാന്‍ ചെയ്താണ് ഫട്‌നാവിസ് നടപ്പാക്കിയത്. എന്നാല്‍ മറാത്തകള്‍ക്ക് സ്വാധീനം കുറഞ്ഞ് വരുന്ന കാര്യം ഫട്‌നാവിസ് പരിഗണിച്ചതേയില്ല. ബാക്കിയുള്ള രണ്ട് വിഭാഗവും കാലങ്ങളായി സ്ഥിരമായി ഒരു വിഭാഗത്തെ പിന്തുണയ്ക്കാറില്ല. പങ്കജ മുണ്ടെ ഒറ്റയ്ക്ക് വിചാരിച്ചാല്‍ ഇവരേക്കാള്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമായിരുന്നു.

മുണ്ടെയുടെ നീക്കങ്ങള്‍

മുണ്ടെയുടെ നീക്കങ്ങള്‍

ബിജെപിയിലെ വിമത വിഭാഗമായി ഫട്‌നാവിസിന്റെ നിയന്ത്രണങ്ങളെ പൊളിക്കാനാണ് പങ്കജ മുണ്ടെയുടെ നീക്കം. ബീഡിനെ കൂടാതെ, നഗര്‍, ലാത്തൂര്‍, പര്‍ഭാനി, ബുല്‍ദാന, ഔറംഗബാദ് എന്നീ ജില്ലകളില്‍ വന്‍ സ്വാധീനമാണ് പങ്കജ മുണ്ടെയ്ക്കുള്ളത്. ഇവിടെ രാഷ്ട്രീയ പര്യടനം ഇവര്‍ നേരത്തെ തുടങ്ങിയിട്ടുണ്ട്. തന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് പങ്കജ. പക്ഷേ ഏറ്റവും വലിയ പ്രതിസന്ധി ഭരണമുണ്ടായിരുന്ന അഞ്ച് വര്‍ഷം ജനങ്ങളുടെ വിമര്‍ശനം ഏറ്റവും നേരിട്ട മന്ത്രിയാണ് പങ്കജ മുണ്ടെ.

കോണ്‍ഗ്രസിന്റെ പ്രതീക്ഷ

കോണ്‍ഗ്രസിന്റെ പ്രതീക്ഷ

പങ്കജ മുണ്ടെ ബിജെപി വിട്ടാല്‍ സ്വീകരിക്കാമെന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. ഗോപിനാഥ് മുണ്ടെയുടെ മകള്‍ എന്ന വിശേഷണവും അവര്‍ക്കുണ്ട്. എന്നാല്‍ ബീഡില്‍ ഏറ്റവും മോശം ഭരണമാണ് ഇവര്‍ കാഴ്ച്ചവെച്ചത്. ഇവരെ തിരിച്ചെടുത്താന്‍ എന്‍സിപിയുമായി ഇടയാനുള്ള സാധ്യത കൂടുതലാണ്. മഹാവികാസ് അഗാഡിയുടെ ഭാഗമായാല്‍ ബീഡില്‍ പങ്കജയ്ക്ക് മത്സരിക്കാനുള്ള അവസരവും ലഭിക്കില്ല. കാരണം പ്രധാന എതിരാളിയായ ധനഞ്ജയ മുണ്ടെ എന്‍സിപിയിലാണ് ഉള്ളത്. ശിവസേനയില്‍ ചേരാന്‍ താല്‍പര്യമുണ്ടെങ്കിലും, അവര്‍ക്കുള്ള പ്രധാന പ്രശ്‌നം മണ്ഡലമാണ്. ബീഡ് വിട്ടാല്‍ മറ്റെവിടെയും വിജയിക്കാന്‍ പങ്കജയ്ക്ക് സാധ്യത കുറവാണ്.

ഫട്‌നാവിസ് സ്റ്റൈല്‍

ഫട്‌നാവിസ് സ്റ്റൈല്‍

പാര്‍ട്ടിക്കുള്ളില്‍ ഫട്‌നാവിസിന്റെ സ്റ്റൈല്‍ വ്യാപകമായി എതിര്‍പ്പുണ്ടാക്കുകയാണ്. ശിവസേന വിട്ട് പോകാന്‍ പോലും കാരണം ഈ സ്‌റ്റൈലാണ്. പാര്‍ട്ടിക്ക് ചെറിയ സംഭാവന മാത്രം നല്‍കുന്നവരെയാണ് വലിയ പദവികള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. പങ്കജ ബീഡില്‍ തോറ്റതാണ് അവര്‍ക്ക് സീറ്റ് നിഷേധിക്കാനുള്ള കാരണം. എന്നാല്‍ രണ്ട് തവണ പരാജയപ്പെട്ട പദല്‍ക്കര്‍ക്ക് ഇക്കാര്യം എന്തുകൊണ്ട് ബാധകമാവുന്നില്ലെന്നാണ് ചോദ്യം. ഫട്‌നാവിസ് ബ്രാഹ്മണ വിഭാഗം നേതാവാണ്. ഈ ജാതി സമവാക്യമാണ് പൊളിയേണ്ടതെന്ന് നേതാക്കള്‍ തുറന്ന് സമ്മതിക്കുന്നു. കാരണം പങ്കജ പ്രതിനിധീകരിക്കുന്ന ബഹുജന്‍ വിഭാഗം സംസ്ഥാന ജനസംഖ്യയുടെ 53 ശതമാനമുണ്ട്.

നടന്നത് വന്‍ ചതി

നടന്നത് വന്‍ ചതി

പങ്കജയെ തോല്‍പ്പിക്കാന്‍ ധനഞ്ജയ മുണ്ടെയുമായി ഫട്‌നാവിസ് കൈകോര്‍ത്തെന്നാണ് ആരോപണം. ധനഞ്ജയ മുമ്പ് ബിജെപിയിലായിരുന്നു. അന്ന് മുതലേ ഫട്‌നാവിസുമായി നല്ല ബന്ധത്തിലാണ്. മണ്ഡലത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഇവരുടെ തോല്‍വിക്കായി ആഞ്ഞ് പരിശ്രമിച്ചിരുന്നു. ഏക്‌നാഥ് ഖഡ്‌സെക്ക് സീറ്റ് നിഷേധിക്കുക മാത്രമല്ല അദ്ദേഹത്തിന്റെ മകള്‍ രോഹിണി ഖഡ്‌സെയെ പരാജയപ്പെടുത്തുന്നതിലും ഫട്‌നാവിസിന് പങ്കുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഫട്‌നാവിസിന് കാലിടറുമെന്നാണ് സൂചന. ക്രോസ് വോട്ടിംഗ് ഭയം ബിജെപിക്കുണ്ട്.

English summary
devendra fadnavis dominate candidature process split in bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X