എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും എക്‌സിറ്റ് നിര്‍ബന്ധമാക്കുന്നു?ബിടെക്ക് കിട്ടാന്‍ വിയര്‍ക്കും

  • By: Afeef Musthafa
Subscribe to Oneindia Malayalam

ദില്ലി: എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും എക്‌സിറ്റ് പരീക്ഷ നിര്‍ബന്ധമാക്കാന്‍ ആലോചന. കേന്ദ്ര മാനവവിഭവശേഷി വകുപ്പും ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷനും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍ജിനീയറിംഗ് വിദ്യാഭ്യാസ രംഗത്തെ നിലവാരം വിലയിരുത്താനും, വിദ്യാര്‍ത്ഥികള്‍ ജോലിക്ക് പ്രാപ്തരാണോ എന്ന് തെളിയിക്കുന്നതിനുമായാണ് എക്‌സിറ്റ് പരീക്ഷ നടപ്പിലാക്കുന്നത്.

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം ലഭിക്കണമെങ്കില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തുന്ന എക്‌സിറ്റ് പരീക്ഷ കൂടി വിജയിക്കണമെന്ന് നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. ഇതേ മാതൃകയിലാണ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും എക്‌സിറ്റ് പരീക്ഷ നടപ്പിലാക്കാന്‍ ആലോചിക്കുന്നത്. അവസാന സെമസ്റ്ററിലാകും എഐസിടിഇ നടത്തുന്ന എക്‌സിറ്റ് പരീക്ഷയും എഴുതേണ്ടി വരിക.

എന്നാല്‍ എക്‌സിറ്റ് ടെസ്റ്റ് വിദ്യാര്‍ത്ഥികളുടെ ജോലി സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും, ആയിരക്കണക്കിന് എന്‍ജിനീയറിംഗ് കോളേജുകളുള്ള രാജ്യത്ത് പഠിച്ചിറങ്ങുന്നവരില്‍ വെറും 30 ശതമാനം മാത്രമേ കോഴ്‌സുമായി ബന്ധപ്പെട്ട ജോലിയില്‍ പ്രവേശിക്കുന്നുള്ളുവെന്നുമാണ് എഐസിടിഇ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എക്‌സിറ്റ് പരീക്ഷ വിജയിച്ചാലേ ബിടെക്ക് ബിരുദം ലഭിക്കൂ എന്ന നിര്‍ദേശത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

ഫൈനല്‍ സെമസ്റ്ററില്‍...

ഫൈനല്‍ സെമസ്റ്ററില്‍...

കോഴ്‌സിന്റെ അവസാന സെമസ്റ്ററിലാണ് എക്‌സിറ്റ് പരീക്ഷ നടപ്പിലാക്കാന്‍ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് എഐസിടിഇ അധികൃതര്‍ നല്‍കുന്ന വിവരം.

എക്‌സിറ്റ് പാസായാല്‍ ജോലിക്ക് മുന്‍തൂക്കം...

എക്‌സിറ്റ് പാസായാല്‍ ജോലിക്ക് മുന്‍തൂക്കം...

എക്‌സിറ്റ് പരീക്ഷ പാസാകുന്നവര്‍ക്ക് ജോലി സാധ്യതകള്‍ വര്‍ധിക്കുമെന്നും, എക്‌സിറ്റ് പരീക്ഷ ജോലിക്കുള്ള അധികയോഗ്യതയായി പരിഗണിക്കുമെന്നുമെല്ലാം ഊഹാപോങ്ങളുണ്ട്.

എംബിബിഎസിനും എക്‌സിറ്റ്

എംബിബിഎസിനും എക്‌സിറ്റ്

എംബിബിഎസ് ബിരുദം ലഭിക്കുന്നതിന് എക്‌സിറ്റ് പരീക്ഷയും വിജയിക്കണമെന്ന നിര്‍ദേശം രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ബന്ധമാക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും നേരത്തെ നിര്‍ദേശിച്ചിരുന്നു.

അന്തിമ തീരുമാനം പിന്നീട്...

അന്തിമ തീരുമാനം പിന്നീട്...

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് എക്‌സിറ്റ് പരീക്ഷ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എഐസിടിഇയുടെ യോഗങ്ങള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനമാകൂ.

English summary
Exit test might be mandatory for engineering students to determine employability
Please Wait while comments are loading...