കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെച്ചൂരിയും കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ത്തു, സിപിഎമ്മിലെ തര്‍ക്കം വിഭാഗീയതയുടെ ഭാഗമോ

ബിജെപി മുഖ്യശത്രുവാണെന്നും അവരെ ഭരണത്തില്‍ നിന്ന് താഴെയിറക്കാന്‍ മതേതര-ജനാധിപത്യ പാര്‍ട്ടികളുമായി ഒന്നിക്കണമെന്നാണ് യെച്ചൂരി അവതരിപ്പിച്ച രേഖയിലുള്ളത്

  • By Vaisakhan
Google Oneindia Malayalam News

ദില്ലി: കേന്ദ്രകമ്മിറ്റി യോഗത്തില്‍ കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്തപ്പോള്‍ സിപിഎം ജനറല്‍ സെക്രട്ടി സീതാറാം യെച്ചൂരി അവതരിപ്പിച്ചതും കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന് പറയുന്ന രേഖ. നേരത്തെ യെച്ചൂരി പറഞ്ഞ വാക്കുകളില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കാര്യങ്ങള്‍.

ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാനും അതേസമയം കോണ്‍ഗ്രസുമായി ഒന്നിച്ചുള്ള വേദി പങ്കിടലോ പാടില്ലെന്ന നിര്‍ദേശമാണ് യെച്ചൂരി അവതരിപ്പിച്ചത്. ഇക്കാര്യത്തോട് പ്രകാശ് കാരാട്ടും യോജിച്ചെങ്കിലും അദ്ദേഹത്തിന്റെ ചില പിടിവാശികള്‍ സിപിഎമ്മിലെ വിഭാഗീയത പുറത്തുകൊണ്ടുവന്നു എന്നാണ് മനസിലാവുന്നത്.

ബിജെപി മുഖ്യശത്രു

ബിജെപി മുഖ്യശത്രു

ബിജെപി മുഖ്യശത്രുവാണെന്നും അവരെ ഭരണത്തില്‍ നിന്ന് താഴെയിറക്കാന്‍ മതേതര-ജനാധിപത്യ പാര്‍ട്ടികളുമായി ഒന്നിക്കണമെന്നാണ് യെച്ചൂരി അവതരിപ്പിച്ച രേഖയിലുള്ളത്. ഇതിനോട് പ്രകാശ് കാരാട്ട് അനുകൂലമായാണ് പ്രതികരിച്ചത്. ഈ രേഖയില്‍ കോണ്‍ഗ്രസുമായി ധാരണ പാടില്ലെന്ന് പ്രത്യേകം എഴുതി ചേര്‍ക്കണമെന്നായിരുന്നു കാരാട്ട് ആവശ്യപ്പെട്ടത്. ഇത് തര്‍ക്കത്തിലേക്ക് നയിച്ചു. ഈ വിഭാഗീയതയാണ് വോട്ടെടുപ്പിലേക്ക് നയിച്ചത്.

കോണ്‍ഗ്രസ് ബൂര്‍ഷ്വാ പാര്‍ട്ടി

കോണ്‍ഗ്രസ് ബൂര്‍ഷ്വാ പാര്‍ട്ടി

കോണ്‍ഗ്രസ് ബൂര്‍ഷ്വാ പാര്‍ട്ടിയാണെന്നാണ് യെച്ചൂരി അവതരിപ്പിച്ച പ്രമേയത്തിലുള്ളത്. കോണ്‍ഗ്രസിന് പകരം ഇപ്പോള്‍ ബിജെപി ആധിപത്യം സ്ഥാപിച്ചത് മാത്രമാണ് മാറ്റമെന്നും യെച്ചൂരി പറയുന്നു. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിക്കുന്നത്. അവര്‍ അതുകൊണ്ട് രാജ്യത്താകെ സ്വാധീനം ചെലുത്തുന്നു. എന്നാല്‍ കോണ്‍ഗ്രസ് ബൂര്‍ഷ്വാ-പ്രഭുവര്‍ഗത്തിന്റെ പ്രതിനിധിയായി തുടരുന്നു. നവ ഉദാരീകരണ നയങ്ങളും അമേരിക്കയുമായുള്ള നയതന്ത്രബന്ധങ്ങളും അവരുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നെന്നും വിമര്‍ശനമുണ്ട്.

ആരുടെ ഒപ്പം നില്‍ക്കണം

ആരുടെ ഒപ്പം നില്‍ക്കണം

ഇത്രയൊക്കെ പറഞ്ഞെങ്കിലും ഏതൊക്കെ പാര്‍ട്ടികളുമായി സഹകരിക്കാമെന്ന് സിപിഎം വ്യക്തമാക്കിയിട്ടില്ല. മതേതരമെന്ന് പുറമേക്ക് തോന്നുമെങ്കിലും കോണ്‍ഗ്രസ് വര്‍ഗീയ ശക്തികളോട് വിട്ടുവീഴ്ച്ച ചെയ്തു എന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ ഏത് പാര്‍ട്ടികളുമായി സഖ്യം ഉണ്ടാക്കുമെന്ന് കാരാട്ട് പക്ഷത്തിന് ഇപ്പോഴും ധാരണയില്ല. 1993ലേതിന് സമാനമായ തിരഞ്ഞെടുപ്പ് തന്ത്രം വേണമെന്നാണ് കാരാട്ട് പക്ഷം വാദിക്കുന്നത്. കോണ്‍ഗ്രസുമായി ഒന്നിച്ചുള്ള പ്രചാരണം ആവശ്യമില്ലെന്നു കാരാട്ട് പറഞ്ഞു.

വിഭാഗീയത കടുക്കുന്നു

വിഭാഗീയത കടുക്കുന്നു

യെച്ചൂരി അവതരിപ്പിച്ച നിര്‍ദേശത്തെ അനുകൂലിച്ച കാരാട്ട് തിരുത്തല്‍ ആവശ്യപ്പെട്ടതാണ് വിഭാഗീയത പരസ്യമാവാന്‍ കാരണം. കോണ്‍ഗ്രസുമായി ഏതെങ്കിലും ധാരണയുണ്ടാക്കി ലക്ഷ്യം നേടാനാവില്ലെന്ന് എഴുതിചേര്‍ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ യെച്ചൂരി അതിനെ എതിര്‍ത്തു. ഒരു പാര്‍ട്ടിയെ പ്രത്യേകമായി ചേര്‍ക്കാനാവില്ലെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. മതനിരപേക്ഷ പാര്‍ട്ടികളെ ബിജെപിക്കെതിരെ അണിനിരത്തണമെന്നായിരുന്നു യെച്ചൂരിയുടെ വാദം. കാരാട്ടിന്റെ പിടിവാശി കടുത്ത തര്‍ക്കത്തിലേക്കും വോട്ടെടുപ്പിലേക്കും നയിക്കുകയായിരുന്നു. ഇതിലുള്ള രോഷമാണ് യെച്ചൂരി കഴിഞ്ഞ ദിവസം എതിര്‍ പക്ഷത്തെ ബിജെപി അനുകൂലികളാണെന്ന് പ്രസ്താവനയിലൂടെ പ്രകടിപ്പിച്ചതെന്നാണ് വിലയിരുത്തുന്നത്.

English summary
factional war between karat and yechury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X