സഹയാത്രക്കാരിയോട് അപരമര്യാദയായി പെരുമാറിയ യാത്രക്കാരന് പണികിട്ടി, യുവതിയോട് ചെയ്തത്!!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ 31 കാരന്‍ അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 27ന് രാവിലെ മുംബൈയിലേയ്ക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. സ്ത്രീ ബഹളം വെച്ചതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത്. സബീന്‍ ഹംസ എന്നയാളാണ് അറസ്റ്റിലായിട്ടുള്ളത്. തുടര്‍ന്ന് ഇയാളെ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനിലേയ്ക്ക് ചോദ്യം ചെയ്യലിനായി കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഉറങ്ങിക്കൊണ്ടിരുന്ന യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിച്ച യുവാവ് യുവതി ഉണര്‍ന്നുനോക്കിയപ്പോള്‍ സമീപത്തിരുന്ന് സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ജീവനക്കാരെത്തിയപ്പോള്‍ ഇയാള്‍ തിടുക്കത്തില്‍ പാന്‍റിന്‍റെ സിബ്ബ് ഇടുകയായിരുന്നുവെന്നാണ് ക്രൂ അംഗങ്ങള്‍ നല്‍കുന്ന വിവരം. വിമാനത്തില്‍ ഇയാളെ താക്കീത് ചെയ്ത ക്രൂ അംഗങ്ങള്‍ വിമാനം മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതോടെ സിഐഎസ്എഫിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂണ്‍ 27 ന് രാവിലെ 6.15ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട വിമാനം 7.45ഓടെയാണ് മുബൈയിലെത്തിയത്. ഇതോടെ കുറ്റവാളിയെ സിഐഎസ്എഫിന് കൈമാറുകയായിരുന്നു.

plane-06

സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതിയില്‍ കേസെടുത്ത പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 354 (1) എ, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയയ്ക്കും.

English summary
A 31-year-old man, who was travelling in an early morning flight from Bangalore to Mumbai on June 27, landed behind bars for touching a co-passenger inappropriately and flashing at her.
Please Wait while comments are loading...