മേക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച റൈഫിളുകള്‍ സൈന്യം നിരസിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി നിര്‍മ്മിച്ച റൈഫിളുകള്‍ സൈന്യം നിരസിച്ചു. നിലവില്‍ ജവാന്മാര്‍ ഉപയോഗിച്ച് വന്നിരുന്ന എകെ 47, ഐഎന്‍എസ്എസ് റൈഫിളുകള്‍ക്ക് പകരം ഹോംമേഡ് 7.62x51 ആണ് സൈന്യം നിരസിച്ചത്.

സര്‍ക്കാരിന്റെ ഓഡിനന്‍സ് ഫാക്ടറി ബോര്‍ഡ് നിര്‍മ്മിച്ച റൈഫിളുകള്‍ പ്രാഥമിക പരിശോധനയില്‍ തന്നെ പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച നടത്തിയ പ്രഥാമിക പരിശോധയിലാണ് ഹോംമേഡ് റൈഫിളുകള്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നത്.

assamrifles-04

പുതിയ റൈഫിളുകള്‍ക്ക് പ്രശ്‌നം ഒരുപാടുണ്ടെന്നാണ് ആര്‍മി വിദഗ്ധര്‍ പറയുന്നത്. ശബ്ദം, ഫ്‌ളാഷ് തുടങ്ങി പരിഷ്‌കാരങ്ങള്‍ വരുത്താനുണ്ടെന്നുമാണ് ആര്‍മിയില്‍ നിന്ന് ലഭിക്കുന്ന വിവരം. റൈഫിളുകള്‍ക്ക് പൂര്‍ണമായും മാറ്റി വരുത്തി വീണ്ടും നിര്‍മ്മിക്കാന്‍ സമയമെടുക്കുമെന്നും സൈന്യം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം എക്‌സ്‌കാലിബര്‍ എന്ന റൈഫിളിന് വേണ്ടത്ര പ്രഹരശേഷിയില്ലെന്ന് ചൂണ്ടിക്കാട്ടി സൈന്യം നിഷേധിച്ചിരുന്നു. 5.56 എംഎം എക്‌സ്‌കാലിബറിന് പകരമായാണ് പുതിയ റൈഫിളുകള്‍ കൊണ്ടുവന്നത്.

English summary
For Second Year In A Row, Assault Rifles Made In India Rejected By Army.
Please Wait while comments are loading...