കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃദ്ധമാതാപിതാക്കളെ ബലംപ്രയോഗിച്ച് ദയാവധത്തിന് ഇരയാക്കുന്ന 'തലൈക്കൂത്തല്‍', ക്രൂരതയുടെ ദുരാചാരം

Google Oneindia Malayalam News

ചെന്നൈ: ഒരു കുഞ്ഞ് ജനിയ്ക്കുമ്പോള്‍ മുതല്‍ അവന്റെ ബല്യവും കൗമാരവും യൗവ്വനവുമൊക്കെ കാണുന്നവരാണ് മാതാപിതാക്കള്‍. ബാല്യത്തില്‍ അവനെല്ലാത്തിനും അമ്മയും അച്ഛനും വേണം. അവര്‍ക്കും അങ്ങിനെ തന്നെ അവന്റെ കാലൊന്നിടറിയാല്‍ അവരുടെ ഉള്ളം നീറും. കൗമാരത്തിലും യൗവ്വനത്തിലും അവന്‍ വീട്ടുകാരുമായി അല്‍പ്പം വഴക്കൊക്കെ കൂടും. ഈ സമയം മാതാപിതാക്കള്‍ വാര്‍ധക്യത്തോട് അടുത്തിരിയ്ക്കും.

താലോലിച്ച് വളര്‍ത്തിയ മക്കള്‍ വാര്‍ധക്യത്തില്‍ തങ്ങള്‍ക്ക് താങ്ങും തണലുമാകുമെന്ന് മാതാപിതാക്കള്‍ പ്രതീക്ഷിയ്ക്കും. എന്നാല്‍ വൃദ്ധസദനത്തില്‍ അവരെ ഉപേക്ഷിയ്ക്കുകയാണ് മിക്ക മക്കളും ചെയ്യുന്നത്. എന്നാല്‍ തമിഴ്‌നാട്ടിലെ വിരുദ്വാനഗറിലെ മുതിര്‍ന്ന ആളുകള്‍ക്ക് തങ്ങളുടെ മക്കളെ ഭയമാണ്. വാര്‍ധക്യത്തില്‍ അവരെ ഒഴിവാക്കാന്‍ വൃദ്ധസദനങ്ങളല്ല മക്കള്‍ തിരഞ്ഞെടുക്കുന്നത് 'തലൈക്കൂത്തല്‍' എന്ന ദുരാചാരമാണ്. ബലംപ്രയോഗിച്ച് നടത്തുന്ന ദയാവധമാണ് തലൈക്കൂത്തല്‍

പോറ്റി വളര്‍ത്തിയ മാതാപിതാക്കളെ ബാധ്യതയായി കണ്ട് കൊല്ലുകയാണ് ഇവിടത്തെ പതിവ്. ഡോക്യുമെന്ററി മേക്കറും ചലച്ചിത്ര പ്രവര്‍ത്തതനുമായ അന്‍ഷ് സിംഗ് തമിഴ്‌നാട്ടില്‍ നിന്ന് പകര്‍ത്തിയ തലൈക്കൂത്തലിനെപ്പറ്റിയുള്ള ഡോക്യുമെന്ററി ചര്‍ച്ചയാവുകയാണ്.

തലൈക്കൂത്തല്‍

തലൈക്കൂത്തല്‍

തമിഴ്‌നാടിന്റെ പലഭാഗത്തും വൃദ്ധര്‍ക്ക് വേണ്ടി നടത്തുന്ന ദുരാചാരമാണ് തലൈക്കൂത്തല്‍. ബലംപ്രയോഗിച്ചോ നിര്‍ബന്ധപൂര്‍വ്വമോ നടപ്പിലാക്കുന്ന ദയാവധമാണിത്.

 ഒരുദിവസം കൊണ്ടല്ല

ഒരുദിവസം കൊണ്ടല്ല

ഒറ്റദിവസം കൊണ്ട് ആളെ ഇല്ലാതാക്കുന്നതല്ല തലൈക്കൂത്തല്‍ അതിന് ചില രീതികളൊക്കെയുണ്ട്.

ഇങ്ങനെ

ഇങ്ങനെ

ദയാവധത്തിന് ഇരയാക്കേണ്ടയാളെ അതിരാവിലെ തലയിലും ശരീരത്തിലും ധാരളം എണ്ണ ഒഴിച്ച് കുളിപ്പിയ്ക്കും. തണുത്ത വെള്ളത്തിലാണ് കുളിപ്പിയ്ക്കുന്നത്. ഈ സമയം തലയില്‍ ധാരളമായി വെള്ളം ഒഴിയ്ക്കും. തല നല്ലപോലെ തണുത്ത് ശരീരത്തിലെ താപനില കുറയുന്നതിനും പനിയും ജ്വരവും പെട്ടന്ന് പിടിപെടുന്നതിനും വേണ്ടിയാണിത്. കുളിച്ച് കഴിഞ്ഞാല്‍ മൂന്നോ നാലോ ഗ്ളാസ് ഇളനീര് കുടിപ്പിയ്ക്കും. ചിലപ്പോള്‍ മൂക്കിലേയ്ക്ക് പശുവിന്‍പാല്‍ നിര്‍ബന്ധപൂര്‍വ്വം ഒഴിച്ച് ശ്വാസതടസ്സം സൃഷ്ടിയ്ക്കും. ചിലപ്പോള്‍ വിഷം ചേര്‍ത്തും നല്‍കും

മരണം ഇങ്ങനെ

മരണം ഇങ്ങനെ

തലൈക്കൂത്തലിന് ഇരയാകുന്നവര്‍ പനിയും ജ്വരവും വന്ന് മൂന്ന് നാല് ദിവസത്തിനകം മരിയ്ക്കും. ഇന്ത്യയില്‍ നിയമവിരുദ്ധമാണ് തലൈക്കൂത്തല്‍. എന്നാല്‍ തമിഴ്‌നാട്ടില്‍ ഇപ്പോഴും ഈ ദുരാചാരം തുടരുന്നുണ്ട്.

 വിരുദ്വാനഗര്‍

വിരുദ്വാനഗര്‍

ചെന്നൈയില്‍ നിന്നും 500 കിലോമീറ്റര്‍ അകലെയുള്ള വിരുദ്വാനഗറില്‍ തലൈക്കൂത്തല്‍ സര്‍വ്വ സാധാരണമാണ്. അന്‍ഷ് സിംഗിന്റെ ഡോക്യുമെന്ററിയെ ഉദ്ധരിച്ച് ഐബിഎന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉറ്റവരും ഉടയവരും തങ്ങളുടെ അന്തകരാകുന്നതും കാത്ത് ഭീതിയോടെയാണ് ഇവിടത്തെ വൃദ്ധര്‍ കഴിയുന്നത്. സംരക്ഷണത്തിന് വേണ്ടി ഇവര്‍ പ്രത്യേകം സംഘടനകളും രൂപീകരിച്ചിട്ടുണ്ട്.

English summary
Forced euthanasia practiced in Virudhuanagar village in Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X