കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ പോലീസുകാരനെ മുക്കിക്കൊല്ലാന്‍ ശ്രമം

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ കല്യാണില്‍ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ മുക്കിക്കൊല്ലാന്‍ ശ്രമം നടത്തിയതിന്റെ പേരില്‍ നാലുപേര്‍ക്കെതിരെ കേസ്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കേസ് ചാര്‍ജ് ചെയ്തതോടെ പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്.

സബ് ഇന്‍സ്‌പെക്ടര്‍ നിതിന്‍ ധഗ്ലെയാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞദിവസം രാത്രിയോടെ തീസ്ഗാവ് തടാകക്കരിയിലായിരുന്നു സംഭവം. പ്രദേശത്ത് ഒരുസംഘം ആളുകള്‍ വിഗ്രഹ നിമജ്ജനം തടസപ്പെട്ടുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ക്യൂ തെറ്റിക്കാന്‍ ശ്രമം നടത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

ganesh-idol

ക്യൂ പാലിക്കാന്‍ നിര്‍ദ്ദേശിച്ച പോലീസ് ചിലരെ ബലം പ്രയോഗിച്ച് നീക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ നാലുപേര്‍ ചേര്‍ന്ന് വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു. വെള്ളത്തില്‍ വീണ ഉദ്യോഗസ്ഥനെ മുക്കിക്കൊല്ലാനും ശ്രമം നടത്തിയെങ്കിലും അദ്ദേഹം സ്വയം രക്ഷപ്പെടുകയായിരുന്നു. പോലീസുകാരനെ മര്‍ദ്ദിച്ചശേഷം സംഘം പിന്നീട് രക്ഷപ്പെട്ടു.

ഗണേഷ വിഗ്രഹ നിമജ്ജനത്തിനായി മഹാരാഷ്ട്രയില്‍ പലയിടങ്ങളിലായി വലിയ തോതിലുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു. തടാകങ്ങളിലും പുഴകളിലും കടലില്‍ക്കരയിലുമെല്ലാം വലിയ തോതിലുള്ള ഭക്തരാണ് തടിച്ചുകൂടിയത്. വന്‍ തോതിലുള്ള പോലീസ് സന്നാഹങ്ങളും ഇവിടങ്ങളില്‍ ഒരുക്കിയിരുന്നു.

English summary
Four men try to drown cop after tiff over Ganesh idol immersion in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X