ഉത്തര്‍ പ്രദേശ് ഇനി കുരുതിക്കളമാകുമോ? മുഖ്യമന്ത്രിക്കസേരക്കാരന്റെ നാവില്‍ നിന്ന് വന്ന 'വിഷവാക്കുകള്‍

Subscribe to Oneindia Malayalam

ലഖ്‌നൗ: യോഗി ആദിത്യ നാഥ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമല്‍ക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ അനവധിയാണ്. ബിജെപിയുടെ തീവ്ര ഹിന്ദുത്വ മുഖമാണ് യോഗി ആദിത്യനാഥ്. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത അദിത്യനാഥ് ആണ് ഇപ്പോള്‍ മുഖ്യമന്ത്രിയാകുന്നത്.

നാല് കോടിയോളം മുസ്ലീം ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തില്‍ ഒരു മുസ്ലീം സ്ഥാനാര്‍ത്ഥി പോലും ഇല്ലാതെയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണ രംഗത്ത് ഒരു മുസ്ലീം പ്രതിനിധി പോലും ഇല്ല.

അതിനും മുകളിലാണ് പ്രശ്‌നങ്ങള്‍. അത്രയേറെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി വിവാദം സൃഷ്ടിച്ച യോഗി ആദിത്യനാഥ് സംസ്ഥാനത്തിന്റെ ഭരണചക്രം തിരിക്കുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക? ആദിത്യനാഥിന്റെ നാവില്‍ നിന്ന് ഇതുവരെ വന്ന വിവാദ പരാമര്‍ശങ്ങള്‍ കേട്ടാല്‍ ആരും ഒന്ന് ഞെട്ടിപ്പോകും.

ചെറുപ്പക്കാരന്‍... ഞെട്ടിക്കും

യുവത്വം വിടാത്ത രാഷ്ട്രീയ നേതാവാണ് യോഗി ആദിത്യനാഥ്. ഇപ്പോള്‍ പ്രായം വെറും 44 വയസ്സ്. ഉത്തര്‍ പ്രദേശിലെ ബിജെപിയുടെ നിര്‍ണായക സാന്നിധ്യം.

ഏറ്റവും പ്രായം കുറഞ്ഞ എംപി

12-ാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി ആയിരുന്നു ആദിത്യനാഥ്. വെറും 26-ാം വയസ്സിലാണ് ഖൊരഖ്പൂരില്‍ നിന്ന് 1998 ല്‍ അദ്ദേഹം ജയിച്ചത്. പിന്നീട് നടന്ന് എല്ലാ തിരഞ്ഞെടുപ്പിലും പരാജയം മണക്കാതെ എംപിയായി തുടര്‍ന്നു.

തീവ്ര ഹിന്ദുത്വം

തീവ്ര ഹിന്ദുത്വ നിലപാടുകളുടെ പേരിലാണ് എന്നും യോഗി ആദിത്യനാഥ് ശ്രദ്ധിയ്ക്കപ്പെട്ടിട്ടുള്ളത്. തീവ്ര ഹിന്ദുത്തിന് അപ്പുറം തീവ്ര മുസ്ലീം വിരുദ്ധതയാണ് ആദിത്യനാഥിന്റെ മുഖമുദ്ര.

ബാബറി മസ്ജിദ് പിടിച്ചെടുത്ത സന്യാസി?

1949 ല്‍ മഹന്ത് ദിഗ് വിജയ് നാഥിന്റെ നേതൃത്വത്തിലായിരുന്നു 1949 ല്‍ ബാബറി മസ്ദിജ് പിടിച്ചെടുക്കാനുള്ള മുന്നേറ്റം നടന്നത്. ദിഗ് വിജയ് നാഥിന്റെ പിന്‍ഗാമി മഹന്ത് അവൈദ്യനാഥിന്റെ പിന്‍ഗാമിയാണ് യോഗി ആദിത്യനാഥ്.

 മുസ്ലീം സ്ത്രീകളുടെ ശവം കുഴിച്ചെടുത്ത്...

മുസ്ലീം സ്ത്രീകളിടെ ശവം കുഴിച്ചെടുത്ത് ബലാത്സംഗം ചെയ്യണം എന്ന് പ്രഖ്യാപിച്ചത് യോഗി ആദിത്യനാഥ് ആണ് എന്ന് ഒരു ആരോപണം ഉണ്ട്. എന്നാല്‍ ഇക്കാര്യം പറഞ്ഞത് അദ്ദേഹം അല്ല. പക്ഷേ പറഞ്ഞ മറ്റ് പല കാര്യങ്ങളും ഞെട്ടിപ്പിക്കുന്നതാണ്.

ഹിന്ദുരാഷ്ട്രമാക്കും

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുന്നത് വരെ തനിക്ക് വിശ്രമം ഇല്ല എന്ന് പ്രഖ്യാപിച്ച ആളാണ് യോഗി ആദിത്യനാഥ. 2005 ല്‍ ആയിരുന്നു ഈ വിവാദ പരാമര്‍ശം.

ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളി

ന്യൂനപക്ഷങ്ങളെ പച്ചയ്ക്ക് വെല്ലുവിളിച്ചിട്ടുണ്ട് യോഗ്ി ആദിത്യനാഥ് പലതവണ. നിങ്ങള്‍ ആരേയും കൊല്ലരുത് എന്നാണ് ഞങ്ങളുടെ ആഗ്രഹം. നിങ്ങള്‍ സമാധാനം ലംഘിച്ചാല്‍ എങ്ങനെ സമാധാനത്തോടെ ജീവിക്കണം എന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പഠിപ്പിക്കും എന്നായിരുന്നു 2014 ലെ ഒരു ടിവി പരിപാടിയില്‍ യോഗി ആദിത്യനാഥ് പറഞ്ഞത്.

ഷാറൂഖ് ഖാനും ഹാഫിസ് സയ്യിദും

ബോളിവുഡ് താരം ഷാറൂഖ് ഖാനെ കുറിച്ച് ആദിത്യനാഥ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. ഷാറൂഖിന്റേയും പാക് ഭീകരന്‍ ഹാഫിസ് സയ്യിദിന്റേയും ഭാഷ ഒന്നാണ് എന്ന് വരെ പറഞ്ഞു.

ഹിന്ദുക്കള്‍ ബഹിഷ്‌കരിച്ചാല്‍

ഇന്ത്യന്‍ സമൂഹത്തിലെ ഒരു വിഭാഗം ബഹിഷ്‌കരിച്ചാല്‍ പിന്നെ ഷാറൂഖ് ഖാന്റെ സിനിമകള്‍ പൊട്ടിപ്പാളീസാവും എന്നായിരുന്നു ഒരു ഭീഷണി. അങ്ങനെ വന്നാല്‍ ഒരു സാധാരണ മുസല്‍മാനെ പോലെ ഷാറൂഖിന് തെരുവിലൂടെ നടക്കേണ്ടി വരും എന്നും 2015 ല്‍ ആദിത്യനാഥ് പറഞ്ഞു.

നൂറ് മുസ്ലീങ്ങളെ മതംമാറ്റും

ഒരു ഹിന്ദു പെണ്‍ുകുട്ടി മതപരിവര്‍ത്തനത്തിന് വിധേയയായാല്‍ അതിന് പകരം നൂറ് മുസ്ലീം പെണ്‍കുട്ടികളെ മതംമാറ്റും എന്നായിരുന്നു ഒരിക്കല്‍ പറഞ്ഞത്. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഹിന്ദുക്കള്‍ കൈകള്‍കൊണ്ട് കണക്ക് തീര്‍ക്കും എന്നും ഭീഷണി മുഴക്കി.

ലവ് ജിഹാദ്

ഉത്തര്‍ പ്രദേശില്‍ ഹിന്ദുക്കള്‍ക്ക് നേര്‍ക്കുള്ള ാെരു അപമാനവും നോക്കി നില്‍ക്കില്ല എന്നാണ് ലവ് ജിഹാദ് സംബന്ധിച്ച് യോഗി ആദിത്യനാഥ് പ്രതികരിച്ചത്. ഉത്തര്‍ പ്രദേശിലെ ഒരു ഹിന്ദുവിനെ ആരെങ്കിലും തൊട്ടാല്‍ അവന്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കും എന്നും ഭീഷണി മുഴക്കി.

ജനാധിപത്യത്തിനെതിരെ

ജനാധിപത്യത്തെക്കിറിച്ച് പറഞ്ഞുകൊണ്ട് മറ്റ് പാര്‍ട്ടികള്‍ നടപ്പാക്കുന്നത് വര്‍ഗ്ഗീയ അജണ്ടയാണ്. രാജ്യത്ത് 12 ലക്ഷം ഹിന്ദു സന്യാസിമാരുണ്ട്, എന്നാല്‍ നിങ്ങള്‍ സംസാരിക്കുന്നത് ഇമാമുമാര്‍ക്ക് ശമ്പളം കൊടുക്കുന്നതിനെ കുറിച്ചാണ്. ഇതാണോ ജനാധിപത്യം? ലോക്‌സഭയില്‍ ചോദിച്ചതാണ് ഇത്.

ജനസംഖ്യ വര്‍ദ്ധിക്കുന്ന സമുദായം

ഉത്തര്‍ പ്രദേശില്‍ രണ്ടര വര്‍ഷത്തിനിടെ 450 കലാപങ്ങള്‍ ഉണ്ടായി. ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യാവര്‍ദ്ധവയാണ് ഇതിന് കാരണം എന്ന് പറഞ്ഞ ആളാണ് യോഗി ആദിത്യനാഥ്. 35 ശതമാനത്തില്‍ കൂടുതല്‍ മുസ്ലീങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ പോലും പറ്റില്ലെന്നും ആദിത്യനാഥ് അന്ന് പറഞ്ഞിരിന്നു.

മദര്‍ തെരേസയെ പോലും

ലോകം ആദരിക്കുന്ന മദര്‍ തെരേസയെ പോലും വെറുതേ വിടാത്ത ആളാണ് യോഗി ആദിത്യനാഥ്. ആതുര സേവനത്തിന്റെ പേരില്‍ ഹിന്ദുക്കളെ മതംമാറ്റുകയാണ് മദര്‍ തെരേസ ചെയ്തത് എന്നായിരുന്നു ആക്ഷേപം.

യോഗ വേണ്ടത്തവര്‍ രാജ്യം വിടട്ടെ

ശിവനാണ് ഏറ്റവും വലിയ യോഗി. അദ്ദേഹമാണ് യോഗ തുടങ്ങിയതും. ഈ രാജ്യത്തിന്റെ ഓരോ അണുവിലും മഹാദേവനുണ്ട്. അതുകൊണ്ട് യോഗ വേണ്ടാത്തവരെല്ലാം രാജ്യം വിട്ട് പോകട്ടേ എന്ന് വരെ പറഞ്ഞിട്ടുണ്ട് ആദിത്യനാഥ്. 2015 ല്‍ വരാണസിയില്‍ വച്ചായിരുന്നു ഇത്.

English summary
Uttar Pradesh’s new chief minister Yogi Adityanath is no stranger to controversy. From love jihad to forced conversions to Shah Rukh Khan, he is known for his provocative statements, mostly directed against the minority community.
Please Wait while comments are loading...