സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു
ഭൗമരാഷ്ട്രീയപരമായ വെല്ലുവിളികളും പണപ്പെരുപ്പ ഭീഷണികളും കാരണം, പരമ്പരാഗത നിക്ഷേപമായ അമേരിക്കൻ ഡോളറിൽ നിന്ന് മാറി സ്വർണ്ണ ശേഖരം വർദ്ധിപ്പിക്കുന്നതിൽ ലോകത്തിലെ പല സെൻട്രൽ ബാങ്കുകളും കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ താൽപ്പര്യം കാണിക്കുന്നുണ്ട്. ഇതിൽ തന്നെ ഏറ്റവും കൂടുതലായി സ്വർണം വാങ്ങിക്കൂട്ടുന്ന രാജ്യങ്ങളിലൊന്ന് ചൈനയാണ്. ഇപ്പോഴിതാ ചൈനയുടെ കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് വാങ്ങിയ ഫെബുവരിയിലെ സ്വർണ ശേഖരത്തിൻ്റെ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. ഫെബ്രുവരിയിലും വലിയ തോതിൽ ചൈന സ്വർണം വാങ്ങിയെന്നാണ് കണക്കുകൾ. തുടർച്ചയായ പതിനാറാം മാസമാണ് ചൈന ഇത്തരത്തിൽ സ്വർണം വാങ്ങുന്നത്.
പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിഒസി) കഴിഞ്ഞ മാസം 30,000 ഔൺസ് സ്വർണമാണത്രേ വാങ്ങിയത്. ഇതോടെ ഫെബ്രുവരി അവസാനം ശേഖരം 74.2 ദശലക്ഷം ഔൺസായി. സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഓഫ് ഫോറിൻ എക്സ്ചേഞ്ച് (SAFE) പ്രകാരം ഇതിന്റെ മൂല്യം ഏകദേശം 387.6 ബില്യൺ ഡോളറാണ്. 2024 നവംബർ മുതൽ പിബിഒസിയുടെ സ്വർണശേഖരം മൊത്തം 1.4 ദശലക്ഷം ഔൺസ് വർദ്ധിച്ചു. സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനുള്ള ചൈനയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തുടർച്ചയായ ഇടപെടലുകൾ.

ഫെബ്രുവരി അവസാനത്തോടെ ചൈനയുടെ വിദേശനാണ്യ ശേഖരം 3.4 ട്രില്യൺ ഡോളറിലെത്തി, ജനുവരിയെ അപേക്ഷിച്ച് 8.7 ബില്യൺ ഡോളറിന്റെ വർദ്ധനവാണിത്. തുടർച്ചയായ ഏഴാം മാസത്തെ വർദ്ധനവാണിത്. യു.എസ്. ഡോളർ സൂചികയുടെ ശക്തിയും ആസ്തികളുടെ വില വർദ്ധനയുമാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
സമീപകാലത്ത് ചൈന അമിതമായി സ്വർണം വാങ്ങുന്നുണ്ട്. 2025 നവംബറിൽ റഷ്യയിൽ നിന്ന് 961 ദശലക്ഷം ഡോളറിന്റെ സ്വർണമായിരുന്നു ചൈവ സ്വന്തമാക്കിയത്. ഉഭയകക്ഷി വ്യാപാര ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഇടപാട് കൂടിയായിരുന്നു .ഒക്ടോബറിൽ ഏകദേശം 930 ദശലക്ഷം ഡോളറിന്റെ റഷ്യൻ സ്വർണമായിരുന്നു ചൈന ഇറക്കുമതി ചെയ്തത്. 2025 അവസാനത്തോടെ വാങ്ങലുകൾ വീണ്ടും ഗണ്യമായി വർദ്ധിച്ചു. ജനുവരി മുതൽ നവംബർ വരെ ചൈന 1.9 ബില്യൺ ഡോളറിന്റെ റഷ്യൻ സ്വർണം ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 223 ദശലക്ഷം ഡോളറിനേക്കാൾ ഏതാണ്ട് ഒമ്പത് മടങ്ങിലധികമാണ്.
യു.എസ്. ഡോളറിനെ ആശ്രയിക്കുന്നത് കുറച്ച് സ്വർണ കരുതൽ ശേഖരം വർദ്ധിപ്പിക്കുന്ന ചൈനയുടെ നയത്തിന്റെ ഭാഗമാണ് ഈ വർദ്ധനവ്. ഔദ്യോഗിക കണക്കുകൾ ഞെട്ടിക്കുന്നവയാണെങ്കിലും, യഥാർത്ഥ വാങ്ങലുകൾ ഇതിലും എത്രയോ മടങ്ങ് കൂടുതലായിരിക്കാം എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2022 ൽ തന്നെ ചൈന സ്വർണ വാങ്ങലുകൾ വർധിപ്പിച്ചിരുന്നു. ആ വർഷം പകുതിയോെ ചൈന 1,080 ടണ്ണിലധികം സ്വർണ്ണം ശേഖരത്തിൽ ചേർത്തിട്ടുണ്ട്.
2024-ൽ ആഗോളതലത്തിൽ സെൻട്രൽ ബാങ്കുകൾ 1,045 ടൺ സ്വർണ്ണമാണ് വാങ്ങിക്കൂട്ടിയത്. പോളണ്ടിന്റെ ദേശീയ ബാങ്ക് 90 ടൺ സ്വർണ്ണം വാങ്ങി ഈ പട്ടികയിൽ മുന്നിൽ നിന്നു. തുർക്കിയിലെ സെൻട്രൽ ബാങ്ക് 75 ടണ്ണും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 73 ടണ്ണും സ്വന്തമാക്കിയിരുന്നു. 2025-ലും ഈ പ്രവണത തുടർന്നു. എങ്കിലും വാങ്ങലിന്റെ വേഗത അല്പം കുറയുകയുണ്ടായി. ആ വർഷം ആഗോളതലത്തിൽ 863 ടൺ സ്വർണ്ണമാണ് ശേഖരിക്കപ്പെട്ടത്. പോളണ്ട് വീണ്ടും 102 ടൺ സ്വർണ്ണം വാങ്ങി ഈ മുന്നേറ്റത്തിൽ ഒന്നാമതെത്തി. കസാക്കിസ്ഥാൻ ദേശീയ ബാങ്ക് (57 ടൺ), ബ്രസീൽ സെൻട്രൽ ബാങ്ക് (43 ടൺ), അസർബൈജാൻ സ്റ്റേറ്റ് ഓയിൽ ഫണ്ട് (38 ടൺ) എന്നിവരും വലിയ തോതിൽ സ്വർണ്ണം വാങ്ങി.
കിഴക്കൻ യൂറോപ്പ്, മധ്യേഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ വളർന്നു വരുന്ന സമ്പദ്വ്യവസ്ഥകളിലെ സെൻട്രൽ ബാങ്കുകളാണ് ഈ മുന്നേറ്റത്തിന് പ്രധാനമായും ചുക്കാൻ പിടിക്കുന്നത്. സാമ്പത്തിക അസ്ഥിരതകൾക്കെതിരെയുള്ള ഒരു സുരക്ഷിതത്വ നിക്ഷേപം എന്ന നിലയിലാണ് അവർ സ്വർണ്ണത്തെ കാണുന്നത്.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍ -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ്












Click it and Unblock the Notifications