കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിനു പോലും കഴിയാത്തത് മോദി സർക്കാർ നേടിത്തന്നു; ഫാദറിന്റെ മോചനത്തെപ്പറ്റി കണ്ണന്താനം

അമേരിക്കക്കാര്‍ക്കും യുറോപ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്കും ചെയ്യാന്‍ കഴിയാത്ത കാര്യമാണ് നമ്മള്‍ നടത്തിയതെന്നും കണ്ണന്താനം അവകാശപ്പെട്ടു

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ദില്ലി: യമനിലെ ഭീകരരിൽ നിന്ന് ഫാദർ ടോം ഉഴുന്നാലിനെ മോചിപ്പിച്ചത് മോദി സർക്കാരിന്റെ ഇഛാശക്തിയെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. രാജ്യത്തെഎല്ലാ പൗരൻമാരേയും സരക്ഷിക്കാൻ സർക്കാരിനാകുമെന്നും കണ്ണന്താനം പറഞ്ഞു.യുറോപ്യൻ രാജ്യങ്ങൾക്കു പോലു ചെയ്യാൻ കഴിയാത്ത കാര്യമാണ് നമ്മൾ നടത്തിയെടുത്തതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

 സ്ത്രീകൾക്ക് നേരെയുള്ള ക്രൂരത അനുവദിക്കരുത്; മ്യാൻമാർ സൈനിക മേധാവിമാർക്കെതിരെ നടപടി വേണം സ്ത്രീകൾക്ക് നേരെയുള്ള ക്രൂരത അനുവദിക്കരുത്; മ്യാൻമാർ സൈനിക മേധാവിമാർക്കെതിരെ നടപടി വേണം

kannamthanam

മേഘാലയയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായെത്തിയ മന്ത്രി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. മുകുൾ സാങ്മയുടെ കീഴിലുള്ളസർക്കാർ അഴിമതി നിറഞ്ഞതാണ്. സര്‍ക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലുമാകുന്നില്ല. ലോകത്ത് വേറെ എവിടെയെങ്കിലും കാണുമോ ഇങ്ങനെയൊരുസർക്കാർ? .കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ ഏഴാം ശമ്പള കമ്മിഷന്റെ ആനുകൂല്യംആസ്വദിക്കുമ്പോഴും അ‍ഞ്ചാം ശമ്പള കമ്മിഷൻ ശുപാർശപോലും മേഘാലയയിൽ ത് മനുഷ്യാവകാശ ലംഘനമാണെന്നും കണ്ണന്താനം വിമർശിച്ചു.

 മോദിയുടെ ഇഛാശക്തി

മോദിയുടെ ഇഛാശക്തി

ഫാദർ ടോം ഉഴുന്നാലിനെ ഐസിസ് ഭീകരിൽ നിന്ന് മോചിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയു സർക്കാരിന്റേയും ഇച്ഛാശക്തി യാണെന്നു കേന്ദ്ര മന്ത്രി അൽഫോൺ കണ്ണന്താനം. എല്ലാ പൗരൻമാരേയും സംരക്ഷിക്കാനുള്ള സർക്കാരിനാകുമെന്നും കണ്ണന്താനം പറഞ്ഞു.

അമേരിക്കയ്ക്ക് പോലും പറ്റാത്തത്

അമേരിക്കയ്ക്ക് പോലും പറ്റാത്തത്

യുഎസിനും യുറോപ്യൻ രാജ്യങ്ങളിലുള്ളവർക്കു പോലും ചെയ്യാൻ കഴിയാത്ത കാര്യമാണ് മോദി സർക്കാർ നടത്തിയെടുത്തത്. വലിയ നയതന്ത്ര വ്യത്യസത്തോടേയും അയൽ രാജ്യവുമായുള്ള നീണ്ട ആശയ സംവാദത്തോടെയുമാണ് ഫാദറിന്റെ മോചനം സാധ്യമായത്.

ജാതി വ്യത്യാസമില്ല

ജാതി വ്യത്യാസമില്ല

ജാതി-മത വ്യത്യാസമില്ലാതെ എല്ലാ ഇന്ത്യക്കാരേയും സംരക്ഷിക്കാൻ ബിജെപി സർക്കാർ പ്രതിജ്ഞാ ബദ്ധരാണ്.

 വിദേശകാര്യമന്ത്രിയ്ക്ക് അനുമോദനം

വിദേശകാര്യമന്ത്രിയ്ക്ക് അനുമോദനം

ഫാദർ ടോം ഉഴുന്നാലിനെ മോചനത്തിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനേയും അദ്ദേഹം ഈ അവസരത്തിൽ അനുമോദിച്ചു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റ ദൃഡനിശ്ചയം എടുത്തു പറയേണ്ട വസ്തുതയാണെന്നും കണ്ണന്താനം പറഞ്ഞു.

യമനിൽ ഇന്ത്യൻ എംബസികളില്ല

യമനിൽ ഇന്ത്യൻ എംബസികളില്ല

യമനിൽ ഇന്ത്യൻ എംബസികളില്ലായിരുന്നു. അതിനാൽ ഫാദറിനെ രക്ഷപ്പെടുത്തുകയെന്നത് ഏറെ പ്രയാസകരമായ കാര്യമായിരുന്നു. എന്നാൽ അവിടെ നയതന്ത്ര ഇടപാടുകൾ ഏറെയുണ്ടായിയെന്നും കണ്ണന്താനം വ്യക്തമാക്കി.

സർക്കാരിന്റെ നേട്ടങ്ങൾ

സർക്കാരിന്റെ നേട്ടങ്ങൾ

ബിജെപി സർക്കാരിന്റെ നേട്ടങ്ങളിൽ എടുത്തു പറയേണ്ട ഒന്നു തന്നെയാണ് ഫാദറിന്റെ മോചനം. അഫ്ഗാനിൽ ഭീകരർ തട്ടികൊണ്ടു പോയ തമിഴ്നാട് സ്വദേശി ഫാദർ അലക്സിസ് പ്രേംകുമാറിനെ 2015 ൽ മോചിപ്പിച്ചതും ലിബയയിൽ നിന്ന് നഴ്സുമാരെ തിരികെയെത്തിച്ചതും സർക്കാരിന്റെ സർക്കാരിന്റെ നേട്ടം തന്നെയാണ്.

English summary
Hailing the safe return of rescued Christian missionary Father Tom Uzhunnalil to India yesterday, Union Minister Alphons Kannanthanam today said the NDA government is determined to protect every citizen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X