ഗുജറാത്ത് തിരഞ്ഞെടുപ്പ് ആദ്യഘട്ട പ്രചരണം ഇന്ന് അവസാനിക്കും; ശനിയാഴ്ച വോട്ടെടുപ്പ്

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യപ്രചരണം ഇന്ന് അവസാനിക്കും. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് 9ന് (ശനിയാഴ്ച)  നടക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും ഇത് അഭിമാന പോരാട്ടമാണ്.

ഗുജറാത്തില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് ശുഭ ഭാവി! ബിജെപിയ്ക്ക് വോട്ടുചോര്‍ച്ച, കാത്തിരിക്കുന്നത്

പ്രധാന മന്ത്രിക്ക് സ്ഥന്തം സംസ്ഥാനത്തെ ഭരണം നിലനിര്‍ത്തേണ്ട്ത് അഭിമാന പ്രശ്‌നണാണ്. അതേ സമയം രണ്ട് ദശാബ്ദകാലത്തിന് ശേഷം ഗുജറാത്തില്‍ ഒരു തിരിച്ചുവരവിനുള്ള ശക്തമായ ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതു കൊണ്ട് തന്നെ കോണ്‍ഗ്രസും ബിജെപിയും പ്രചരണരംഗത്ത് ശക്തമായി രംഗത്തുണ്ടായിരുന്നു.

 gujarat

സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് തുടങ്ങിയ മേഖലകളിലെ 89 നിയമസഭാ മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. 54 വനിതകള്‍ ഉള്‍പ്പെടെ 977 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ മത്സര രംഗത്തുള്ളത്‌.  24,689 പോളിങ്ങ് ബൂത്തുകളിലാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുക.

മോദി ഇതിനകം 14 തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തു. അതേ സമയം രാഹുല്‍ ഗാന്ധി സൗരാഷ്ട്രയിലും ദക്ഷിണ ഗുജറാത്തിലുമായി ഏഴ് ദിവസം തിരഞ്ഞടുപ്പ് പരിപാടികളില്‍ പങ്കെടുത്തു. ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മോശം കാലാവസ്ഥ കാരണം തിരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ നിര്‍ത്തിവെച്ചിരുന്നു. പ്രചരണത്തിന്റെ അവസാന ഘട്ടമായ വ്യാഴായ്ച മോദി തീരദേശ മേഖലകളില്‍ സന്ദര്‍ശിക്കും.

English summary
gujarat assembly elections 2017 frist phase campaining will end thursday. polling will be on saturday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്