കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഗുജറാത്തില്‍ മദ്യത്തിന് ഇളവ്... കേരളത്തിലോ...?

  • By Soorya Chandran
Google Oneindia Malayalam News

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം ഗുജറാത്തില്‍ മദ്യത്തിന് നിരോധനമായിരുന്നു ഇത്രയും നാള്‍. എന്നാലിപ്പോള്‍ നിരോധനങ്ങളിലെല്ലാം ഇളവുകള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് കേരളത്തില്‍ മദ്യം പൂര്‍ണമായി നിരോധിക്കാന്‍ പോകുന്നത്.

വിനോദ സഞ്ചാര മേഖലയെ മദ്യനിരോധനം പ്രതികൂലമായി ബാധിക്കും എന്ന വാദത്തെ കേരളത്തിലെ ഭരണാധികാരികള്‍ ഇപ്പോള്‍ എതിര്‍ക്കുകയാണ്. എന്നാല്‍ ഈ പ്രശ്‌നം മനസ്സിലാക്കി പുറംനാടുകളില്‍ നിന്നെത്തുന്നവര്‍ക്ക് ആവശ്യത്തിന് മദ്യം ലഭിക്കാനുള്ള സൗകര്യമൊരുക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍.

Liquor

അറുപത് വര്‍ഷമായി മദ്യ നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. മഹാത്മാ ഗാന്ധിയുടെ ജന്മനാടായതിനാലാണ് ഗുജറാത്തില്‍ മദ്യം നിരോധിച്ചത്. എന്നാല്‍ അനധികൃത മദ്യ വില്‍പന ഇവിടെ തകൃതിയാണ്.

പുറത്ത് നിന്നെത്തുന്ന സന്ദര്‍ശകര്‍ക്ക് മദ്യം വാങ്ങാന്‍ ഹോട്ടല്‍ മാനേജര്‍മാര്‍ക്ക് താത്കാലിക പെര്‍മിറ്റ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സന്ദര്‍ശകര്‍ക്ക് മദ്യം വാങ്ങാന്‍ നേരത്തേ അനുമതിയുണ്ടായിരുന്നെങ്കിലും പെര്‍മിറ്റ് നല്‍കേണ്ടിയിരുന്നത് എക്‌സൈസ് വകുപ്പായിരുന്നു. ആ നൂലാമാലയാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.

ചുരുക്കം ഹോട്ടലുകളില്‍ മാത്രമായിരുന്നു നേരത്തെ മദ്യം വില്‍ക്കാനുള്ള ലൈസന്‍സ് നല്‍കിയിരുന്നത്. ഇപ്പോള്‍ മദ്യം വില്‍ക്കുന്ന ഹോട്ടലുകളുടെ എണ്ണവും കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഗുജറാത്തുകാര്‍ക്ക് മദ്യം ഔദ്യോഗികമായി കിട്ടാനുള്ള വഴികളൊന്നും ഇതുവരെ തുറന്നിട്ടില്ല. ഇളവുകളെല്ലാം സന്ദര്‍ശകര്‍ക്ക് മാത്രമാണ്.

മദ്യ നിരോധനം നിലനില്‍ക്കുന്ന ഒരു സംസ്ഥാന അതിന്റെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു... മദ്യ വില്‍പന പ്രധാന വരുമാന മറ്റൊരു സംസ്ഥാനം സമ്പൂര്‍ണ മദ്യ നിരോധനത്തിലേക്ക് നീങ്ങുന്നു... രണ്ടും കൗതുകം തന്നെ.

English summary
Gujarat eases liquor norms for tourists ahead of Vibrant Gujarat and Pravaasi Bharathey Sammelan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X