ഗുജറാത്ത് തിരഞ്ഞെടുപ്പ്: ബിജെപിയുടെ മൂന്നാമത്തെ പട്ടികയും പുറത്ത്, പാര്‍ട്ടിയെ കാത്തിരിക്കുന്നത്!!

  • Written By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തുവിട്ട് ബിജെപി. 28 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെട്ട പട്ടികയാണ് ബിജെപി പുറത്തിറക്കിയിട്ടുള്ളത്. വെള്ളിയാഴ്ച 70 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ട ബിജെപി ശനിയാഴ്ച 36 സ്ഥാനാര്‍ത്ഥികളുടെ പട്ടികയും പുറത്തുവിട്ടിരുന്നു.

ഇതോടെ ഗുജറാത്തിലെ 182 നിയമസഭാ സീറ്റുകളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 134 സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഡിസംബര്‍ 9നും രണ്ടാം ഘട്ടം ഡിസംബര്‍ 14 നുമാണ് നടക്കുക. തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം നവംബര്‍ 21 ന് അവസാനിക്കാരിനിക്കെയാണ് ബിജെപി മൂന്നാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറക്കിയിട്ടുള്ളത്. ബുധനാഴ്ച ചേര്‍ന്ന ബിജെപി സെന്‍ട്രല്‍ കമ്മിറ്റി അന്തിമമായി തീരുമാനിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ഇതോടെ പുറത്തുവന്നിട്ടുള്ളത്.

vijay-rupani

സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലെ 89 നിയമസഭാ സീറ്റുളിലേയ്ക്കാണ് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി രാജ്കോട്ട് നിയമസഭാ മണ്ഡലത്തി‍ല്‍ നിന്നും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ മെഹ്സനയില്‍ നിന്നുമാണ് ജനവിധി തേടുക. ബിജെപി സ്റ്റേറ്റ് യൂണിറ്റ് പ്രസിഡന്‍റ് ജിത്തുഭായി വഘാനി, ഭാവ് നഗര്‍ വെസ്റ്റില്‍ നിന്നും തിര‍ഞ്ഞെടുപ്പില്‍ മത്സരിക്കും. ബിജെപി നേതാക്കളായ അര്‍ജുന്‍ മൊദ് വാഡിയ, ശക്തിസിംഗ് ഗോഹില്‍, രാഘവ്ജി പട്ടേല്‍, ധര്‍മേന്ദ്ര സിംഗ് ജഡേജ, സികെ റാവോല്‍ജി, മന്‍സിംഗ് ചൗഹാന്‍, റാംസിംഗ് പര്‍മര്‍ എന്നിവരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

English summary
The Bharatiya Janata Party or BJP has released its third list of 28 candidates for upcoming Gujarat Elections 2017.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്