കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ചോര കൊണ്ട് തുലാഭാരം

Google Oneindia Malayalam News

വഡോദര: തേങ്ങാക്കുല, വാഴക്കുല, വെണ്ണ, പഞ്ചസാര, ശര്‍ക്കര എന്ന് വേണ്ട എന്തിന് പാലുകൊണ്ട് വരെ തുലാഭാരം തൂക്കുന്നവരുണ്ട്. എന്നാല്‍ ചോര കൊണ്ട് ഒരു തുലാഭാരം, കേള്‍ക്കുമ്പോള്‍ തന്നെ എന്തോ പോലെ തോന്നുന്നുണ്ട് അല്ലേ. പക്ഷേ സംഭവം സത്യമാണ്. ഗുജറാത്തിലെ ഒരു ഐ എ എസ് ഓഫീസറാണ് കഴിഞ്ഞ ദിവസം ചോരകൊണ്ട് തുലാഭാരം തൂക്കിയത്.

ഗുജറാത്ത് ഹോം ഡിപ്പാര്‍ട്ട്‌മെന്റിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി സുദീപ് കുമാര്‍ നന്ദയാണ് ചോര കൊണ്ട തുലാഭാരം തൂക്കി വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 79 ലിറ്റര്‍ ചോരയാണ് ഈ അപൂര്‍വ്വ തുലാഭാരത്തിന് ഉപയോഗിച്ചത്. 513 പേര്‍ ചോര്‍ന്നാണ് സുദീപ് കുമാര്‍ നന്ദയെ തൂക്കാനുള്ള ചോര സംഭാവന ചെയ്തത്.

Gujrat

ഗുജറാത്തിലെ രക്തദാന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളാണ് സുദീപ് കുമാര്‍ നന്ദയെക്കൊണ്ട് ഇത്തരമൊരു തുലാഭാരം തൂക്കാന്‍ നാട്ടുകാരെ പ്രേരിപ്പിച്ചത്. കല്ല ഗ്രാമത്തില്‍ നടന്ന രക്തദാന ക്യാംപില്‍ വെച്ചായിരുന്നു രക്ത തുലാഭാരം എന്ന് പേരിട്ട പ്രത്യേക ചടങ്ങ് നടന്നത്.

രക്തദാനക്യാംപില്‍ പങ്കെടുക്കാന്‍ വന്ന 513 പേരാണ് തുലാഭാരത്തിന് ആവശ്യമായ രക്തം നല്‍കിയത്. കഴിഞ്ഞ 12 വര്‍ഷമായ രക്തദാന ക്യാംപുകള്‍ സംഘടിപ്പിച്ചും സാധാരണക്കാര്‍ക്കിടയില്‍ രക്തദാനത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയും പ്രവര്‍ത്തിക്കുകയാണ് സുദീപ് കുമാര്‍ നന്ദ. സുകൃതം ബ്ലഡ് ബാങ്കും ഒരു സന്നദ്ധപ്രവര്‍ത്തക സംഘടനയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

English summary
Spearheading a blood donation drive for last many years, an IAS officer was weighed in 79 litres of blood in Gujarat. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X