കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദി ആക്രമണം; ലൈവ് കവറേജ് നല്‍കിയ ചാനലുകള്‍ക്ക് നോട്ടീസ് നല്‍കിയേക്കും

  • By Anwar Sadath
Google Oneindia Malayalam News

ഗുരുദാസ്പൂര്‍: പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ ദിനനഗര്‍ പോലീസ് സ്‌റ്റേഷനില്‍ തിങ്കളാഴ്ചയുണ്ടായ തീവ്രവാദി ആക്രമണത്തിന്റെ ലൈവ് സംപ്രേക്ഷണം നടത്തിയ വാര്‍ത്താ ചാനലുകള്‍ക്ക് കേന്ദ്രാ വാര്‍ത്താ വിനിമയ മന്ത്രാലയം നോട്ടീസ് നല്‍കിയേക്കും. തീവ്രവാദികളുമായി ആക്രമണം നടത്തുമ്പോള്‍ തന്നെ ചാനലുകളോട് ഒഴിഞ്ഞുപോകാന്‍ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

2015ലെ കേബിള്‍ ടിവി നെറ്റ്‌വര്‍ക്ക് ആക്ട് പ്രകാരം ടെലിവിഷന്‍ ചാനലുകള്‍ തീവ്രവാദി ആക്രമണങ്ങള്‍ ലൈവായി സംപ്രേക്ഷണം ചെയ്യുന്നത് വിലക്കിയിരുന്നു. മുംബൈയില്‍ നടന്ന തീവ്രവാദി ആക്രമണം ഇന്ത്യയില്‍ മുന്‍നിര ചാനലുകള്‍ ലൈവ് ആയി സംപ്രേക്ഷണം ചെയ്തത് തീവ്രവാദികള്‍ക്ക് സഹായകരമായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കേബിള്‍ ടിവി നെറ്റ്‌വര്‍ക്ക് ആക്ടില്‍ ഭേദഗതി വരുത്തിയത്.

terrorist

രാജ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കേണ്ടുന്ന ഒരു വിഷയത്തില്‍ ചാനലുകള്‍ തങ്ങളുടെ റേറ്റിങ്ങിനുവേണ്ടി ലൈവ് സ്‌പ്രേക്ഷണം നടത്തിയത് ഗുരുതരമായ തെറ്റാണെന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം വിലയിരുത്തി. ലൈവ് സംപ്രേക്ഷണം നടത്തിയ ചാനലുകളുടെ ലൈസന്‍സ് അടക്കമുള്ളവ റദ്ദാക്കുമെന്ന് മന്ത്രാലയം മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.

അതിനിടെ, പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച എല്ലാ തീവ്രവാദികളെയും മണിക്കൂറുകള്‍ നീണ്ട വെടിവെപ്പിനൊടുവില്‍ സൈന്യം കൊലപ്പെടുത്തി. സ്ഥലം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ ഉള്ളത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സൈനിക വേഷത്തിലെത്തിയ തീവ്രവാദികള്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത്. പത്തോളം പേര്‍ സംഭവത്തില്‍ മരിച്ചതായാണ് വിവരം.

English summary
Gurdaspur attack: news channels to desist from live coverage of anti-terror operations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X