പഞ്ചാബിനെ മയക്കുമരുന്ന് മാഫിയയില്‍ നിന്നും രക്ഷിക്കണമെന്ന് ഹര്‍ഭജന്‍ സിങ്

  • Posted By:
Subscribe to Oneindia Malayalam

ചണ്ഡീഗഡ്: പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മിക്ക രാഷ്ട്രീയ കക്ഷികളും പ്രധാനമായി ഉയര്‍ത്തുന്നത് പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയുടെ പ്രശ്‌നങ്ങളാണ്. അടുത്തിടെ പുറത്തിറങ്ങിയ ഉഠ്ത പഞ്ചാബ് സിനിമയിലേതിനേക്കാള്‍ ഭീകരമാണ് പഞ്ചാബിലെ യുവാക്കള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗമെന്നാണ് റിപ്പോര്‍ട്ട്.

ഇക്കാര്യം ശരിവെക്കുകയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പന്നര്‍മാരിലൊരാളായ ഹര്‍ഭജന്‍ സിങ്ങും. സ്വന്തം നാട്ടിലെ യുവാക്കള്‍ മയക്കുമരുന്നിന് അടിമകളാകുന്നത് ഹര്‍ഭജനെ ഏറെ അസ്വസ്ഥനാക്കുന്നുണ്ട്. തന്റെ കുട്ടിക്കാലത്തും യൗവ്വനകാലത്തും ഉള്ള പഞ്ചാബ് അല്ല ഇപ്പോഴത്തേതെന്ന് ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടുന്നു.

harbhajan-singh

പഞ്ചാബിനെ ഒരിക്കലും മയക്കുമരുന്നിന് വിട്ടുകൊടുക്കരുത്. യുവാക്കള്‍ സ്‌പോര്‍ട്‌സിലും പഠനത്തിലും കൃഷിയിലുമെല്ലാം വ്യാപൃതരാകണം. നല്ലൊരു തലമുറയില്ലെങ്കില്‍ പഞ്ചാബിന്റെ പാരമ്പര്യവും സംസ്‌കാരവും ഇല്ലാതാകും. വരാനിരിക്കുന്ന സര്‍ക്കാര്‍ പ്രഥമ പരിഗണന കൊടുക്കേണ്ട വിഷയം മയക്കുമരുന്നിനെക്കുറിച്ചായിരിക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

കൃഷിഭൂമിയില്‍ കൂടുതല്‍ മാരകമായ കീടനാശിനി ഉപയോഗത്തെ തുടര്‍ന്ന് പഞ്ചാബില്‍ കാന്‍സര്‍ രോഗം പടരുന്നുണ്ടെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാണിക്കുന്നു. ഭൂമിയും ജലവും മാരകമായ കെമിക്കലുകള്‍ കലരുന്നത് ഏറെ ദോഷം ചെയ്യുന്നുണ്ട്. നമ്മള്‍ എന്താണോ കഴിക്കുന്നത് അതാണ് നമ്മുടെ ശരീരം. അതുകൊണ്ട് പുതിയ സര്‍ക്കാര്‍ ഈ വിഷയത്തിലും അതീവ ശ്രദ്ധ ചെലുത്തണമെന്ന് ഹര്‍ഭജന്‍ അഭ്യര്‍ഥിച്ചു. നേരത്തെ കോണ്‍ഗ്രസിനുവേണ്ടി ഹര്‍ഭജന്‍ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും പിന്നീട് നിഷേധിക്കുകയായിരുന്നു.


English summary
Harbhajan Singh says Don’t let drugs kill Punjab, don’t farm chemicals
Please Wait while comments are loading...