സോളാറില്‍ മുട്ടുവിറച്ച് ഹൈക്കമാന്‍ഡും, രാഹുലിനും പേടി; എങ്ങനെ നേരിടുമെന്ന്?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ സോളാര്‍ കേസില്‍ ഉള്‍പ്പെട്ടതില്‍ ആശങ്ക അറിയിച്ച് ഹൈക്കമാന്‍ഡ്. കേസ് പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായാണ് വിവരം. കേസ് എങ്ങനെ നേരിടണമെന്ന് അറിയിക്കണമെന്ന് രാഹുല്‍ നിര്‍ദേശം നല്‍കി. കേസില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം കണ്ണടച്ച് പിന്തുണ നല്‍കില്ലെന്നാണ് പുറത്തു വരുന്ന സൂചനകള്‍.

സോളാര്‍ കേസ് അടക്കമുള്ള കേരളത്തിലെ നിലവിലെ സാഹചര്യങ്ങള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതായി എം എം ഹസന്‍ പറഞ്ഞു. ഹസനു പുറമെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരും രാഹുലുമായി കൂടിക്കാഴ്ച നടത്തി. രാഹുലിന്റെ നിര്‍ദേശങ്ങള്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യുമെന്നും തീരുമാനങ്ങള്‍ രാഹുലിനെ അറിയിക്കുമെന്നും ഹസന്‍. പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുമെന്നും ഹസന്‍ പറഞ്ഞു.

rahulgandhi

വിഷയത്തില്‍ തത്ക്കാലം നിലപാട് അറിയിക്കാനില്ലെന്ന നിലപാടാണ് ഹൈക്കമാന്‍ഡ് കൈക്കൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ കണ്ടതിന് ശേഷം എംഎം ഹസനും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഡല്‍ഹിയിലെ കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി.

കോഴിക്കോട് കനത്ത മഴ! കക്കയം വാലിയിൽ ഉരുൾപൊട്ടൽ; വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു...

സോളാര്‍ കേസില്‍ സംസ്ഥാനത്തെ പിന്തുണച്ചാല്‍ ബിജെപി ഇത് ആയുധമാക്കുമെന്ന ഭയം രാഹുലിനുണ്ടെന്നാണ് സൂചന.


English summary
high command not give support in solar case
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്