കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടോക് ഷോ, ചാനലിന് നേരെ ഹൈന്ദവസംഘടനകളുടെ ആക്രമണം

  • By Aiswarya
Google Oneindia Malayalam News

ചെന്നൈ: തമിഴ് വാര്‍ത്താ ചാനലായ 'പുതിയ തലമുറൈ' ടോക് ഷോ സംപ്രേഷണം ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തി വെച്ചു. താലിമാല സംബന്ധിച്ച് ചാനല്‍ സംഘടിപ്പിച്ച പരിപാടിയാണ് ഹിന്ദുത്വ സംഘടനകളെ പ്രകോപിതരാക്കിയത്. പ്രതിവാര പരിപാടിയായ 'ഉറക്കെ സൊല്ലുങ്കലി'ന്റെ ഞായറാഴ്ച സംപ്രേഷണം ചെയ്യേണ്ട എപ്പിസോഡാണ് നിര്‍ത്തിവെച്ചത്.

puthiyathalamurai.

സ്ത്രീകള്‍ മാത്രം പങ്കെടുത്ത ഷോയില്‍ അവതാരകന്‍ മാത്രമാണ് പുരുഷന്‍. ബുധനാഴ്ച രാത്രിയോടെ പുറത്തിറങ്ങിയ പ്രമോ വിഡിയോയില്‍ താലിയെ എതിര്‍ത്ത് സംസാരിക്കുന്ന സ്ത്രീയുടെയും അനുകൂലിച്ച് സംസാരിക്കുന്ന സ്ത്രീയുടെയും സംസാരങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. താലി സ്ത്രീകളില്‍ അനാവശ്യഭാരം അടിച്ചേല്‍പിക്കുന്നെന്നും അതിന്റെ പേരില്‍ മാത്രം ഭര്‍ത്താക്കന്മാര്‍ സ്ത്രീകളെ മര്‍ദിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നുവെന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച.

ടോക് ഷോ സംപ്രേഷണം ചെയ്യരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ രംഗത്തുവന്നു. താലി ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ കാലികപ്രസക്തി എന്താണെന്ന് അദ്ദേഹം ചോദിച്ചു. ഇതേ ചാനല്‍ പര്‍ദയെ പറ്റിയോ കന്യാസ്ത്രീകളുടെ വസ്ത്രത്തെ പറ്റിയോ ചര്‍ച്ച ചെയ്യുമോ?. ഈ ടോക് ഷോ കേവലമൊരു ടി.വി പരിപാടിയായി പരിഗണിക്കാന്‍ കഴിയില്ല. ഞങ്ങളുടെ മതത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. മാധ്യമങ്ങള്‍ക്ക് രാജ്യത്ത് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, പരിധികള്‍ ലംഘിക്കാന്‍ ഞങ്ങളവരെ അനുവദിക്കില്ലരാജ പറഞ്ഞു.

ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ 3,600 ഭീഷണി കാളുകള്‍ ലഭിച്ചതായും അവര്‍ പറഞ്ഞു. ഞായറാഴ്ച രാത്രി സംപ്രേഷണം ചെയ്യേണ്ടിയിരുന്ന പരിപാടി ഇതുവരെ പുറത്തുവിട്ടിട്ടില്ല. മാറ്റങ്ങളോടെയോ അല്ലാതെയോ സംപ്രേഷണം ചെയ്യുമോ എന്ന് വ്യക്തമല്ല.പരിപാടി സംപ്രേഷണം ചെയ്യാനുദ്ദേശിച്ചിരുന്ന വനിതാ ദിനമായ മാര്‍ച്ച് എട്ടിന് പ്രതിഷേധക്കാര്‍ ചാനല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചിനിടെ പുതുതലമുറൈ ചാനല്‍ ക്യാമറാമാനെ മര്‍ദ്ദിക്കുകയും ക്യാമറ തകര്‍ക്കുകയും ചെയ്തു.സംഭവത്തില്‍ 10 ഹിന്ദുമുന്നണി പ്രവര്‍ത്തകരെ പൊലീസ്അറസ്റ്റ് ചെയ്തു. എന്നാല്‍ പൊലീസ് വേണ്ട സുരക്ഷ ഒരുക്കാന്‍ തയ്യാറായില്ലെന്ന് ചാനല്‍ ആരോപിക്കുന്നു. തമിഴ്‌നാട്ടിലെ വിവിധ സംഘടനകള്‍ ചാനലിന്? പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
The mangalsutra an auspicious neckpiece worn by millions of married Hindu women around the world is well-ingrained in Indian culture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X