ലൈംഗിക പീഡനം; ഹോക്കിതാരം സര്‍ദാര്‍ സിങ്ങിനെതിരായ പരാതിയില്‍ വീണ്ടും വാദം കേള്‍ക്കും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ ഹോക്കിതാരവും മുന്‍ ക്യാപ്്റ്റനുമായ സര്‍ദാര്‍ സിങ്ങിനെതിരെ യുവതി നല്‍കിയ ലൈംഗിക പീഡനക്കേസില്‍ വീണ്ടും വാദം കേള്‍ക്കാന്‍ ഹൈക്കോടതി കീഴ്‌ക്കോടതിയോട് നിര്‍ദ്ദേശിച്ചു. കേസെടുക്കാനുള്ള ദില്ലി വിചാരണക്കോടതിയുടെ ഉത്തരവ് നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. സര്‍ദാര്‍ സിങ് നല്‍കിയ ഈ ഹര്‍ജിയിലാണ് പുതിയ ഉത്തരവുണ്ടായിരിക്കുന്നത്.

ബ്രിട്ടീഷ് പൗരത്വമുള്ള യുവതിയുടെ ഹര്‍ജിയില്‍ വീണ്ടും പുതുതായി വാദം കേള്‍ക്കുകയും ശേഷം പുതിയ ഉത്തരവ് പുറത്തിറക്കുകയും ചെയ്യണമെന്ന് ഹൈക്കോടതി ജഡ്ജി വിപിന്‍ സംഘി നിര്‍ദ്ദേശിച്ചു. വിചാരണക്കോടതി ഉത്തരവിനെതിരെ സര്‍ദാര്‍ സിങ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 sardar-singh

മുന്‍ ബ്രിട്ടീഷ് അണ്ടര്‍ 19 കളിക്കാരികൂടിയായ പരാതിക്കാരി നേരത്തെ സര്‍ദാര്‍ സിങ്ങിനെതിരെ നല്‍കിയ ലൈംഗിക പീഡനക്കേസില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ദില്ലി പോലീസ് തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് പരാതിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു. കോടതി എഫ്‌ഐആര്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ഹൈക്കോടതി താത്കാലിക സ്‌റ്റേ നല്‍കുകയും ചെയ്തു.

ഏറെക്കാലം സര്‍ദാര്‍ സിങ്ങിന്റെ കാമുകിയായിരുന്ന യുവതിയാണ് പരാതിക്കാരി. വിവാഹവാഗ്ദാനം നല്‍കിയശേഷം സര്‍ദാര്‍ സിങ് ലൈംഗിക ചൂഷണം നടത്തിയെന്നും പിന്നീട് ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് പരാതി. എന്നാല്‍, പരാതി അടിസ്ഥാനരഹിതമാണെന്നാണ് ഇന്ത്യന്‍ താരത്തിന്റെ പ്രതികരണം.

English summary
Hockey star Sardar Singh’s sexual harassment trial to open again, says High Court
Please Wait while comments are loading...