കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 50ശതമാനം വര്‍ധന, ആശങ്കപ്പെടാനുണ്ടോ?

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: ഇന്ത്യയിലേക്ക് പഠനാവശ്യങ്ങള്‍ക്കായി എത്തുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 50 ശതമാനം വര്‍ധനവാണ് ഇന്ത്യയിലെത്തുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കോളജ് വിദ്യാര്‍ഥിനിയെ പരസ്യമായി നഗ്നയാക്കി; നോക്കിനിന്നവരില്‍ പോലീസും!കോളജ് വിദ്യാര്‍ഥിനിയെ പരസ്യമായി നഗ്നയാക്കി; നോക്കിനിന്നവരില്‍ പോലീസും!

2014 നെ അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 50 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. ഫ്രാന്‍സില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തിലാണ് ഏറ്റവും വലിയ വര്‍ധനവ് ഉണ്ടായത്. 214 ശതമാനം വളര്‍ച്ചയാണ് ഫ്രഞ്ച് വിദ്യാര്‍ഥികളുടെ കാര്യത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജര്‍മനിയില്‍ നിന്നുള്ള കുട്ടികളുടെ എണ്ണത്തില്‍ 124 ശതമാനവും ജപ്പാനില്‍ നിന്നുള്ള കുട്ടികളുടെ എണ്ണത്തില്‍ 123 ശതമാനത്തിന്റെയും വര്‍ധനവുണ്ട്.

du-students

2014 ല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസത്തിനെത്തിയ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം 44,620 ആയിരുന്നു. 2015 ല്‍ ഇത് 66,885 ആയി കൂടി. പതിനൊന്നായിരം വിദ്യാര്‍ഥികളാണ് അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയത്. ചൈന, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.

ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര തലത്തിലുള്ളതാണ് എന്ന സൂചനയാണ് വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തിലുള്ള വര്‍ധനവ് നല്‍കുന്നത്. അതേസമയം പഠിക്കാന്‍ തന്നെയാണ് ഇവരെല്ലാവരും എത്തുന്നത് എന്ന ചോദ്യവും പ്രസക്തമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിദേശ വിദ്യാര്‍ഥികള്‍ മയക്കുമരുന്ന്, പെണ്‍വാണിഭം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ബെംഗളൂരുവില്‍ അടുത്തിടെ വിദേശ വിദ്യാര്‍ഥിനി മര്‍ദ്ദിക്കപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു.

English summary
The number of foreign students coming to India increased by 50% in 2015
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X