കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ ഇന്റര്‍നെറ്റിന് അടിമയായോ ?

Google Oneindia Malayalam News

ഈയ്യിടെയായി ഇന്റര്‍നെറ്റിന് വല്ലാതെ അടിമപ്പെടുന്നതായ തോന്നല്‍ നിങ്ങള്‍ക്കുണ്ടോ ? ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങാന്‍ കിടക്കുമ്പോഴുമെല്ലാം സെല്‍ഫോണ്‍ താഴെ വെയ്ക്കാന്‍ മടി തോന്നാറുണ്ടോ? എങ്കില്‍ അല്പമൊന്ന് ശ്രദ്ധിച്ചോളൂ. സോഷ്യല്‍ മീഡിയയുടെ കടന്നുകയറ്റത്തോടെ ഇന്റര്‍നെറ്റ് ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായിക്കഴിഞ്ഞു. സൈബര്‍ലോകത്തിന് അടിമപ്പെടുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ കൂടുകയാണ്. അതിനാല്‍ത്തന്നെ നമ്മുടെ നാട്ടില്‍ ഇന്റര്‍നെറ്റ് ലഹരി വിമുക്തകേന്ദ്രങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഡല്‍ഹി, അമൃത് സര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ഇത്തരത്തിലുളള കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുളളത്.

ഇന്റര്‍നെറ്റിന് അടിമപ്പെട്ടവര്‍ക്ക് ആവശ്യമായ കൗണ്‍സലിങ് നല്‍കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഓരോ വര്‍ഷം കടന്നുപോകുമ്പോഴും ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 28 ശതമാനത്തോളം വര്‍ധനവ് ഉളളതായാണ് കണക്കാക്കുന്നത്. 2014 ജൂണിലെ കണക്കനുസരിച്ച് 243 മില്യന്‍ ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. ഇതില്‍ 76 ശതമാനം പേരും മൊബൈല്‍ വഴി നെറ്റ് ഉപയോഗിക്കുന്നവരാണ്. സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കിടയിലും ഈ പ്രവണത കണ്ടുവരുന്നതായാണ് വിദഗ്ദരുടെ കണ്ടെത്തല്‍. ഉറക്കമില്ലായ്മ, ഉന്മേഷക്കുറവ്, നിരാശ, ശ്രദ്ധയില്ലായ്മ, മറവി തുടങ്ങിയവ ഇത്തരക്കാരില്‍ കൂടുതലായിരിക്കും.

internet

ബാംഗ്ലൂരിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ സയന്‍സസ് നടത്തിയ പഠനമനുസരിച്ച് 73 ശതമാനത്തോളം യുവാക്കള്‍ അമിതമായ ഇന്റര്‍നെറ്റ് ഉപയോഗത്താല്‍ മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. 13-17 വരെ പ്രായമുളള കുട്ടികളടക്കം ഫേസ്ബുക്കിന് അടിമകളായിട്ടുണ്ട്. വെര്‍ച്വല്‍ ലോകത്തെ കൂട്ടുകെട്ടുകളിലാണ് ഇവര്‍ ഏറെ ആനന്ദം കണ്ടെത്തുന്നത്. ജീവിതശൈലീരോഗങ്ങളുടെ ഗണത്തിലേക്ക് ഇത്തരം പ്രവണതകളെ പരിഗണിക്കേണ്ട സ്ഥിതിയാണെന്ന് വിദഗ്ദ മന:ശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവര്‍ക്കാവശ്യമായ കൗണ്‍സലിങ് നല്‍കി വരുംവരായ്കകളെക്കുറിച്ച് ബോധവാന്മാരാക്കുകയാണ് ചികിത്സ നല്‍കുന്നതിനെക്കാള്‍ ഉത്തമം.

ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കുകയും സെല്‍ഫോണ്‍ മാറ്റിവയ്ക്കുകയും ചെയ്തതിന് അമ്മയെ കൗമാരക്കാരന്‍ കത്തി കൊണ്ട് വെട്ടിയ സംഭവം കഴിഞ്ഞയാഴ്ച മുംബൈയില്‍ നടന്നിരുന്നു. '' ഫേസ്ബുക്ക് ഉപയോഗിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഈ വീട്ടില്‍ തനിക്കിനി ജീവിക്കണ്ട '' കഴിഞ്ഞ ദിവസം പര്‍ബാനിയിലെ ഒരു കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യക്കുറിപ്പില്‍ എഴുതിയ വാക്കുകള്‍. ബാംഗ്ലൂര്‍ നിംഹാന്‍സ് ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. വര്‍മ്മയുടെ അഭിപ്രായത്തില്‍ 14 മുതല്‍ 35 വരെ പ്രായക്കാര്‍ക്കിടയിലാണ് ഇന്റര്‍നെറ്റ് ഉപയോഗം കൂടുതലുളളത്. മാതാപിതാക്കളുമായി നല്ല ബന്ധങ്ങളില്ലാത്തതും യഥാര്‍ഥ ജീവിതത്തില്‍ നല്ല സുഹൃത്തുക്കളുടെ അഭാവവുമെല്ലാം ഇവരെ വെര്‍ച്വല്‍ ലോകത്തേക്ക് കൂടുതല്‍ അടുപ്പിക്കുന്നു. ഇത്തരം പ്രശ്‌നങ്ങളുമായി തന്റെ അരികിലെത്തുന്ന കുട്ടികളില്‍ പലരുടെയും ജീവിതചര്യ ഞെട്ടിപ്പിക്കുന്നതായി വര്‍മ്മ പറയുന്നു. അവധിദിനങ്ങളില്‍ 12 മണിക്കൂറും സ്‌കൂള്‍ ഉളള ദിവസങ്ങളില്‍ ഏഴുമണിക്കൂറുമെല്ലാം വീഡിയോ ഗെയിം കളിക്കാനായി മാറ്റിവയ്ക്കുന്ന കുട്ടികളുണ്ട്. ഇത്തരക്കാര്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നതായും ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ അക്രമാസക്തരാകുന്നതായും കാണാറുണ്ട്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ബാംഗ്ലൂരിലെ 18നും 65 നുമിടയില്‍ പ്രായമുളളവര്‍ക്കിടയില്‍ നടത്തിയപഠനപ്രകാരം മൊബൈല്‍ ഫോണ്‍, സോഷ്യല്‍നെറ്റ് വര്‍ക്ക് എന്നിവയ്ക്ക് അടിമപ്പെടുന്നവരുടെ എണ്ണം താരതമ്യേന കൂടുതലാണ്. 4.1 ശതമാനം പേര്‍ മൊബൈല്‍ ഫോണിനും 3.5 ശതമാനം പേര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിനും അടിമകളാണ്. ഭക്ഷണം കഴിക്കുമ്പോള്‍പ്പോലും ഇന്റര്‍നെറ്റില്‍ ബ്രൗസിങ് തുടരുന്നവരാണ് നമുക്ക് ചുറ്റിലുമുളള പലരും. ഇത്തരക്കാര്‍ ഒരൊറ്റ സെക്കന്റ് പോലും സൈബര്‍ലോകത്തെ പിരിഞ്ഞിരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഭക്ഷണത്തിനൊപ്പം ഓണ്‍ലൈനില്‍ ഇവര്‍ ആനന്ദം കണ്ടെത്തുന്നു. സൈബര്‍ലോകത്തോടുളള അമിതാസക്തിയാല്‍ ബുദ്ധിമുട്ടുന്നവരോട് മന: ശാസ്ത്രജ്ഞര്‍ക്ക് പറയാനുളളത് ഇത്രമാത്രം... '' ലോഗ് ഒൗട്ട് ചെയ്യൂ, പുസ്തകങ്ങള്‍ വായിക്കൂ, ചുറ്റുമുളളവരോടു തുറന്നു സംസാരിക്കൂ.

English summary
India opens Internet De-Addiction Centres.In an attempt to clamp down on the rise in Internet dependence, India has begun opening a series of Internet de-addiction centres in a number of its major cities, including Delhi and Amritsar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X