ചാഞ്ഞും ചരിഞ്ഞും കീറിയും!!നിലയുറപ്പിക്കാനാകാതെ ഇന്ത്യ-പാക് അതിര്‍ത്തിയിലെ ഇന്ത്യന്‍ പതാക

Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന 360 മീറ്റര്‍ ഉയരമുള്ള ഇന്ത്യന്‍ പതാക സ്ഥാപിച്ചിരുന്നിടത്ത് ഇപ്പോള്‍ ഉള്ളത് കൊടിമരം മാത്രം. കനത്ത മഴയിലും കാറ്റിലും പതാക പല വട്ടം കീറിപ്പോയിരുന്നു. ഇത് പല തവണ ഇന്ത്യക്ക് നാണക്കേടുണ്ടാക്കുകയും ചെയ്തിരുന്നു. ഇതിനിടെ വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ പതാകക്കു മേലെ പാകിസ്താന്‍ തങ്ങളുടെ ദേശീയ പതാക സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഈ വര്‍ഷം ഏപ്രിലില്‍ ആണ് വീണ്ടും സ്ഥാപിക്കാനായി അതിര്‍ത്തിയിലെ കീറിപ്പറിഞ്ഞ നിലയിലുള്ള ഇന്ത്യന്‍ പതാക എടുത്തു മാറ്റിയത് എന്നാല്‍ കൊടിമരമല്ലാതെ മറ്റൊന്നും ഇപ്പോള്‍ സ്ഥലത്ത് അവശേഷിക്കുന്നില്ല. ലാഹോറില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന വിധത്തിലാണ് ഇന്ത്യ പതാക നാട്ടിയത്. എന്നാല്‍ പലപ്പോഴും പതാക അതേ പടി നിലനിര്‍ത്താന്‍ സാധിക്കാത്തതിന്റെ പേരില്‍ ഇന്ത്യ നാണം കെടേണ്ടി വന്നിട്ടുണ്ട്.

19-1437285531-india-flag-09-

ഇക്കഴിഞ്ഞ മാര്‍ച്ച് 5 നാണ് പഞ്ചാബിലെ അട്ടാരിയില്‍ ഇന്ത്യ 350 അടി ഉയരമുള്ള പതാക നാട്ടിയത്. എന്നാല്‍ പതാക സ്ഥാപിച്ച് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശക്തമായ കാറ്റില്‍ പതാക കീറി. പതാക സ്ഥാപിച്ചതിനു ശേഷം ഇതുവരെ അഞ്ചു തവണയാണ് പതാക മാറ്റി സ്ഥാപിച്ചത്. വാഗാ അതിര്‍ത്തിയില്‍ ഇന്ത്യ-പാകിസ്താന്‍ സൈന്യങ്ങളുടെ പരേഡിനിടെ പതാക താഴെ വീണതും നാണക്കേടിന് ഇടയാക്കിയിരുന്നു.

English summary
India's flag of pride on Pakistan border becomes flag of embarrassment
Please Wait while comments are loading...