ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂടി ; ഇന്ത്യ ആറ് ആണവ അന്തർവാഹിനികളുടെ നിർമാണം തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ശത്രുരാജ്യങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ ആറ് ആണവ അന്തർവാഹിനികൾ നിർമ്മിക്കാൻ തയ്യാറെടുക്കുന്നു. നാവികസേന മേധാവി ചീഫ് അഡ്മിറൽ സുനി ലാംബയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇപ്പോൾ ഇതിനെ കുറിച്ച് കൂടുതൽ വിവരം നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആണവോർജ്യത്തിൽ പ്രവർത്തിക്കുന്ന 13 മുങ്ങിക്കപ്പലുകളാണ് ഇന്ത്യക്കുള്ളത്. ഇതിനു പിറമേയാണ് ആറു അന്തർവാഹിനികൾ നിർമ്മിക്കാൻ സേന തയ്യാറെടുക്കുന്നത്.

ആർകെ നഗർ ഉപതിരഞ്ഞെടുപ്പ്, അണ്ണാഡിഎംകെയെ ഒതുക്കാൻ ഇടതുപക്ഷം ഡിഎംകെ ചേരിയിൽ!

ഇന്തോ -പസഫിക് മേഖലയിൽ വർധിച്ചു വരുന്ന വെല്ലുവിളികളെ ഫലപ്രമയി നേരിടുകയാണ്  അന്തർവാഹിനികളുടെ നിർമ്മാണ ലക്ഷ്യം.  ഇപ്പോൾ ഏതു തരം വെല്ലുവിളിയെ നേരിടാനും സൈന്യം തയ്യാറാണെന്നും  ലാംബ വ്യക്തമാക്കി. സമുദ്രമർഗത്തിലൂടെ ഇന്ത്യ നേരിടുന്ന വെല്ലുവിളി പരിഹരിക്കാൻ ഈ പദ്ധതി എത്രയും വേഗം നടപ്പിലാക്കേണ്ടതുണ്ടെന്നും  അദ്ദേഹം പറഞ്ഞു.

ഉത്തരകൊറിയയെ നേരിടാൻ പുതിയ നീക്കവുമായി അമേരിക്ക; ഹവായ് ദ്വീപില്‍ അപായമണി പുനഃസ്ഥാപിച്ചു

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് സാന്നിധ്യം

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് സാന്നിധ്യം

ഇന്ത്യൻ മഹാസമുദ്രത്തിൽ എട്ടോളം ചൈനീസ് കപ്പലുകളും അന്തർവാഹിനികളുമുണ്ട്. ഒരു ഘട്ടത്തിൽ 14 കപ്പലുകൾ ഇന്ത്യൻ സമുദ്രതീരത്തുണ്ടായിരുന്നു. ദോക്‌ ലാം വിഷയത്തിൽ ഇന്ത്യയുടെയും ചൈനയും തമ്മിൽ തെറ്റിയപ്പോൾ കൂടുതൽ അന്തർവാഹിനികളും കപ്പലുകളും ഇന്ത്യൻ മഹാസമുദ്രത്തിലേയ്ക്ക് അയച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

 പ്രോജക്ട് 75 പദ്ധതി

പ്രോജക്ട് 75 പദ്ധതി

ചൈനയുടേയും പാകിസ്താന്റേയും വെല്ലുവിളികൾ നേരിടാൻ അത്യാധുനിക സംവിധാനത്തോടു കൂടിയ കരുത്തുറ്റ യുദ്ധ കപ്പലുകകൾ നിർമ്മിക്കാൻ ഇന്ത്യൻ പദ്ധതിയിട്ടുണ്ട്. പ്രോജക്ട് 75 എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്. ഈ പദ്ധതിയിലൂടെ ആറു മിസൈൽ വേധ അന്തർവാഹിനികൾ വികസിപ്പിച്ചെടുക്കും. ഇതിനായി ഫ്രാൻസ്, ജപ്പാൻ, റഷ്യ, സ്പെയിൽ, ജർമ്മനി, എന്നീ രാജ്യങ്ങളുടെ സഹായം തേടും

ഇന്ത്യയുടെ ആദ്യ മുങ്ങിക്കപ്പൽ

ഇന്ത്യയുടെ ആദ്യ മുങ്ങിക്കപ്പൽ

ഐഎൻഎസ് അരിഹന്ത് ആണ് പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ അണവ കപ്പൽ. കമ്മിഷൻ ചെയ്തതോടെ കരയിൽനിന്നും ആകാശത്തുനിന്നും കടലിനടിയിൽനിന്നും അണ്വായുധം പ്രയോഗിക്കാനുള്ള ‘ത്രിതല ശേഷി ഇന്ത്യ സ്വന്തമാക്കിയിരുന്നു. അരിഹന്തിൽ വിന്യസിക്കേണ്ട സാഗരിക മിസൈലുകളും ഇന്ത്യ തദ്ദേശീയമാണ് നിർമ്മിച്ചത്. ഇത് പ്രതിരോധ രംഗത്ത് വൻ നേട്ടമായി വിലയിരുത്തപ്പെടുന്നു.

അന്തർവാഹിനിയും ആണവ അന്തർവാഹിനിയും തമ്മിലുള്ള പ്രത്യേകത

അന്തർവാഹിനിയും ആണവ അന്തർവാഹിനിയും തമ്മിലുള്ള പ്രത്യേകത

സാധാരണ അന്തർ വാഹിനിയ്ക്ക് രണ്ട് പ്രശ്നഹങ്ങളാണുള്ളത്. ഒന്ന് ഇത്തരം അന്തർവാഹിനികൾ പ്രവർത്തിക്കുമ്പോൾ വലിയ ശബ്ദത്തോടെ എഞ്ചിൻ പ്രവർത്തിക്കുന്നു. ഈ ശബ്ദം ശത്രുവിന്റെ അന്തർവാഹിനി കപ്പലുകളിലുള്ള സെൻസറുകൾ പിടിച്ചെടുക്കാൻ സാധിക്കും. കൂടാതെ ഇത്തരം അന്തർവാഹിനികൾക്ക് അവയുടെ ബാറ്ററികൾ റീചാർജ് ചെയ്യാൻ രണ്ടുമൂന്നു ദിവസത്തിലൊരിക്കൽ കരയിൽ പൊങ്ങി കിടക്കണം. ഇതു ശത്രുവിന്റെ കണ്ണിൽപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ആണവ അന്തർവാഹിനികളെ ബാധിക്കുന്നില്ല. എഞ്ചിൻ പ്രവർത്തിക്കുമ്പോൾ ശബ്‌ദമില്ലാത്തതിനാൽ ശത്രുവിന്റെ സെൻസറുകൾക്ക് അന്തർവാഹിനിയുടെ സ്‌ഥാനം കണ്ടെത്താനാവില്ല. കൂടാതെ ബാറ്ററികൾ ചാർജ് ചെയ്യുന്നത് ആണവോർജം ഉപയോഗിച്ചായതിനാൽ അതിനായി ഉപരിതലത്തിലേക്കു പൊങ്ങി കിടക്കേണ്ട സാഹചര്യവും ഉണ്ടാകുന്നില്ല.

English summary
India kick-started the process to build six nuclear-powered attack submarines which will significantly boost the Navy’s overall strike capabilities in the face of China’s growing military manoeuvring in the Indo- Pacific region.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്