ഇന്ത്യ ഏത് ഭീഷണിയും നേരിടാന്‍ സജ്ജമാണെന്ന് ആര്‍മി ചീഫ്; ചൈനയ്ക്ക് മുന്നറിപ്പോ?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സിക്കിം അതിര്‍ത്തിയില്‍ ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്‌നത്തിനിടെ ഇന്ത്യന്‍ സൈന്യം ഏത് ആക്രമണവും നേരിടാന്‍ സജ്ജമാണെന്ന് ആര്‍മി ചീഫ് ജനറള്‍ ബിപിന്‍ റാവത്ത്. പറ്റ്‌നയ്ക്കടുത്ത് ബോധ ഗയയിലെ മഹാബോധി മഹാവിഹാരയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.

ഇന്ത്യ ഏത് ആക്രമണവും നേരിടാന്‍ സജ്ജമാണ്. ആര്‍ക്കും ഇന്ത്യയുടെ ശക്തിയെക്കുറിച്ച് സംശയമുണ്ടാകാന്‍ ഇടയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് ജനറല്‍ മറുപടി പറഞ്ഞില്ല. അത്തരമൊരു കാര്യത്തെ കുറിച്ച് പ്രതികരിക്കേണ്ട വേദിയല്ല ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

bipin

താന്‍ ഇവിടെയെത്തിയത് മഹാബോധി ക്ഷേത്രത്തില്‍ ലോക സമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കാനാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. പ്രധാന പുരോഹിതനൊപ്പം മഹാബോധി വൃക്ഷത്തില്‍ ആചാരപ്രകാരമുള്ള പ്രാര്‍ഥനകള്‍ നടത്തിയ അദ്ദേഹം പിന്നീട് മടങ്ങി. ഭാര്യയ്‌ക്കൊപ്പമായിരുന്നു ബിപിന്‍ റാവത്ത് ഇവിടെയെത്തിയത്.

Sikkim: A Thorn In India China Relation

ക്ഷേത്രത്തിലെ പ്രാര്‍ഥനയ്ക്കുശേഷം ഗയയിലെ ഓഫീസേഴ്‌സ് അക്കാദമിയും അദ്ദേഹം സന്ദര്‍ശിച്ചു. ഇവിടുത്തെ സൗകര്യങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ലെഫ്റ്റ്, ജനറല്‍ ഡിആര്‍ സോണിയുമായി ചര്‍ച്ച നടത്തി. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍മി ജനറല്‍ പ്രധാന സൈനിക ആസ്ഥാനത്തെല്ലാം സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

English summary
India well prepared to meet any threat: Army chief Bipin Rawat
Please Wait while comments are loading...