കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു: ആദ്യഘട്ടം സ്പെഷ്യൽ ട്രെയിനുകൾ മാത്രം, നിർദേശങ്ങൾ കർശനം

Google Oneindia Malayalam News

ദില്ലി: മെയ് 11 മുതൽ പാസഞ്ചർ സർവീസ് പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ചൊവ്വാഴ്ച മുതൽ 15 സ്പെഷ്യൽ ട്രെയിനുകളാണ് ഓടിക്കുകയെന്നാണ് റെയിൽവേയുടെ പ്രഖ്യാപനം. പ്രത്യേക സർവീസുകൾക്കുള്ള ബുക്കിംഗ് തിങ്കളാഴ്ച വൈകിട്ട് നാല് മണി മുതൽ ആരംഭിക്കുമെന്ന് ഐഐർസിടിസിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഓൺലൈൻ വഴിയുള്ള ടിക്കറ്റ് ബുക്കിംഗ് മാത്രമാണ് ഉണ്ടാകുക.

Recommended Video

cmsvideo
Indian Railways back on track: Full list of trains that will run from May 12 | Oneindia Malayalam

45 മിനിറ്റിൽ അഞ്ച് ലക്ഷം രൂപ വരെ വായ്പ? വിശദീകരണവുമായി എസ്ബിഐ, പ്രചരിച്ചത് വ്യാജവാർത്തയോ? 45 മിനിറ്റിൽ അഞ്ച് ലക്ഷം രൂപ വരെ വായ്പ? വിശദീകരണവുമായി എസ്ബിഐ, പ്രചരിച്ചത് വ്യാജവാർത്തയോ?

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ മാർട്ട് 25 മുതലാണ് രാജ്യത്ത് ട്രെയിൻ സർവീസുകൾ നിർത്തലാക്കിയത്. ആദ്യഘട്ടത്തിൽ 15 ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ദില്ലിയിൽ നിന്ന് പശ്ചിമബംഗാൾ, അസം, ഗുജറാത്ത്, ജമ്മു, ഒഡിഷ, തമിഴ്നാട്, തെലങ്കാന, കർണാടക, കേരളം, മഹാരാഷ്ട്ര, ഒഡിഷ, ത്രിപുര, ബിഹാർ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് ട്രെയിൻ സർവീസ്. എന്നാൽ ട്രെയിനുകൾ പുറപ്പെടുന്ന സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും റെയിൽവേ വ്യക്തമാക്കി. മുൻകൂട്ടി ടിക്കറ്റെടുത്തവരെ മാത്രമേ ദില്ലിയിലെ റെയിൽവേ സ്റ്റേഷനിൽ പ്രവേശിപ്പിക്കൂ.

train2313393496-152

ട്രെയിൻ യാത്രക്കെത്തുന്നവർ മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹിക അകലം പാലിക്കുകയും വേണമെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന നിർദേശം. ഓരോ ട്രെയിനുകളും പുറപ്പെടുന്നതിന് മുമ്പായി യാത്രക്കാരെ പരിശോധിക്കുകയും ചെയ്യും. രോഗലക്ഷണങ്ങളുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
കോച്ചുകളുടെ ലഭ്യതയ്ക്ക് അനുസരിച്ച് കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.

 കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ ഗെയിം, ഉദ്ധവിന് എതിരില്ല, ഒരാളെ പിന്‍വലിച്ചു, ത്രില്ലറില്‍ വീണ് ബിജെപി!! കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ ഗെയിം, ഉദ്ധവിന് എതിരില്ല, ഒരാളെ പിന്‍വലിച്ചു, ത്രില്ലറില്‍ വീണ് ബിജെപി!!

ദില്ലിയിൽ നിന്ന് പുറപ്പെടുന്ന ഈ സ്പെഷ്യൽ ട്രെയിനുകൾ ദിബ്രുഗഡ്, അഗർത്തല, ഹൌറ, പട്ന, ബിലാസ്പൂർ, റാഞ്ചി, ഭുവനേശ്വർ, സെക്കന്താരാബാദ്, ബെംഗളൂരു, ചെന്നൈ, തിരുവനന്തപുരം, മഡഗോൺ, മുംബൈ സെൻട്രൽ, അഹമ്മദാബാദ്, ജമ്മു താവി എന്നീ സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിച്ചാണ് സർവീസ് നടത്തുകയെന്നാണ് ഇന്ത്യൻ റെയിൽവേ പ്രസ്താവനയിൽ വ്യക്തമാക്കിയത്. എസ് സി കോച്ചകളോടെ സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് പരിമിതമായ സ്റ്റോപ്പുകൾ മാത്രമാണ് ഉണ്ടാവുക.

നിലവിൽ 20,000 ഓളം റെയിൽവേ കോച്ചുകൾ കൊവിഡ് 19 ഐസൊലേഷൻ വാർഡുകളാക്കി മാറ്റിയിരുന്നു. ആയിരത്തിലധികം ട്രെയിനുകൾ അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള ശ്രമിക് സർവീസിനായും സർവീസ് നടത്തിവരുന്നുണ്ട്. മെയ് ഒന്നിന് ശേഷം 366 ശ്രമിക് ട്രെയിനുകലാമ് ഇത്തരത്തിൽ ലക്ഷണക്കത്തിന് അതിതി തൊഴിലാളികെ അവരുടെ സ്വദേശത്തേക്ക് തിരികെയെത്തിച്ചത്. 24 കോച്ചുകളുള്ള ശ്രമിക് ട്രെയിനിന് ഓരോ കോച്ചിലും 72 സീറ്റുകൾ വീതമുണ്ട്. എന്നാൽ മാനദണ്ഡങ്ങൾ അനുസരിച്ച് 54 പേരെ മാത്രമേ ഒരു കോച്ചിൽ യാത്ര ചെയ്യാൻ അനുവദിക്കൂ. മിൽ ബെർത്ത് ഉപയോഗിക്കാൻ സമ്മതിക്കില്ല. ലോക്ക്ഡൌണിന് മുമ്പ് 12,0000 ഓളം ട്രെയിനുകളാണ് ഇന്ത്യയിൽ ദിവസേന സർവീസ് നടത്തിക്കൊണ്ടിരുന്നത്. 28,032.80 കോടി ചരക്കുഗതാഗതത്തിൽ നിന്നും 12, 844. 37 കോടി പാസഞ്ചർ സർവീസിൽ നിന്നും റെയിൽവേയ്ക്ക് ലഭിച്ചിരുന്നുവെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

കോഴിക്കോട് ജില്ലയില്‍ 2936 പേര്‍ നിരീക്ഷണത്തില്‍: ഇതര സംസ്ഥാനത്ത് നിന്നും വന്നത് 2936 പേര്‍കോഴിക്കോട് ജില്ലയില്‍ 2936 പേര്‍ നിരീക്ഷണത്തില്‍: ഇതര സംസ്ഥാനത്ത് നിന്നും വന്നത് 2936 പേര്‍

English summary
Indian railway partially starting services during lockdown, online booking from Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X