യാത്രക്കാര്‍ക്ക് ആശ്വാസം; രാജ്യത്തെ എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും ഇനി വൈഫൈ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്തെ എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും വൈഫൈ സൗകര്യം ഏര്‍പ്പെടുത്താന്‍ റെയില്‍വെയുടെ തീരുമാനം. ഏതാണ്ട് 8,500 റെയില്‍വെ സ്റ്റേഷനുകളിലാണ് വൈഫൈ സൗകര്യമൊരുക്കുക. ഗ്രാമീണ മേഖലയിലുള്‍പ്പെടെ വൈഫൈ സൗകര്യം ഒരുക്കാന്‍ 700 കോടി രൂപയാണ് റെയില്‍വെ മന്ത്രാലയം ചെലവിടുന്നത്.

ഞങ്ങളെ തോല്‍പ്പിക്കാനാവില്ല മക്കളേ, രണ്ടാം ദിനത്തിലും കോഴിക്കോട് കുതിക്കുന്നു

ഡിജിറ്റല്‍ ഇന്ത്യ യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവില്‍ 216 സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യമുണ്ട്. ഏതാണ്ട് 7 മില്യണ്‍ യാത്രക്കാര്‍ ഈ സൗകര്യം ഉപയോഗിക്കുകയും ചെയ്യുന്നു. എല്ലാ സ്‌റ്റേഷനുകളിലും വൈഫൈ വരുന്നതോടെ റെയില്‍ യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ടായേക്കും.

wifi

ഇന്റര്‍നെറ്റ് ഇപ്പോഴത്തെ ലോകത്ത് ഒഴിച്ചുകൂടാകാത്ത സംഗതിയാണെന്ന് റെയില്‍വെ വക്താവ് പറഞ്ഞു. ഓരോ ദിവസവും ഇന്റര്‍നെറ്റിന്റെ ഉപയോഗം വര്‍ധിച്ചുവരികയാണ്. യാത്രാ വേളയില്‍ ഈ സൗകര്യം ലഭിക്കുന്നത് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും. റെയില്‍വെയുടെ നീക്കം രാജ്യത്തെ ഡിജിറ്റല്‍ യുഗത്തിലേക്ക് നയിക്കാനുള്ള പ്രയാണത്തിന് ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

2018 മാര്‍ച്ച് മാസത്തോടെ 600 സ്‌റ്റേഷനുകളില്‍ വൈഫൈ എത്തും. 2019 മാര്‍ച്ചോടെ 8,500 സ്‌റ്റേഷനുകളിലും വൈഫൈ എത്തിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഗ്രാമീണ മേഖലയെ കൂടി പദ്ധതിയുടെ ഭാഗമാക്കുന്നതോടെ സാധാരണക്കാര്‍ക്കും ഇന്റര്‍നെറ്റ് പ്രാപ്യമാകുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
indian railways equip wifi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്