കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരര്‍ തട്ടിക്കൊണ്ടു പോയ രണ്ട് ഇന്ത്യക്കാരെ വിട്ടയച്ചു

  • By Sruthi K M
Google Oneindia Malayalam News

ട്രിപ്പോളി: ലിബിയയില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടു പോയ നാല് ഇന്ത്യക്കാരില്‍ രണ്ട് പേരെ വിട്ടയച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ലക്ഷമീകാന്ത്, വിജയ്കുമാര്‍ എന്നിവരെയാണ് മോചിപ്പിച്ചത്. ഗോപീകൃഷ്ണ, ബല്‍റാം എന്നിവരെ കൂടി തിരിച്ചെത്തിക്കാനുള്ള ശ്രമം നടന്നു വരികയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.

ലക്ഷമീകാന്ത്, വിജയ്കുമാര്‍ എന്നിവരെ സിര്‍ത്ത് സര്‍വ്വകലാശാലയിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകീട്ടോടയായിരുന്നു സംഭവം നടന്നത്. ലിബിയയിലെ നഗരമായ ട്രിപ്പോളിയില്‍ നിന്നാണ് ഭീകരര്‍ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. ഭീകരര്‍ പണമൊന്നും ആവശ്യപ്പെട്ടിരുന്നില്ല എന്നാണ് ഇവര്‍ പറയുന്നത്.

isis

ഒരു വര്‍ഷത്തിലേറെയായി സിര്‍ത്ത് സര്‍വകലാശാലയില്‍ അദ്ധ്യാപകരായി സേവനമനുഷ്ടിച്ചിരുന്ന ഇവര്‍ ഇന്ത്യയിലേക്ക തിരിക്കുന്നതിനിടെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോകുന്നത്. പ്രദേശത്ത് ഐസിസുകാര്‍ വളരെ സജീവമാണ്. പ്രദേശത്തുള്ള ഇന്ത്യക്കാരോട് തിരിച്ചുവരാനായി സര്‍ക്കാര്‍ ഉപദേശം നല്‍കിയിട്ടുണ്ട്.

തട്ടിക്കൊണ്ടുപോയവരില്‍ രണ്ട് പേര്‍ ഹൈദരാബാദിലെ റായിപൂരില്‍ നിന്നും മറ്റ് രണ്ട് പേര്‍ കര്‍ണാടകയിലെ ബംഗളൂരുവില്‍ നിന്നുള്ളവരുമാണ്.

English summary
indian teachers kidnapped in libiya issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X