ഐഎസ് ഭീകരരുടെ കൈവശം 11,100 പൂരിപ്പിക്കാത്ത സിറിയന്‍ പാസ്‌പോര്‍ട്ടുകള്‍!

  • Posted By:
Subscribe to Oneindia Malayalam

ബെര്‍ലിന്‍: ഐഎസ് ഭീകരരുടെ കൈവശം പൂരിപ്പിക്കാത്ത 11,100 പാസ്‌പോര്‍ട്ടുകളുണ്ടെന്ന് ജര്‍മന്‍ വാരിക റിപ്പോര്‍ട്ട് ചെയ്തു. ജര്‍മന്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ഫെഡറല്‍ പോലിസില്‍ നിന്നും ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്. ആരുടെ പേരുവിവരങ്ങളും ചേര്‍ത്ത് ഉപയോഗിക്കാന്‍ പാകത്തിലുള്ളതാണ് ഈ പാസ്‌പോര്‍ട്ടുകളെന്ന് സോണ്‍ടാഗ് വാരിക വ്യക്തമാക്കി.

ഐ.എസ്സിന്റെ കീഴിലായിരുന്ന സിറിയന്‍ പ്രദേശങ്ങളിലെ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ നിന്നും മറ്റും പിടിച്ചെടുത്ത ബ്ലാങ്ക് പാസ്‌പോര്‍ട്ടുകളാണ് ഇവരുടെ കൈവശമുള്ളത്. ഇതുപയോഗിച്ച് മറ്റ് രാജ്യങ്ങളില്‍ കടന്നുകയറാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നതാണ് അധികൃതരെ കുഴക്കുന്നത്.

islamicstate3

ഇവരുടെ കൈവശമുള്ള പാസ്‌പോര്‍ട്ടുകളുടെ ക്രമനമ്പറുകള്‍ ഏതൊക്കെയാണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. പാസ്‌പോര്‍ട്ടുകള്‍ ഒറിജിനല്‍ തന്നെയായതിനാല്‍ സീരിയല്‍ നമ്പര്‍ ഉപയോഗിച്ചല്ലാതെ ഇവ കണ്ടുപിടിക്കാന്‍ സാധ്യമല്ലെന്നതിനാലാണിത്. ഐ.എസ്സിനു പുറമെ മറ്റ് പോരാളി വിഭാഗങ്ങളുടെ കൈകളിലും കാലി പാസ്‌പോര്‍ട്ടുകള്‍ എത്തിയിട്ടുണ്ട്. ആകെ 18000 സിറിയന്‍ പാസ്‌പോര്‍ട്ടുകള്‍ സംഘര്‍ഷത്തിനിടയില്‍ സിറിയയില്‍ നിന്ന് കാണാതിയിട്ടുണ്ടെന്നാണ് കണക്ക്.

അഭയാര്‍ഥി പ്രവാഹനത്തിന്റെ മറവില്‍ ഭീകരവാദി വിഭാഗങ്ങള്‍ ആക്രമണകാരികളെയോ സഹയാത്രികരെയോ യുറോപ്പും അമേരിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഈ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് ഇതിനകം കടത്തിവിട്ടതായാണ് വിവരം. 2015 നവംബറില്‍ പാരിസില്‍ 130 പേരുടെ ജീവനപഹരിച്ച ബോംബാക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സിറിയന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം നിയമവിരുദ്ധമായി മറ്റൊരു രാജ്യത്തേക്ക് കടക്കാനാണ് പലപ്പോഴും ഇത്തരം വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വളരെ ചുരുങ്ങിയവ മാത്രമാണ് ഭീകരാക്രമണങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.

2016ല്‍ മാത്രം ജര്‍മനിയില്‍ 8625 വ്യാജപാസ്‌പോര്‍ട്ടുകള്‍ പിടിച്ചതായാണ് റിപ്പോര്‍ട്ട്. ഇവയില്‍ എത്രയെണ്ണം ഐ.എസ് വഴി ലഭിച്ചവയാണെന്ന കണക്കുകള്‍ ലഭ്യമല്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
German authorities believe ISIL holds some 11,100 blank Syrian passports that can be completed with any individual's details, weekly newspaper Bild am Sonntag reported. Investigators have assembled a list of serial numbers of the blank passports and the authorities that issued them, the newspaper reported, citing confidential documents from federal police and the interior ministry

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്