കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ധയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഐഎസ്ആര്‍ഒ: മരണത്തില്‍ നിന്നു രക്ഷപെട്ടത് പതിനായിരങ്ങള്‍

തമിഴ്‌നാടിനെ നടക്കിയ വര്‍ധ ചുഴലിക്കാറ്റിന്റെ ഗതി പ്രവചിച്ചത് ഐഎസ്ആര്‍ഒ നിര്‍മിച്ച സാറ്റലൈറ്റുകള്‍. വിവരങ്ങല്‍ മുന്‍കൂട്ടി അറിയാന്‍ സാധിച്ചതിലൂടെ 10000ത്തോളം ആളുകളുടെ ജീവനാണ് രക്ഷിക്കാനായത്.

  • By Jince K Benny
Google Oneindia Malayalam News

ചെന്നൈ: ചെന്നൈ വെള്ളപ്പൊക്കത്തിനു ശേഷം തമിഴ്‌നാടിനെ പിടിച്ചുലച്ച വലിയ ദുരന്തമായിരുന്നു വര്‍ധ ചുഴലിക്കാറ്റ്. ഇന്ത്യന്‍ തീരത്തേക്കു പാഞ്ഞടുത്ത വര്‍ധയേക്കുറിച്ചു ലഭിച്ച മുന്നറിയിപ്പു പ്രകാരം മുന്‍കരുതല്‍ സ്വീകരിച്ചതിനാല്‍ മരണം 18 ആയി കുറക്കാന്‍ സാധിച്ചു. തമിഴ്‌നാട്ടിലെ പതിനായിരക്കണക്കിനു ജീവനുകള്‍ രക്ഷിച്ച ആ മുന്നറിയിപ്പു ലഭിച്ചത് നാസയിലെ വിദേശ നിര്‍മിത സാറ്റലൈറ്റുകളില്‍ നിന്നായിരുന്നില്ല. ഐഎസ്ആര്‍ഒയില്‍ നിര്‍മിച്ച രണ്ടു സാറ്റലൈറ്റുകളില്‍ നിന്നുമായിരുന്നു.

ഇന്‍സാറ്റ് 3ഡിആര്‍, സ്‌കാറ്റ്‌സാറ്റ് 1 എന്നീ സാറ്റലൈറ്റുകളാണ് ഇന്ത്യന്‍ തീരത്ത് വീശിയടിച്ച് നാശം വിതക്കാന്‍ സാധ്യതയുള്ള വര്‍ധയേക്കുറിച്ചു മുന്നറിയപ്പു നല്‍കിയത്. ഈ സാറ്റലൈറ്റുകളില്‍ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രക്ഷിക്കാനായത് തമിഴ്‌നാട്ടിലെ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍. സാറ്റലൈറ്റില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കാനും വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും അധികാരികള്‍ക്കായി.

വര്‍ധയുടെ ഗതിയറിഞ്ഞ ഐഎസ്ആര്‍ഒ

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട വര്‍ധ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക് 100 കിലോമീറ്ററിലധികം വേഗതിയില്‍ അടുക്കുന്നുണ്ടെന്നുള്ള വിവരം മുന്‍കൂട്ടി ലഭിച്ചത് ഐഎസ്ആര്‍ഒ നിര്‍മിച്ച ഇന്‍സാറ്റ് 3ഡിആര്‍, സ്‌കാറ്റ്‌സാറ്റ് 1 എന്നീ സാറ്റലൈറ്റുകളില്‍ നിന്നായിരുന്നു.

ഇന്‍സാറ്റ് 3ഡിആര്‍ കാലാവസ്ഥാ നിരീക്ഷണത്തിനുതകുന്ന അത്യാധുനിക സജ്ജീകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാറ്റലൈറ്റാണ്. കാലാവസ്ഥാ നിരീക്ഷണത്തിനും ചുഴലിക്കാറ്റിന്റെ ഗതി നിര്‍ണയിക്കാനും ഉതകുന്ന തരത്തിലുള്ള സാറ്റലൈറ്റാണ് സ്‌കാറ്റ്‌സാറ്റ് 1. ഈ വര്‍ഷം ശ്രീഹരിക്കോട്ട് സതീഷ് ധവന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നുമായിരുന്നു ഇന്ത്യയുടെ അഭിമാനമായ ഈ സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചത്. സെപ്തംബര്‍ എട്ടിന് ഇന്‍സാറ്റ് 3ഡിആറും സെപ്തംബര്‍ 26ന് സ്‌കാറ്റ്‌സാറ്റ് 1ഉം ഭ്രമണ പഥത്തിലെത്തിച്ചു.

കാലേകൂട്ടിയുള്ള മുന്‍കരുതലുകള്‍

വര്‍ധയുടെ ഗതിയും വേഗവും കൃത്യ സമയത്തു തിരിച്ചറിയാന്‍ സാധിച്ചതിനാല്‍ ജനങ്ങള്‍ക്ക ജാഗ്രതാ നിര്‍ദേശം നല്‍കാനും വേണ്ട മുന്‍കരുതലെടുക്കാനും സാധിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ 10000ത്തോളം ആളുകളെ മാറ്റി പാര്‍പ്പിച്ചു. ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഇതു വഴി വന്‍ദുരന്തം ഒഴിവാക്കാനായി.

വര്‍ധ വന്ന വഴി

ബംഗാള്‍ തീരത്ത് രൂപം കൊണ്ട വര്‍ധ ചുഴലിക്കാറ്റ് തമിഴ്‌നാടിന്റെ തീരങ്ങളിലേക്കു എത്തുകയായിരുന്നു. 18 പേരാണ് വര്‍ധയുടെ സംഹാര താണ്ഡവത്തില്‍ കൊല്ലപ്പെട്ടത്. പന്ത്രണ്ടാം തിയതി ഉച്ചയോടെ ചെന്നൈയ്ക്കടുത്തുണ്ടായ മണ്ണിടിച്ചിലോടെയാണ് വര്‍ധ തമിഴ്‌നാടിന്റെ തീരങ്ങളെ തൊട്ടത്. മരണ സംഖ്യ വളരെ അധികം ഉയരുമായിരുന്ന സാഹചര്യമാണ് കൃത്യമായ മുന്നറിയിപ്പു ലഭിച്ചതിലൂടെ ഇല്ലാതാക്കാനായത്.

മരണത്തെ മാറ്റി നിര്‍ത്തിയ പ്രതിരോധം

ഒന്നിനു പിറകെ ഒന്നായി തമിഴ്‌നാടിനെ ദുരന്തങ്ങള്‍ പിന്തുടരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ നിന്നും തമിഴ്‌നാടും ചെന്നൈയും ഒന്നു മുക്തമായി വരുന്നതേയുള്ളു. അതിനു തൊട്ടു പിന്നാലെയാണ് വര്‍ധയുടെ താണ്ഡവം. തമിഴ്‌നാടിന്റെ തീരങ്ങള്‍ ഇനി കൂടുതല്‍ ജാഗരൂകമാകും.

English summary
ISRO satellites predict the movement of vardah cyclone. It helps rescue more than 10000 people in Tamilnadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X