കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിഎസിന്റെ പിന്തുണയും ദ്രൗപതി മുര്‍മുവിന്? പ്രതിപക്ഷ പാളയത്തില്‍ വിള്ളല്‍

Google Oneindia Malayalam News

ബെംഗളൂരു: എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിനെ ജെ ഡി എസും പിന്തുണച്ചേക്കുമെന്ന് സൂചന. ജെ ഡി എസ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി സംയുക്ത പ്രതിപക്ഷത്തിന്റെ പേര് തീരുമാനിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നു. ദ്രൗപതി മുര്‍മുവിന് ജയിക്കാനാവശ്യമായ വോട്ട് നിലവില്‍ ഉണ്ട് എന്നും അതിനാല്‍ തങ്ങളുടെ പിന്തുണ ആവശ്യമില്ലെന്നും ജെ ഡി എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമി പറഞ്ഞു.

എന്നാല്‍ ഇത് ബി ജെ പിക്കുള്ള പിന്തുണയായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. അവര്‍ (ദ്രൗപതി മുര്‍മു) ഞങ്ങളുടെ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്. അത് അവരുടെ നന്മയുടെ അടയാളമാണ്, കുമാരസ്വാമി പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയും ജെ ഡി എസ് മേധാവിയുമായ എച്ച് ഡി ദേവഗൗഡയെ രണ്ട് തവണ ഫോണില്‍ വിളിച്ച് ദ്രൗപതി മുര്‍മു പിന്തുണ തേടിയിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

jds

''അവര്‍ക്ക് വ്യക്തിപരമായി ബെംഗളൂരുവിലേക്ക് വരാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പിന്തുണ തേടാന്‍ അവര്‍ അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. എന്റെ അഭിപ്രായത്തില്‍, ദ്രൗപതി മുര്‍മു ഇതിനോടകം തന്നെ തെരഞ്ഞെടുപ്പില്‍ വിജയിച്ചു, ''അദ്ദേഹം പറഞ്ഞു.മുര്‍മുവിന്റെ ജീവിതയാത്ര, അവരുടെ പശ്ചാത്തലം, അവര്‍ അനുഭവിച്ച പോരാട്ടങ്ങള്‍, അധഃസ്ഥിത സമൂഹത്തില്‍ നിന്നുള്ള അവരുടെ ഉയര്‍ച്ച എന്നിവ തനിക്ക് അറിയാം എന്നും കുമാരസ്വാമി പറഞ്ഞു.

എജ്ജാതി ലുക്കും ഡ്രെസും; ഫോട്ടോഷൂട്ടില്‍ പ്രിയാമണി തന്നെ

'ഒരു ആദിവാസി സമൂഹത്തില്‍ നിന്നുള്ള ഒരു സ്ത്രീയുടെ ഇത്രയും ഉയര്‍ന്ന പദവിയിലേക്കുള്ള ഉയര്‍ച്ച പ്രശംസ അര്‍ഹിക്കുന്നു,' അദ്ദേഹം പറഞ്ഞു. ജെ ഡി എസിന് പാര്‍ലമെന്റില്‍ രണ്ട് അംഗങ്ങളാണ് ഉള്ളത്. രാജ്യസഭയില്‍ ദേവഗൗഡ, ലോക്സഭയില്‍ അദ്ദേഹത്തിന്റെ കൊച്ചുമകന്‍ പ്രജ്വല് രേവണ്ണ. കൂടാതെ കര്‍ണാടകയിലെ 30 എം എല്‍ എമാര്‍ക്കും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്.

എന്നാല്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് പകരം ദ്രൗപതി മുര്‍മുവിന് ജെ ഡി എസ് പിന്തുണ നല്‍കേണ്ടി വന്നാല്‍ അത് പാര്‍ട്ടി ബി ജെ പിയുമായി കൂട്ട് കൂടുന്നതിന്റെയോ എതിരാളിയായ കോണ്‍ഗ്രസ് പാര്‍ട്ടി ആരോപിക്കുന്ന 'ബി ജെ പിയുടെ ബി ടീം' ആകുന്നതിന്റെയോ സൂചനയല്ലെന്നും കുമാരസ്വാമി പറഞ്ഞു.

വിശ്വാസം തേടാനില്ല; രാജിവെച്ച് ഉദ്ധവ് താക്കറെ, മഹാ വികാസ് അഘാഡി സര്‍ക്കാര്‍ വീണുവിശ്വാസം തേടാനില്ല; രാജിവെച്ച് ഉദ്ധവ് താക്കറെ, മഹാ വികാസ് അഘാഡി സര്‍ക്കാര്‍ വീണു

ഈ തീരുമാനത്തില്‍ കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും വിഷയം ഉദിക്കുന്നില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുടെയും ബി ടീമാണെന്ന ചോദ്യം ഉയരുന്നില്ല, കുമാരസ്വാമി പറഞ്ഞു. ജെ ഡി എസ് മുര്‍മുവിന്റെ യോഗ്യതയ്ക്കനുസരിച്ചാണ് പോകുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ ബി എസ് പിയും ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

English summary
JDS may support NDA's presidential candidate Draupadi Murmu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X