മണപ്പുറം ഫിനാന്‍സില്‍ 9 കോടിയുടെ കവര്‍ച്ച; പിന്നില്‍ ബിരുദധാരികള്‍, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!!

  • Written By:
Subscribe to Oneindia Malayalam

ഗുരുഗ്രാം: മണപ്പുറം ഫിനാന്‍സിന്റെ ഗുരുഗ്രാം ബ്രാഞ്ചില്‍ നടന്ന ഒമ്പതു കോടിയുടെ കവര്‍ച്ചക്ക് പിന്നില്‍ ബിരുദധാരികള്‍. ക്രിമിനല്‍ സംഘങ്ങളെ തേടി ഇറങ്ങിയ പോലിസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അന്വേഷണം ചെന്നെത്തിയത് ബിരുദധാരികളിലേക്ക്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മണപ്പുറം ഫിനാന്‍സിന്റെ ബ്രാഞ്ചില്‍ വന്‍ കവര്‍ച്ച നടന്നത്. 32 കിലോ ഗ്രാം സ്വര്‍ണവുമായി ഒരു സംഘം കടന്നുകളഞ്ഞു. സംഘത്തില്‍ എട്ടുപേരാണുണ്ടായിരുന്നതെന്ന് പോലിസ് പറഞ്ഞു.

 ഡിപ്ലോമക്കാരന്‍ നേതാവ്

എന്‍ഐഐടിയില്‍ നിന്ന് ഡിപ്ലോമ നേടിയ വ്യക്തിയാണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്. സംഘത്തിലുണ്ടായിരുന്ന എട്ട് പേരും ബിരുദധാരികളാണ്. എങ്ങനെയെങ്കിലും പണം സമ്പാദിക്കുകയെന്ന യുവാക്കളുടെ മോഹമാണ് കവര്‍ച്ച നടത്തുന്നതിലേക്കെത്തിയത്.

നാല് പേര്‍ അറസ്റ്റില്‍

വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പോലിസ് നാല് പേരെ പിടികൂടി. മൂന്ന് പേര്‍ ഗുരുഗ്രാമില്‍ തന്നെ താമസിക്കുന്നവരാണ്. ഒരാള്‍ അഹ്മദാബാദിലും. ദേവേന്ദര്‍ ഗുപ്ത എന്ന ഇയാളാണ് കവര്‍ച്ച ആസൂത്രണം ചെയ്തതും മറ്റുള്ളവരെ സംഘടിപ്പിച്ചതും. ബാക്കിയുള്ളവരെ പിടികൂടാനുള്ള ശ്രമം പോലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

 ദേവേന്ദറിനെ പിടിച്ചത് കാമുകിക്കൊപ്പം

സംഘത്തിന് നേതൃത്വം നല്‍കിയ ദേവേന്ദറിനൈ ഗുജറാത്തിലെ ലെമോന്‍ ട്രീ ഹോട്ടലില്‍ നിന്നാണ് പോലിസ് പൊക്കിയത്. സ്‌പൈസ് ജെറ്റ് എയര്‍ഹോസ്റ്റസായ കാമുകിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. മറ്റു നാലു പേരെ തേടി പോലിസ് യുപിയിലെ കാണ്‍പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

30 കിലോ സ്വര്‍ണം കണ്ടെടുത്തു

കവര്‍ച്ചക്ക് ശേഷം ദേവേന്ദര്‍ നേരെ പോയത് അഹ്മദാബാദിലേക്കാണ്. ഡിഎല്‍എഫ്-3യുടെ മുറിയിലായിരുന്നു ഇയാളും മറ്റു മൂന്ന് പേരും പെയിങ് ഗസ്റ്റായി താമസിച്ചിരുന്നത്. 30 കിലോ സ്വര്‍ണം ഇവരില്‍ നിന്ന് പോലിസ് കണ്ടെടുത്തിട്ടുണ്ട്.

 കവര്‍ച്ച മുഖം മറയ്ക്കാതെ, സിസിടിവി സാക്ഷി

ക്രിമിനല്‍ സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമില്ലെന്നാണ് പോലിസ് കരുതുന്നത്. ക്രിമിനല്‍ സംഘങ്ങള്‍ നടത്തുന്ന ആസൂത്രണം സംഭവത്തിന് പിന്നില്‍ ഇല്ലായിരുന്നു. മുഖം മറയ്ക്കാതെയാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. സ്ഥാപനത്തിലെ സിസിടിവി കാമറകളില്‍ കവര്‍ച്ച നടത്തിയവരുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

കൊള്ളത്തലവന്റെ മണ്ടത്തരങ്ങള്‍

ഗുരുഗ്രാമിലെ മണപ്പുറം ഫിനാന്‍സിന്റെ റെയില്‍വേ റോഡ് ബ്രാഞ്ചിലാണ് കവര്‍ച്ച നടന്നത്. ഈ ബ്രാഞ്ചില്‍ ദേവേന്ദര്‍ സ്വന്തം ആധാര്‍ കാര്‍ഡ് കാണിച്ച് ഇടപാട് നടത്തിയിട്ടുണ്ട്. ആധാര്‍ നമ്പറില്‍ ജിന്തിലെ ബറാഹ് ഖുര്‍ദ് ഗ്രാമത്തിലെ ദേവേന്ദറിന്റെ വീട്ടുവിലാസമാണുള്ളത്. തുടര്‍ന്ന് പോലിസ് ആദ്യം പിടികൂടിയത് ദേവേന്ദറിന്റെ ബന്ധു ബിജേന്ദറിനെയാണ്. വെള്ളിയാഴ്ച രാത്രിയായിരുന്നു ബിജേന്ദറിന്റെ അറസ്റ്റ്.

കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാവുന്നു

ബിജേന്ദറില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടു പ്രതികളായ മനോജ് സെയ്‌നിയെയും വികാസ് ഗുപ്തയെയും പോലിസ് ശനിയാഴ്ച രാവിലെ പിടികൂടിയത്. ഇവര്‍ കവര്‍ച്ച നടത്തിയതിലൂടെ ലഭ്യമായ പണത്തില്‍ നിന്ന് ക്രിക്കറ്റ് മാച്ചിനിടെ ബെറ്റ് വയ്ക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. മുമ്പ് നടത്തിയ പന്തയത്തില്‍ ദേവേന്ദറിന് 25 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഈ പണം തിരിച്ചുപിടിക്കാനാണ് മണപ്പുറം ഫിനാന്‍സ് കൊള്ളയടിക്കാന്‍ തീരുമാനിച്ചതെന്ന് പോലിസ് മേധാവി സുമിത് കുഹാര്‍ പറഞ്ഞു.

കാമുകിക്ക് എല്ലാം അറിയാം

വികാസ് ഗുപ്തയുടെ കാമുകിയെയും പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവളെ ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത്. കവര്‍ച്ചയുടെ പദ്ധതി സംബന്ധിച്ച് ഗുപ്ത കാമുകിയോട് എല്ലാം പറഞ്ഞിരുന്നു. ഇവളുമായി എത്തിയാണ് പോലിസ് ഗുപ്തയെയും സൈനിയെയും അറസ്റ്റ് ചെയ്തത്.

English summary
It wasn't a gang of seasoned criminals that pulled off the stunning gold heist at a Manappuram finance branch in Gurugram last week. A diploma holder from NIIT led this pack of unusual suspects - young men, all graduates, bunched together by desperation for money.
Please Wait while comments are loading...