കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

#സല്യൂട്ട് ഇന്ത്യ: ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് ജോഷ് ആപ്പിന്റെ സ്വാതന്ത്രദിന ക്യാമ്പയിന്‍

Google Oneindia Malayalam News

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ച ഇന്ത്യയില്‍ പുതിയ തരംഗമായി മാറിയ ജോഷ് ആപ്പ്. ഇന്ത്യന്‍ ദേശീയ ഗാനത്തിന് സല്യൂട്ട് അര്‍പ്പിക്കുന്ന ആളുകളുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വീഡിയോ സൃഷ്ടിച്ചതിലൂടെയാണ് ജോഷ് ആപ്പ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരിക്കുന്നത്. ചരിത്ര നേട്ടം ജോഷ് ആപ്പിനെ തേടിയെത്തിയത് സെപ്റ്റംബര്‍ 9 നാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തോടനുബന്ധിച്ച് 2021 ആഗസ്റ്റ് 10 മുതൽ 15 വരെ ആപ്പ് സംഘടിപ്പിച്ച #സല്യൂട്ട് ഇന്ത്യ ക്യാമ്പയ്നാണ് ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹമായത്.

വിവേചനം, ബാലവേല, അഴിമതി, സ്ത്രീധനം തുടങ്ങിയ ദുഷിച്ച സാമൂഹിക സമ്പ്രദായങ്ങളെക്കുറിച്ച് രാജ്യത്തെ ജനങ്ങളില്‍ അവബോധം വളർത്താൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ജോഷ് ആപ്പ് #സല്യൂട്ട് ഇന്ത്യ ക്യാമ്പെയിന്‍ ആരംഭിച്ചത്. ക്യാമ്പയിനില്‍ പങ്കെടുക്കുന്നവർ ജോഷ് ആപ്പിൽ ലഭ്യമായ വിവിധ ഫിൽട്ടറുകൾ ഉപയോഗിച്ച് കുറഞ്ഞത് അഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സൃഷ്ടിക്കാനും പശ്ചാത്തലത്തിൽ ഇന്ത്യൻ ദേശീയ ഗാനം പ്ലേ ചെയ്യാനും സാധിക്കുമായിരുന്നു. മാത്രവുമല്ല ക്യാമ്പയിനിന്റെ ഭാഗമായി മുന്നോട്ട് വെക്കപ്പെട്ട വിഷയങ്ങളിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

josh

ക്യാമ്പയിന്‍ വളരെ ആവേശത്തോടെയായിരുന്നു ജനങ്ങള്‍ ഏറ്റെടുത്തത്. മുന്നോട്ട് വെച്ച പ്രമേയത്തിന്റെ പ്രധാന്യവും ദേശസ്നേഹവും മുന്‍ നിര്‍ത്തിയായിരുന്നു ആളുകള്‍ #സല്യൂട്ട് ഇന്ത്യ ക്യാമ്പെയിനില്‍ പങ്കെടുത്തത്. 29,529 വീഡിയോകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സമര്‍പ്പിക്കപ്പെട്ടത്. 2021 ഫെബ്രുവരി 4 ന് ഉത്തർപ്രദേശ് ഗവൺമെന്റിന്റെ ടൂറിസം-സാംസ്കാരിക വകുപ്പും ജില്ലാ ഭരണകൂടവും കരസ്ഥമാക്കിയ വീഡിയോകളുടെ എണ്ണത്തിന്റെ (23529) റെക്കോര്‍ഡ് തകര്‍ക്കുന്നതായിരുന്നു ജോഷ് ആപ്പിന്റെ നേട്ടം.

നിരവധി പേരെ ഉള്‍പ്പെടുത്തിയുള്ള ഏറ്റവും വലിയ ഓൺലൈൻ വീഡിയോ എന്ന പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചതിൽ ഞങ്ങൾക്ക് അഭിമാനവും സന്തോഷവും തോന്നുന്നുവെന്നായിരുന്നു പുരസ്കാരം സ്വന്തമാക്കിയതിന് പിന്നാലെ ജോഷ് ആപ്പ് ക്രിയേറ്റര്‍ (Head of Creator and Content Ecosystem) തലവന്‍ സുന്ദർ വെങ്കിട്ടരാമന്റെ പ്രതികരണം. ഗിന്നസ് വേൾഡ് റെക്കോർഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമുക്ക് സ്വന്തമാക്കാന്‍ സാധിച്ചു. നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ദുരാചാരങ്ങൾക്കെതിരെ ജനങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനും അവരില്‍ അവബോധം സൃഷ്ടിക്കുന്നതിലും ഞങ്ങള്‍ക്ക് ഭാഗമാവാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 joshapp

ഞങ്ങളുടെ മുന്നോട്ട് വെച്ച ആശയം യാഥാർത്ഥ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഞങ്ങളുടെ സ്രഷ്‌ടാക്കൾക്കും ഉപയോക്താക്കൾക്കും പരിപാടിയില്‍പങ്കെടുത്ത എല്ലാവർക്കും ഞങ്ങൾ നന്ദി അറിയിക്കുന്നതായും സുന്ദർ വെങ്കിട്ടരാമന്‍ പറഞ്ഞു.

ഇന്ത്യൻ ദേശീയ ഗാനത്തിന്റെ ' ഏറ്റവും വലിയ ഓൺലൈൻ വീഡിയോ' എന്ന ഗിന്നസ് റെക്കോർഡ് ടൈറ്റിൽ ഹോൾഡറായി ജോഷ് ആപ്പിനെ പ്രഖ്യാപിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നായിരുന്നു ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഭാഗത്ത് നിന്നുള്ള നീൽ ഫോസ്റ്ററുടെ പ്രതികരണം. 29,529 വീഡിയോകൾ നിർമ്മിക്കുകയും നിലവിലെ റെക്കോർഡ് വിജയകരമായി മറികടക്കാന്‍ സഹായിക്കുകയും ചെയ്ത ഓരോ വ്യക്തിയെയും ഞങ്ങൾ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ 75 -ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ രാജ്യമെമ്പാടുമുള്ള ആളുകളെ ഡിജിറ്റലായി ഒന്നിപ്പിച്ച ജോഷ് ആപ്പിനെ ആദരിക്കുന്നതിൽ ഞങ്ങള്‍ക്ക് വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
Dailyhunt- Do Lafz | Oneindia malayalam

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രാചരണം നേടിയ ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് ഡെയ്‌ലിഹണ്ടിന്റെ ജോഷ് ആപ്പ്. പ്രവര്‍ത്തനം ആരംഭിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ ആളുകളുടെ ഏറ്റവും പ്രിയപ്പെട്ട ആപ്പുകളില്‍ ഒന്നായി ജോഷ് മാറിക്കഴിഞ്ഞു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ജോഷ് ആപ്പ് ലോഞ്ച് ചെയ്യപ്പെട്ടത്. ഒരു വര്‍ഷം കൊണ്ട് ഇന്ത്യയുടെ തുടിപ്പായി ജോഷ് മാറിയിരിക്കുന്നു.

English summary
Josh app creates Guinness World Records with Independence Day campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X