കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക സര്‍ക്കാര്‍ വീഴില്ല; ഒറ്റക്കെട്ടെന്ന് ഡികെ ശിവകുമാര്‍, എതിര്‍ത്ത് വോട്ട് ചെയ്താല്‍....

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ വീഴില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മുംബൈയിലെത്തിയ ഡികെയ്ക്ക് അവരെ കാണാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് അദ്ദേഹം കര്‍ണാടകത്തില്‍ തിരിച്ചെത്തിയതും ഇവിടെയുള്ള വിമതരുമായി ചര്‍ച്ച നടത്തിയതും.

Dk

എംടിബി നാഗരാജ് എംഎല്‍എയുമായി ഡികെ നടത്തിയ ചര്‍ച്ച വിജയകരമായിരുന്നു. രാജി പിന്‍വലിക്കുമെന്ന് നാഗരാജ് പറഞ്ഞു. എന്നാല്‍ അദ്ദേഹം ബിജെപി നേതാക്കള്‍ക്കൊപ്പം വീണ്ടും മുംബൈയിലേക്ക് പോയത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.

എന്തുതന്നെ സംഭവിച്ചാലും സര്‍ക്കാര്‍ വീഴില്ലെന്ന് ഡികെ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും സര്‍ക്കാരിനൊപ്പം നില്‍ക്കും. എല്ലാവരും നിയമത്തിന് കീഴിലുള്ളവരാണ്. വിശ്വാസ വോട്ടെടുപ്പില്‍ എതിര്‍ത്ത് വോട്ട് ചെയ്യുന്നവര്‍ക്ക് അംഗത്വം നഷ്ടമാകും. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചവര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴാന്‍ കൂട്ടുനില്‍ക്കില്ലെന്നും ഡികെ പറഞ്ഞു.

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; നവജോത് സിങ് സിദ്ധു രാജിവെച്ചു, കത്ത് നല്‍കിയത് രാഹുലിന്പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; നവജോത് സിങ് സിദ്ധു രാജിവെച്ചു, കത്ത് നല്‍കിയത് രാഹുലിന്

തിങ്കളാഴ്ച കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്. 16 ഭരണപക്ഷ എംഎല്‍എമാര്‍ രാജിവച്ചതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. കൂടാതെ രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തു. ഇവരുടെ രാജി സ്വീകരിച്ചാല്‍ സഖ്യസര്‍ക്കാരിന്റെ പിന്തുണയ്ക്കുന്നവര്‍ 100 അംഗങ്ങളായി കുറയും.

നിലവില്‍ 113 അംഗങ്ങളുടെ പിന്തുണയുള്ളവര്‍ക്ക് ഭരണം നടത്താം. 16 അംഗങ്ങളെ അയോഗ്യരാക്കിയാല്‍ ഭരിക്കാന്‍ വേണ്ട പിന്തുണ 105 ആയി കുറയും. ബിജെപിക്ക് സ്വതന്ത്രരുടേതടക്കം 107 അംഗങ്ങളുടെ പിന്തുണയുണ്ട്. ഈ സാഹചര്യത്തില്‍ വിമതര്‍ എന്തുനിലപാട് സ്വീകരിക്കുന്നുവെന്നത് നിര്‍ണായകമാണ്.

English summary
Karnataka Crisis; DK Shivakumar Says "I Have Confidence"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X