കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക നിയമസഭ തിരഞ്ഞെടുപ്പ് 2018; മോദിയും രാഹുലും കര്‍ണാടകയില്‍...

  • By Desk
Google Oneindia Malayalam News

മെയ് 12 ന് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുഖാമുഖം.തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കര്‍ണാടകയിലെത്തിയ ഇരുവരും ഇന്ന് മൂന്ന് വീതം റാലികളില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെ കുറിച്ച് 15 മനിട്ട് സംസാരിക്കാന്‍ പ്രധാനമന്ത്രി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചിരുന്നു.

ഈ വെല്ലുവിളിയോട് രാഹുല്‍ഗാന്ധിയുടെ പ്രതികരണം എങ്ങനെയാണെന്നറിയാനുള്ള ആകാംക്ഷയിലാണ് പൊതുജനം. ബാംഗ്ലൂരുവിലും കല്‍ബുര്‍ഗിയിലും ബല്ലാരിയിലുമാണ് മോദിയുടെ പരിപാടികള്‍. കഴിഞ്ഞ ദിവസം മോദി കര്‍ണാടക യിലെ പരിപാടികളില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ചിരുന്നു. ഇതിനെല്ലാമുള്ള മറുപടി ഇന്ന് രാഹുലില്‍ നിന്ന് പ്രതീക്ഷിക്കാം.അതേസമയം രാഹുല്‍ ബോംബെ കര്‍ണാടക മേഖലയിലെ ബീദറില്‍ തന്റെ എട്ടാംഘട്ട പ്രചരണത്തിന് തുടക്കമിടും.ഉച്ചയ്ക്ക് 12.30ന് ഔറാദിലാണ് ആദ്യ യോഗം. വൈകിട്ട് മൂന്നിന് ബല്‍കിയിലെ ഭീമണ്ണ ഖന്ദ്രേ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ഗ്രൗണ്ടിലും 4.45ന് ഹംനാബാദിലും രാഹുല്‍ യോഗങ്ങളില്‍ പങ്കെടുക്കും.രാത്രി 7.15ന് ബീദര്‍ കെആര്‍ഇ ഫാര്‍മസി കോളജ് ഗ്രൗണ്ടില്‍ നാളത്തെ അവസാന സമ്മേളനവും നടക്കും.

page

നാളെ കല്‍ബുര്‍ഗി, ഗദഗ്, ഹാവേരി ജില്ലകളിലായാണ് പര്യടനം. ഉച്ചകഴിഞ്ഞ് ഒന്നിന് കല്‍ബുര്‍ഗിയിലെ കല്‍ഗിയിലും വൈകിട്ട് അഞ്ചിന് ഗദഗിലെ ഗജേന്ദ്രഗാദിലും ഏഴിന് ഷിഗ്ഗാവിലും പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ഡല്‍ഹിക്കു തിരിക്കുന്ന രാഹുല്‍ ദ്വിദിന പര്യടനത്തിനായി ഏഴിന് വീണ്ടും സംസ്ഥാനത്തെത്തും.കോണ്‍ഗ്രസിനു വേണ്ടി പ്രചാരണത്തിന് ശശി തരൂര്‍ എംപി നാളെ കര്‍ണാടകയിലെത്തും. മൂന്നു ദിവസം അദ്ദേഹം പൊതുയോഗങ്ങളില്‍ പ്രസംഗിക്കും.

English summary
karnataka election 2018; modi and rahul at karnatak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X