കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു; വെബ്ടാക്‌സിയിലും 'അവള്‍' സുരക്ഷിതയല്ലെ??

  • By Desk
Google Oneindia Malayalam News

ബെംഗളൂരു; നഗരത്തിലൂടെ രാത്രികാലങ്ങളിലുള്ള സ്ത്രീകളുടെ യാത്ര സുരക്ഷിതമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മിക്കവരും നഗരത്തിലെ വെബ്ടാക്‌സികളെയാണ് ആശ്രയിക്കുന്നത്.എന്നാല്‍ വെബ്ടാക്‌സികളിലുള്ള വിശ്വാസവും നഷ്ടപ്പെടുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.ഓല ടാക്‌സിയില്‍ ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലേക്കു യാത്രചെയ്ത രണ്ടു യുവതികള്‍ തങ്ങളെ െ്രെഡവര്‍മാര്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി ഒരു പരാതി നിലവിലുണ്ട്.ജൂണ്‍ ആദ്യവാരം രാത്രി വൈകി വിമാനത്താവളത്തിലേക്കു പോയ യുവതിയെ കാര്‍ വഴിതിരിച്ചുവിട്ടു ബലം പ്രയോഗിച്ചു നഗ്നചിത്രമെടുത്തതിനു െ്രെഡവര്‍ അറസ്റ്റിലായിരുന്നു.

കഴിഞ്ഞ ദിവസം മറ്റൊരു സംഭവത്തില്‍, മദ്യലഹരിയിലായിരുന്ന ഓല കാര്‍ െ്രെഡവര്‍ വിമാനത്താവളത്തിലേക്കുള്ള മേല്‍പാലത്തിലേക്കു കയറാതെ ബെള്ളാരി റോഡിലൂടെ കാര്‍ തിരിച്ചുവിട്ടു യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തി. ദേവനഹള്ളി ടോള്‍ പ്ലാസയില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ യുവതി ഡോര്‍ ഗ്ലാസില്‍ അടിച്ചും അലറിവിളിച്ചും ബഹളമുണ്ടാക്കിയപ്പോള്‍ ടോള്‍ ഉദ്യോഗസ്ഥരാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഈ രണ്ടു കേസുകളിലും ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

lady1

ഇത്തരം വാര്‍ത്തകള്‍ സ്ഥിരം കേള്‍ക്കുമ്പോള്‍ തന്നെ ഉയരുന്ന ചോദ്യമാണ് സ്ത്രീ സുരക്ഷയെ കുറിച്ച്.ടാക്‌സി കമ്പനികള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുതേണ്ടത് നമ്മുടെ സര്‍ക്കാരിന്റെ ഉത്തരവാദിത്തം തന്നെയാണ്.പരാതികള്‍ ഉയരുന്നതോടെ വെബ്ടാക്‌സികളിലെ യാത്ര സുരക്ഷിതമാക്കാനൊരുങ്ങുകയാണ് സര്‍ക്കാരും. ഇതിന്റെ മുന്നോടിയായി സര്‍ക്കാരിന്റെ വെബ്ടാക്‌സി സംവിധാനം ഉടന്‍ സാധ്യമാക്കുമെന്ന് ഗതാഗതമന്ത്രി ഡി.സി.തമ്മണ്ണ കഴിഞ്ഞ ദിവസം സഭാ സമ്മേളനത്തില് അറിയിച്ചിരുന്നു. അതുപോലെതന്നെ െ്രെഡവര്‍മാരുടെ പശ്ചാത്തലം ഊര്‍ജിതമായി പരിശോധിക്കാനും അവര്‍ക്കു വേണ്ട പെരുമാറ്റശുദ്ധിയെക്കുറിച്ചു ബോധവല്‍ക്കരണം നടത്താനും ആഭ്യന്തരമന്ത്രികൂടിയായ ഉപമുഖ്യമന്ത്രി ജി.പരമേശ്വര ഓല, ഊബര്‍ തുടങ്ങിയ കമ്പനികളുടെ പ്രതിനിധിളെ വിളിച്ചുചേര്‍ത്തു നിര്‍ദേശം നല്‍കിയിരുന്നു.

English summary
karnataka; ladies safety in web taxi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X