• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കർണാടകയിൽ ഇനി കളി മാറും; യെഡിയൂരപ്പയുടെ ഭാവി വിമതരുടെ വിധിയിൽ

ബെംഗളൂരു: കർണാടകയിൽ യെദ്യൂരപ്പ വിശ്വാസ വോട്ട് നേടിയതോടെ ആഴ്ചകളായി തുടർന്ന് രാഷ്ട്രീയ നാടകങ്ങൾക്ക് അവസാനമായി. കോൺഗ്രസ്-ജെഡിഎസ് സർക്കാരിന്റെ പതനത്തിന് വഴിതെഴിച്ച 17 എംഎൽഎമാരെയാണ് സ്പീക്കർ കഴിഞ്ഞ ദിവസം അയോഗ്യരാക്കിയത്. എംഎൽഎമാർ അയോഗ്യരായതോടെ അധികാരത്തിലേക്കുള്ള ബിജെപിയുടെ യാത്ര എളുപ്പത്തിലായി കോൺഗ്രസും ജെഡിഎസും അതൃപ്തി അറിയിച്ചെങ്കിലും ശബ്ദവോട്ടോടെ നിയമ സഭയിൽ വിശ്വാസ പ്രമേയം പാസായി.

അഖിലിന്റെ വിവാഹം മുടക്കാന്‍ രാഖി ശ്രമിച്ചു?അഖിലിന്റെ പ്രതിശ്രുത വധുവിനോട് രാഖി പറഞ്ഞു... ഒടുവിൽ

എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയുടെ പ്രയോജനം ലഭിച്ചത് യെഡിയൂരപ്പയ്ക്കാണ്. കാര്യമായ പ്രതിസന്ധികളില്ലാതെ വിശ്വാസ വോട്ട് നേടാനായി. എംഎൽഎമാർ അയോഗ്യരായതോടെ വിമതർക്ക് ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നൽകുക, മന്ത്രിസ്ഥാനം നൽകുക തുടങ്ങിയ ബാധ്യതകളും ബിജെപിക്കില്ല. എന്നാൽ സ്പീക്കറുടെ നടപടി ബിജെപിക്ക് താൽക്കാലിക ആശ്വാസം മാത്രമായിരിക്കും എന്ന വിലയിരുത്തലുകളുമുണ്ട്. വിശദാംശങ്ങൾ ഇങ്ങനെ

അയോഗ്യർ

അയോഗ്യർ

കോൺഗ്രസിൽ നിന്നും 14 പേരും ജെ ഡി എസിൽ നിന്നും 3 പേരുമാണ് അയോഗ്യരായിക്കുന്നത്. എംഎൽഎ സ്ഥാനം രാജിവെച്ച് ബിജെപിയിൽ ചേരുമെന്നും ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വിമത എംഎൽഎമാരിൽ ചിലർ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ സ്പീക്കർ അയോഗ്യത കൽപ്പിച്ചതോടെ ഈ നിയമസഭാ കാലാവധി തീരുന്നത് വരെ ഇവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. അതായത് 2023വരെ പദവികളൊന്നും ലഭിക്കില്ല. ഇതോടെ യെഡിയൂരപ്പ സർക്കാരിന് മുമ്പിലുണ്ടായിരുന്ന വലിയ വെല്ലുവിളികളാണ് ഒഴിവായത്.

 അംഗബലം

അംഗബലം

ആംഗ്ലോ ഇന്ത്യൻ പ്രതിനിധി അടക്കം 225 അംഗങ്ങളാണ് കർണാടക നിയമസഭയിലുള്ളത്. ഇതിൽ 17 പേർ അയോഗ്യരായതോടെ സഭയുടെ അംഗബലം 207 ആയി കുറഞ്ഞു. ഇതോടെ കേവല ഭൂരിപക്ഷം 104 ആയി. ബിജെപിക്ക് 105 എംഎൽഎമാരാണുള്ളത്. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിനൊപ്പം നിലവിൽ 99 പേരാണുള്ളത്. ഒരു സ്വതന്ത്ര എംഎൽഎയുടെയും പിന്തുണയുള്ള ബിജെപിക്ക് സർക്കാർ രൂപികരണം എളുപ്പമായി. അധികാരത്തിലെത്താൻ സഹായിച്ച വിമതർക്ക് മന്ത്രിപദവി ഉൾപ്പെടെ ബിജെപി വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

 തീരുമാനം പിൻവലിക്കാൻ

തീരുമാനം പിൻവലിക്കാൻ

രാജി അംഗീകരിക്കാതിരുന്ന സ്പീക്കറുടെ തീരുമാനത്തിനെതിരെ വിമത എംഎൽഎമാർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കുമാരസ്വാമി സർക്കാരിനോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജിയെന്നാണ് എംഎൽഎമാർ അവകാശപ്പെട്ടത്. രാജി അംഗീകരിക്കാൻ സ്പീക്കറോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് വിമതർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെ ചുരുങ്ങിയത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് വരെയെങ്കിലും യെഡിയൂരപ്പയ്ക്ക് വിമതരുടെ ശല്യം ഉണ്ടാവില്ല. ആറ് മാസത്തിനുള്ളിൽ കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടക്കും. ബിജെപിക്ക് നില ഭദ്രമാക്കണമെങ്കിൽ 17 സീറ്റുകളിൽ എട്ടിടത്ത് മാത്രം വിജയിച്ചാൽ മതി. 7 സീറ്റിൽ വിജയിച്ചാൽ ബിജെപിയുടെ അംഗബലം 113 ആയി ഉയരും. ഇതാണ് 225 അംഗസഭയുടെ കേവലഭൂരിപക്ഷം.

വെല്ലുവിളി

വെല്ലുവിളി

കൂറുമാറ്റ നിരോധന നിയമ പ്രകാരം എംഎൽഎമാരെ അയോഗ്യരാക്കിയാൽ തിരഞ്ഞെടുക്കപ്പെട്ട പദവിയിൽ തുടരാൻ അവർക്ക് വിലക്കുണ്ടായിരിക്കും. എന്നാൽ അയോഗ്യതയുടെ കാലാവധി നിശ്ചയിക്കാനുള്ള അധികാരം സ്പീക്കർക്കാണ്. തിരഞ്ഞെടുപ്പ് കമ്മീഷനോ കോടതിക്കോ ഇത് പുനപ്പരിശോധിക്കാനും അവകാശമുണ്ട്. 2023 വരെയാണ് സ്പീക്കർ വിമതർക്ക് അയോഗ്യത കൽപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ വിമതർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ തീരുമാനമാകും ഇനി യെഡിയൂരപ്പയ്ക്ക് നിർണായകമാവുക.

തമിഴ്നാട്ടിൽ

തമിഴ്നാട്ടിൽ

നേതാവ് ടിടിവി ദിനകരനെ പിന്തുണച്ചതിനായിരുന്നു നടപടി. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ അയോഗ്യരാക്കപ്പെട്ടവർക്ക് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുകയായിരുന്നു. നിലവിലെ പദവികളിൽ നിന്നുമാണ് എംഎൽഎമാരെ അയോഗ്യരാക്കിയതെന്നും ഭാവിയിൽ മത്സരിക്കുന്നതിൽ നിന്നല്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒപി റാവത്ത് വ്യക്തമാക്കുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന ഉപതിരഞ്ഞെടുപ്പിൽ അയോഗ്യരാക്കപ്പെട്ടവരിൽ 14 പേരും വീണ്ടും മത്സരിച്ചിരുന്നു. സമാനമായ സാഹചര്യം കർണാടകയിലും ഉടലെടുത്തേക്കാം. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചാൽ മന്ത്രിപദവി അടക്കമുള്ള വാഗ്ദാനങ്ങൾ നിറവേറ്റേണ്ടി വരും.

English summary
Karnataka speaker's decision helped BJP, but leaves a challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X