കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇനി കോണ്‍ഗ്രസ് നേതാക്കള്‍ തെരുവിലുണ്ടാകും, പ്രസിഡന്റായില്ലെങ്കിലും രാഹുല്‍ തന്നെ പോര്‍മുഖം'; കെസി വേണുഗോപാല്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: ഇനിയുള്ള അഞ്ച് മാസം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും തെരുവിലുണ്ടാകും എന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മനോരമ ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഘടനാപരമായി കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനും ബി ജെ പിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് എതിരായുമാണ് യാത്ര സംഘടിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം താനാണ് യാത്ര നയിക്കുന്നത് എന്ന തരത്തിലുള്ള പ്രചരണം പാടില്ല എന്ന് പാര്‍ട്ടിയോട് രാഹുല്‍ ഗാന്ധി നിഷ്‌കര്‍ഷിച്ചിട്ടുണ്ട് എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഇത് കോണ്‍ഗ്രസന്റെ യാത്രയാണ്. ഇതിന് രാഹുലിന്റെ നേതൃത്വവും സാന്നിധ്യവും അനിവാര്യമാണ് എന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

1

പാര്‍ട്ടി തീരുമാനം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു. ഭാരത് ജോഡോ യാത്രയിലുടനീളം രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഇതിനിടയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. തുടര്‍ന്നുള്ള യാത്രയില്‍ പുതിയ പ്രസിഡന്റിന്റെ നേതൃത്വവും മാര്‍ഗനിര്‍ദേശങ്ങളും പാര്‍ട്ടി സ്വീകരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിനെതിരെ പൊരുതാന്‍ രാഹുല്‍ തന്നെ മുന്നില്‍ നയിക്കും എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

'ദിലീപിന് റോഹ്തഗിയെങ്കില്‍ അതിജീവിതക്കായി ബസന്ത്.. എല്ലാം വ്യക്തമായി കോടതിയിലെത്തി കാണും'; പ്രിയദര്‍ശന്‍ തമ്പി'ദിലീപിന് റോഹ്തഗിയെങ്കില്‍ അതിജീവിതക്കായി ബസന്ത്.. എല്ലാം വ്യക്തമായി കോടതിയിലെത്തി കാണും'; പ്രിയദര്‍ശന്‍ തമ്പി

2

സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ പ്രസിഡന്റും ഉണ്ടാകും. അതേസമയം ബി ജെ പിയെ നേരിടാന്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള ബദലിന് സാധിക്കുമെന്നു കരുതുന്നവര്‍ വിഡ്ഢികളുടെ ലോകത്താണ് എന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ തളയ്ക്കാന്‍ പ്രതിപക്ഷനിരയില്‍ കോണ്‍ഗ്രസിന് മാത്രമാണ് ശക്തിയുള്ളത് എന്നും അദ്ദേഹം അവകാശപ്പെട്ടു.

'ദിലീപ് ഓവര്‍ കോണ്‍ഫിഡന്റ് ആയിരുന്നു... ആ ഒരു പേടിയും ഉള്ളതുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്'; പ്രിയദര്‍ശന്‍ തമ്പി'ദിലീപ് ഓവര്‍ കോണ്‍ഫിഡന്റ് ആയിരുന്നു... ആ ഒരു പേടിയും ഉള്ളതുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്'; പ്രിയദര്‍ശന്‍ തമ്പി

3

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം ഏറ്റെടുത്താണ് രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്ര തുടങ്ങുന്നത് എന്നായിരുന്നു കഴിഞ്ഞ ദിവസം കെ സി വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. 118 സ്ഥിരം അംഗങ്ങളാണ് രാഹുല്‍ഗാന്ധിക്കൊപ്പം യാത്രയിലുടനീളം പങ്കെടുക്കുന്നത്. ഇത് കൂ ടാതെ ഓരോ സംസ്ഥാനങ്ങളിലെയും സ്ഥിരം പദയാത്രികരും യാത്രയില്‍ അണിചേരും.

ഒന്നാമത് ബിജെപി തന്നെ; ലോക്‌സഭയില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് എത്ര എംപിമാരുണ്ടെന്നറിയാമോ?

4

ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍

ആറുമാസം നീളുന്നതാണ് യാത്ര. 3500 ലധികം കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് രാഹുല്‍ ഗാന്ധി ജനങ്ങളുമായി സംവദിക്കുന്നത് രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാനാണ് എന്ന് കെ സി വേണുഗോപാല്‍ അവകാശപ്പെട്ടു. ബി ജെ പി സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരെ ജനവികാരം രൂപീകരിക്കുകയെന്നതാണ് രാഹുല്‍ ഗാന്ധി യാത്രയിലൂടെ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.

English summary
KC Venugopal said that Rahul Gandhi and congress leaders will be on the streets for the next 5 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X