കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീടിന് മുന്നിലെ ലക്ഷ്ണരേഖ തകര്‍ക്കരുത്... ഇത് ജനതാ കര്‍ഫ്യൂവിനേക്കാള്‍ കഠിനമെന്ന് പ്രധാനമന്ത്രി!!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 21 ദിവസത്തേക്കാണ് ലോക്ഡൗണ്‍. ഒരു പൗരനും വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാന്‍ ശ്രമിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. അതേസമയം ഞാന്‍ ആവശ്യപ്പെട്ട പ്രകാരം ജനതാ കര്‍ഫ്യൂ നിങ്ങള്‍ വിജയിപ്പിച്ചു. എന്നാല്‍ ലോക് ഡൗണ്‍ കര്‍ഫ്യൂ പോലെയാണ്. ജനതാ കര്‍ഫ്യൂവിനേക്കാള്‍ കര്‍ശനമായിരിക്കും ലോക്ഡൗണ്‍. ജനതാ കര്‍ഫ്യൂവിനേക്കാള്‍ വളരെ അഡ്വാന്‍സായിട്ടുള്ള കാര്യമാണ് ഇതെന്നും മോദി പറഞ്ഞു. അതേസമയം വീടിന് മുന്നിലെ ലക്ഷ്മണരേഖ ആരും തകര്‍ക്കരുത്. അത് നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

1

ഇന്ന് രാത്രി മുതല്‍ രാജ്യം പൂര്‍ണമായും ലോക്ഡൗണിലേക്ക് പോവുകയാണ്. രാജ്യത്തെ രക്ഷിക്കുന്നതിന് വേണ്ടിയാണിത്. വീടിന് പുറത്തിറങ്ങിയാല്‍ നിങ്ങള്‍ക്ക് മാത്രമല്ല സമൂഹത്തിലേക്കും രോഗം വ്യാപിക്കുമെന്നും മോദി പറഞ്ഞു. നമ്മള്‍ക്ക് ഈ 21 ദിവസത്തെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ സാധിച്ചില്ലെങ്കില്‍, നമ്മള്‍ 21 വര്‍ഷം പിന്നോട്ട് പോകുമെന്നും മോദി പറഞ്ഞു. എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. കൊറോണ വൈറസ് ബാധിച്ചയാള്‍ക്ക് ആദ്യ ഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാവില്ല. ഇയാള്‍ ആരോഗ്യവാനായി കാണപ്പെടും. അതുകൊണ്ട് നിങ്ങള്‍ ഇത്തരക്കാരുമായി ഇടപെടേണ്ടി വരും. അതുകൊണ്ടാണ് പറയുന്നത് വീടിന് പുറത്തിറങ്ങരുതെന്നും മോദി പറഞ്ഞു.

സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്നാല്‍ എല്ലാവര്‍ക്കുമുള്ളതാണ്. നിങ്ങളുടെ പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് ഇത് ബാധകമാണെന്നും മോദി പറഞ്ഞു. ഈ പരീക്ഷണ സമയത്ത് നമുക്ക് വേണ്ടി സ്വയം മറന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ കുറിച്ച് ജനങ്ങള്‍ എപ്പോഴും ചിന്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്നത്തെ നമ്മുടെ നടപടികളാണ് ഈ ദുരന്തത്തെ മറികടക്കാനായി കൊറോണ വ്യാപനത്തെ തടയുന്നതിനായി സഹായിക്കുക. ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ക്ക് ഉറപ്പാക്കുന്നതിന് തന്റെ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും, അതിനൊന്നും ഒരിക്കലും ബുദ്ധിമുട്ടാണ്ടാവില്ലെന്നും മോദി ഉറപ്പ് നല്‍കി.

തന്റെ സര്‍ക്കാര്‍ ആരോഗ്യ പരിചരണത്തിനായി 15000 കോടി വകയിരുത്തിയിട്ടുണ്ട്. സമൂഹത്തെ രക്ഷിക്കാനായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ മേഖലയില്‍ ഉള്ളവരെയും മാധ്യമപ്രവര്‍ത്തകരെയും കുറിച്ച് ഓരോ ജനങ്ങളും ചിന്തിക്കണം. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. ഇത് നമ്മുടെ ജീവിതത്തില്‍ അച്ചടക്കവും ക്ഷമയും കാണിക്കേണ്ട സമയമാണ്. ലോക്ഡൗണ്‍ കാലത്ത് വാക്ക് പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. ഒരു ലക്ഷം പേരിലേക്ക് ഈ വൈറസ് എത്തിയത് 67 ദിവസം കൊണ്ടാണ്. അടുത്ത 11 ദിസവം കൊണ്ടാണ് അടുത്ത ഒരു ലക്ഷം പേരിലേക്ക് എത്തിയത്. അതിനേക്കാള്‍ ഭയപ്പെടുത്തുന്നത്. മൂന്നാമത്തെ ലക്ഷത്തിലേക്ക് എത്തിയത് നാല് ദിവസം കൊണ്ടാണ്. ഇതെല്ലാം ഭയപ്പെടുത്തുന്ന കാര്യങ്ങളാണെന്നും മോദി.

English summary
lockdown is stricter than janata curfew says pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X