കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുണ്ടെയുടെ കാറപകടത്തില്‍ ദുരൂഹത, സിബിഐ അന്വേഷണം?

Google Oneindia Malayalam News

ദില്ലി: ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് കാരണമായ കാറപകടത്തില്‍ ദുരൂഹതയെന്ന് ബി ജെ പി നേതാക്കള്‍ സംശയിക്കുന്നതായി സൂചന. മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബി ജെ പി നേതാക്കളാണ് മുണ്ടെയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ അട്ടിമറി സാധ്യതകള്‍ സംശയിക്കുന്നത്. ഇതിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് സി ബി ഐ അന്വേഷണം വേണമെന്നും പേര് വെളിപ്പെടുത്താത്ത ചില നേതാക്കള്‍ ആവശ്യപ്പെട്ടു.

അരബിന്ദോ ചൗക്കില്‍ നിന്നും ട്രാഫിക് സിഗ്നല്‍ തെറ്റിച്ചുവന്ന ഒരു ഇന്‍ഡിക്ക കാറാണ് മുണ്ടെയുടെ കാറില്‍ ഇടിച്ചത്. മാരുതി സുസുകി എസ് എക്‌സ് 4 ലായിരുന്നു ഗോപിനാഥ് മുണ്ടെ സഞ്ചരിച്ചിരുന്നത്. മുണ്ടെ ഇരുന്ന അതേ ഭാഗത്താണ് ഇന്‍ഡിക കാര്‍ വന്ന് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മുണ്ടെ സീറ്റിലേക്ക് വീഴുകയായിരുന്നു. ഇന്‍ഡിക കാറിന്റെ ഡ്രൈവറെ നാട്ടുകാര്‍ പിടിച്ചുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്.

gopinath-munde

അപകടത്തിന് ശേഷം ഗോപിനാഥ് മുണ്ടെ ഡ്രൈവറോട് വെള്ളം ചോദിക്കുകയും തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. 6.20 നാണ് മുണ്ടെയുടെ കാറില്‍ ഇന്‍ഡിക ഇടിച്ചത്. 6.30 ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. 7.20 നായിരുന്നു അന്ത്യം. മഹാരാഷ്ട്രയിലെ കരുത്തനായ നേതാവിനെയാണ് മുണ്ടെയുടെ വിയോഗത്തിലൂടെ ബി ജെ പി ക്ക് നഷ്ടമാകുന്നത്. മുന്‍പ് പ്രമോദ് മഹാജനും ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് കൊല്ലപ്പെട്ടത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ മഹാരാഷ്ട്രയില്‍ കനത്ത വിജയത്തിലേക്ക് നയിച്ചതില്‍ ഗോപിനാഥ് മുണ്ടെയുടെ പങ്ക് പ്രധാനപ്പെട്ടതാണ്. നരേന്ദ്ര മോദിയുടെയും മുണ്ടെയുടെയും വിജയത്തില്‍ അതൃപ്തിയുള്ളവരാകാം സംഭവത്തിന് പിന്നില്‍ എന്നാണ് പ്രവര്‍ത്തകരുടെ സംശയം. അപകടത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരുന്നതിന് ഉന്നത തല അന്വേഷണം ആവശ്യമാണ് എന്നും അവര്‍ കരുതുന്നു.

English summary
Maharashtra BJP leader wants CBI probe into Munde’s death, report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X