കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കമാന്‍ഡും ജി23യും ഖാര്‍ഗെയ്‌ക്കൊപ്പം; സീനിയര്‍ നേതാക്കളുടെ വന്‍ നിര, തരൂരിന് പിന്തുണ കുറവ്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ശശി തരൂരിന് തിരിച്ചടിയായി മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടെ വരവ്. പാര്‍ട്ടിയിലെ പിന്തുണ വന്‍ തോതില്‍ ഏകീകരിച്ചിരിക്കുകയാണ് ഗാര്‍ഗെ. സീനിയര്‍ നേതാക്കളുടെ വലിയൊരു നിര തന്നെ ഗാര്‍ഗെയ്‌ക്കൊപ്പമുണ്ട്. എന്നാല്‍ കേരളത്തിലെ ചില നേതാക്കളുടെ പിന്തുണ മാത്രമാണ് തരൂരിന് ഇതുവരെ ലഭിച്ചത്.

ഹൈക്കമാന്‍ഡിന്റെയും ജി23യുടെ പ്രിയ സ്ഥാനാര്‍ത്ഥിയായി ഗാര്‍ഗെ മാറിയിരിക്കുകയാണ്. അതിലുപരി കോണ്‍ഗ്രസിനൊരു ദളിത് അധ്യക്ഷന്‍ വരുന്നു എന്നതും പാര്‍ട്ടിക്കുള്ള നേട്ടമായി കാണുന്നവരുണ്ട്. തരൂരിന് ഒരുപാട് കാര്യങ്ങളില്‍ അനുകൂല സാഹചര്യമല്ല ഉള്ളത്. വിശദമായ വിവരങ്ങളിലേക്ക്....

1

മല്ലികാര്‍ജുന്‍ ഗാര്‍ഗെ അധികം വൈകാതെ തന്നെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന പദവിയില്‍ നിന്ന് രാജിവെക്കുമെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ ഒരാള്‍ ഒരു പദവി എന്ന നയം പാലിക്കാന്‍ ഖാര്‍ഗെ തയ്യാറാണ്. വന്‍ തോതിലാണ് പിന്തുണ അദ്ദേഹത്തിനായി ഒഴുകിയത്. ഹരിയാനയിലെ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ, ദിഗ് വിജയ് സിംഗ്, പൃഥ്വിരാജ് ചവാന്‍, എകെ ആന്റണി, അഭിഷേക് സിംഗ്വി, അജയ് മാക്കന്‍ എന്നിവരെല്ലാം ഖാര്‍ഗെയ്‌ക്കൊപ്പമാണ്. ഇതില്‍ ജി23 നേതാക്കളും ഉണ്ടെന്നതാണ് അമ്പരപ്പിക്കുന്നത്.

2

നാല് മണിക്ക് എഴുന്നേല്‍ക്കുമെന്ന് ഹസന്‍, വൈകീട്ടാണോയെന്ന് രാഹുല്‍; ചിരിപൊട്ടിച്ച് രാഗായുടെ മറുപടിനാല് മണിക്ക് എഴുന്നേല്‍ക്കുമെന്ന് ഹസന്‍, വൈകീട്ടാണോയെന്ന് രാഹുല്‍; ചിരിപൊട്ടിച്ച് രാഗായുടെ മറുപടി

ശശി തരൂരില്‍ നിന്ന് ജി23 വേഗത്തില്‍ തന്നെ അകന്നിരിക്കുകയാണ്. പ്രധാന കാരണം ഈ ഗ്രൂപ്പിനോട് ചോദിക്കാതെ തരൂര്‍ കാര്യങ്ങള്‍ ചെയ്യുന്നതാണ്. നെഹ്‌റു കുടുംബത്തിന്റെയും ഹൈക്കമാന്‍ഡിന്റെയും പിന്തുണയോടെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കുന്നത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന് ചുരുക്കം. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കരുതിയ മനീഷ് തിവാരി അടക്കമുള്ള നേതാക്കള്‍ ഖാര്‍ഗെയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നു. അതേസമയം അധ്യക്ഷ തിരഞ്ഞെടുപ്പിന് മുമ്പ് ഖാര്‍ഗെ രാജിവെക്കുമോ എന്ന്മാത്രമാണ് അറിയാനുള്ളത്.

3

സ്ത്രീകളുടെ മുറിയില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു വിരുതന്‍; ജീനിയസാണെങ്കില്‍ കണ്ടെത്താം, 5 സെക്കന്‍ഡ് തരാംസ്ത്രീകളുടെ മുറിയില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു വിരുതന്‍; ജീനിയസാണെങ്കില്‍ കണ്ടെത്താം, 5 സെക്കന്‍ഡ് തരാം

ഖാര്‍ഗെ ഇതോടെ ജയം ഉറപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് രാജി നേരത്തെ ഉണ്ടാവാനാണ് സാധ്യത. ഖാര്‍ഗെയുടെ സംഭാവനകള്‍ മികച്ചതാണെന്നും, ഇതൊരു സൗഹൃദ മത്സരമാണെന്നും ശശി തരൂര്‍ പറഞ്ഞു. ആര്‍ക്കായി വോട്ട് ചെയ്യണം എന്ന് എല്ലാവരും സ്വയം തീരുമാനിക്കട്ടെ. പിസിസിക്ക് ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് പറയാനാവില്ല. ആന്റണി അടക്കമുള്ള നേതാക്കളെ കണ്ട് സംസാരിച്ചിരുന്നു. ചിന്തിക്കണം എന്ന മറുപടിയാണ് ലഭിച്ചത്. ഇന്ന് കേരളത്തിലെ രണ്ട് എംഎല്‍എമാര്‍ എനിക്ക് പിന്തുണ പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാക്കളോട് ബഹുമാനമുണ്ട്. പക്ഷേ യുവാക്കള്‍ മാറി ചിന്തിച്ചാല്‍ കുറ്റം പറയാനാവില്ലെന്നും തരൂര്‍ പറഞ്ഞു.

4

അര്‍ധരാത്രിയോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കെസി വേണുഗോപാലാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം ഖാര്‍ഗെയെ അറിയിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിന് അദ്ദേഹം മത്സരിക്കുന്നതിലാണ് താല്‍പര്യമെന്നും അറിയിച്ചു. നെഹ്‌റു കുടുംബം നിഷ്പക്ഷരായി നില്‍ക്കുമെന്നായിരുന്നു അറിയിച്ചത്. പക്ഷേ ഈ വിഷയത്തില്‍ അവര്‍ക്കാണ് കൂടുതല്‍ താല്‍പര്യം. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും വോട്ട് ചെയ്യില്ലെന്നാണ് സൂചന. ഇത് നിഷ്പക്ഷതയ്ക്ക് വേണ്ടിയാണിത്.

5

വൈറല്‍ വീഡിയോ: വളര്‍ത്തമ്മയെ കാണാന്‍ കടല്‍ കടന്ന് യുവാവ്; 45 വര്‍ഷത്തിന് ശേഷം ബൊളീവിയയിലെത്തിവൈറല്‍ വീഡിയോ: വളര്‍ത്തമ്മയെ കാണാന്‍ കടല്‍ കടന്ന് യുവാവ്; 45 വര്‍ഷത്തിന് ശേഷം ബൊളീവിയയിലെത്തി

നേരത്തെ അശോക് ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. പിന്നീട് പല പേരുകള്‍ ഉയര്‍ന്ന് വന്നു. ഗെലോട്ട് രാജസ്ഥാനിലെ വിമത നീക്കത്തില്‍ സോണിയയോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ദിഗ് വിജയ് സിംഗ് മത്സരിക്കുമെന്ന് പറഞ്ഞെങ്കിലും അവസാന നിമിഷം പിന്മാറി. സീനിയര്‍ നേതാക്കള്‍ അധ്യക്ഷ സ്ഥാനത്തെത്തണം എന്ന നിലപാടിലാണ് സോണിയാ ഗാന്ധി. ശശി തരൂരിന് പക്ഷേ പാര്‍ട്ടിക്കുള്ളില്‍ പിന്തുണയില്ലാത്തതാണ് തിരിച്ചടിയാവുന്നത്.

English summary
mallikarjun kharge gets massive support from g23 and high command, shashi tharoor chances are dim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X