കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍ക്കരി കേസില്‍ മന്‍മോഹന്‍ പ്രതി, കോടതിയുടെ നോട്ടീസ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കല്‍ക്കരി അഴിമതി കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനേയും പ്രതി ചേര്‍ത്തു. കേസില്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കാന്‍ നോട്ടീസ് അയച്ചു.

വിവാദമായകല്‍ക്കരി കുംഭകോണത്തില്‍ ഹിന്‍ഡാല്‍കോ കേസിലാണ് മന്‍മോഹനെ പ്രതി ചേര്‍ത്തിരിക്കുന്നത്. കുമാരമംഗലം ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പിസി പരേഖ് എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

Manmohan Singh

2005 ല്‍ നടന്ന സംഭവത്തിലാണ് കേസ്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനിയാണ് ഹിന്‍ഡാല്‍കോ. കല്‍ക്കരി പാടത്തിന് വേണ്ടി ഇവര്‍ ആദ്യം നല്‍കിയ അപേക്ഷ തള്ളിയിരുന്നു. എന്നാല്‍ പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കല്‍ക്കരിപ്പാടം അനുവദിക്കുകയായിരുന്നു എന്നാണ് ആക്ഷേപം.

ഈ സംഭവത്തില്‍ മന്‍മോഹന്‍ സിങിനെ സിബിഐ ചോദ്യം ചെയ്തിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ച, അഴിമതി നിരോധന വകുപ്പുകള്‍ എന്നിവയാണ് ഇതില്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍.

തനിക്ക് നോട്ടീസ് അയക്കാനുള്ള കോടതി തീരുമാനം ഞെട്ടിച്ചുവെന്നാണ് മന്‍മോഹന്‍ സിങ് പ്രതികരിച്ചത്. ഒരു നാള്‍ സത്യം പുറത്ത് വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രത്യേക സിബിഐ കോടതി ജഡ്ജി ഭരത് പരാശര്‍ ആണ് മുന്‍ പ്രധാനമന്ത്രി അടക്കം ആറ് പേര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് അയച്ചത്.

English summary
Manmohan Singh summoned as accused in coal scam case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X