കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടോ, എങ്കില്‍ സര്‍ക്കാര്‍ ജോലി കിട്ടില്ല

അസാമില്‍ രണ്ടു കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ സര്‍ക്കാര്‍ ജോലിക്ക് യോഗ്യരല്ലെന്ന പുതിയ കരട് രേഖ പുറത്തിറക്കി.

  • By Akhila
Google Oneindia Malayalam News

ഗുവാഹാട്ടി: അസാമില്‍ രണ്ടു കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ സര്‍ക്കാര്‍ ജോലിക്ക് യോഗ്യരല്ലെന്ന പുതിയ കരട് രേഖ പുറത്തിറക്കി. രണ്ടു കുട്ടികളുടെ വ്യവസ്ഥ പാലിച്ച് ജോലിക്ക് കയറുന്നവര്‍ കാലാവധി തീരുന്നതു വരെ മൂന്നാമതൊരു കുട്ടിയുണ്ടാകരുതെന്നും നയത്തില്‍ വ്യവസ്ഥ ചെയ്യുന്നതായി ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വവര്‍മ്മ പറഞ്ഞു.

ബാലവിവാഹം തടയാന്‍ നിലവില്‍ നിയമമുണ്ട്. ആണ്‍കുട്ടികള്‍ക്ക് 21 വയസും പെണ്‍കുട്ടികള്‍ക്ക് 18 വയസുമാണ് നിലവിലെ നിയമമനുസരിച്ചുള്ള വിവാഹപ്രായം. എന്നാല്‍ കുറഞ്ഞ വിവാഹം ഉയര്‍ത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ട്.

സര്‍ക്കാര്‍ ജോലിയില്ല

സര്‍ക്കാര്‍ ജോലിയില്ല

ബാലവിവാഹം കഴിഞ്ഞാല്‍ അവര്‍ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരല്ലെന്നാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന വ്യവസ്ഥകള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറയുന്നു.

 രണ്ടില്‍ കൂടുതല്‍ കുട്ടികള്‍

രണ്ടില്‍ കൂടുതല്‍ കുട്ടികള്‍

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കിലും രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഇത് ബാധകമാണെന്നും മന്ത്രി പറഞ്ഞു.

 പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്താനും പദ്ധതിയിലുണ്ട്. സര്‍വ്വകലാശാല വരെ സൗജന്യ വിദ്യാഭ്യാസം നല്‍കനാണ് പദ്ധതിയിടുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഹോസ്റ്റല്‍ ഫീസുകളും യാത്ര ചെലവുകളെല്ലാം സര്‍ക്കാര്‍ വഹിക്കും. പാതി വഴിയില്‍ പഠനം ഉപേക്ഷിച്ച് പോകുന്നത് തടയനാണ് ഇത്.

ജൂലൈ വരെ

ജൂലൈ വരെ

ജൂലൈ വരെ ജനങ്ങള്‍ക്ക് നയത്തില്‍ അഭിപ്രായം പറയാം. അത് പരിഗണിച്ചാണ് ബില്ലിന് അന്തിമ രൂപം നല്‍കുന്നത്.

2011ലെ സെന്‍സസ് പ്രകാരം

2011ലെ സെന്‍സസ് പ്രകാരം

2011ലെ സെന്‍സസ് പ്രകാരം 31 മില്യനാണ് അസാമിലെ ജനസംഖ്യ. 2001ല്‍ 30.9 ശതമാനമായിരുന്ന മുസ്ലീം ജനസംഖ്യ 2011 ആയപ്പോഴേക്കും 34.2 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്.

ബാലവിവാഹം

ബാലവിവാഹം

അസാമില്‍ ഏറ്റവും കൂടുതല്‍ ബാലവിവാഹങ്ങള്‍ നടന്ന വര്‍ഷമാണ് 2012-2013 എന്ന് ആരോഗ്യ സര്‍വ്വേയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

English summary
Married too young or have more than 2 kids? Don’t hope for a govt job in Assam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X