കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേജ്പാലിന്റെ മുറിയില്‍ നിന്നും ഫോണ്‍ പിടിച്ചു

Google Oneindia Malayalam News

വാസ്‌കോ: തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ കഴിയുന്ന ജയില്‍ മുറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ശനിയാഴ്ച സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് മിന്നല്‍ പരിശോധന നടത്തിയത്. സഹപ്രവര്‍ത്തകയായ ജൂനിയര്‍ ജേര്‍ണലിസ്റ്റിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് തരുണ്‍ തേജ്പാല്‍.

വാസ്‌കോ ടൗണിനടുത്ത സാഡ ജയിലിലാണ് തരുണ്‍ തേജ്പാലിനെ പാര്‍പ്പിച്ചിരിക്കുന്നത്. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ പരിശോധനയില്‍ 9 മൊബൈല്‍ ഫോണുകളാണ് ജയിലില്‍ നിന്നും പിടിച്ചെടുത്തത്. ശനിയാഴ്ച കാലത്തായിരുന്നു മിന്നല്‍ പരിശോധന എന്ന് ഡെപ്യൂട്ടി കളക്ടര്‍ ഗൗരിഷ് ശങ്കവാല്‍ക്കര്‍ അറിയിച്ചു. 9 മൊബൈല്‍ ഫോണുകളില്‍ ഒരെണ്ണം തരുണ്‍ തേജ്പാലിന്റെ മുറിയില്‍ നിന്നാണ് കിട്ടിയത്.

tarun-tejpal

എന്നാല്‍ തരുണ്‍ തേജ്പാല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു എന്ന കാര്യം ജയില്‍ അധികൃതര്‍ നിഷേധിച്ചു. ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന തരുണ്‍ തേജ്പാലിന്റെ വിവരങ്ങളൊന്നും പുറത്തുവിടാനാവില്ല എന്ന നിലപാടിലാണ് അവര്‍. എന്നാല്‍ മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് ഗൗരിഷ് ശങ്കവാല്‍ക്കര്‍ പറഞ്ഞു.

ഇന്ത്യയിലെ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിന്റെ തുടക്കക്കാരിലൊരാളായ തേജ്പാല്‍ കഴിഞ്ഞ നവംബര്‍ 30 നാണ് പീഡനക്കേസില്‍ അറസ്റ്റിലായത്. ബലാത്സംഗ കുറ്റം ചുമത്തിയാണ് പോലീസ് തേജ്പാലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തേജ്പാലിന്റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതിയുടെ ഗോവ ബഞ്ച് മാര്‍ച്ച് നാലിന് വാദം കേള്‍ക്കാനിരിക്കുകയാണ്.

English summary
Mobile phone seized in Tarun Tejpal's cell during prison raid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X