കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വര്‍ഗീയവാദി; പ്രധാനമന്ത്രിയാകില്ല

Google Oneindia Malayalam News

ഭുവനേശ്വര്‍: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്ക് വര്‍ഗീയവാദിയുടെ ഇമേജാണ് ഉള്ളതെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. മോദി പ്രധാനമന്ത്രിയാകാനുള്ള സാധ്യതകളും അദ്ദേഹം തള്ളിക്കളഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എയുമായി യാതൊരു തരത്തിലുള്ള സഖ്യ സാധ്യതയുമില്ല എന്ന് വ്യക്തമാക്കുകയായിരുന്നു നവീന്‍ പട്‌നായിക്.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദി പറ്റിയ ആളാണ് എന്ന് ഞാന്‍ കരുതുന്നില്ല. വര്‍ഗീയവാദത്തിന്റെ കറകള്‍ പതിഞ്ഞിട്ടുള്ളതാണ് അദ്ദേഹത്തിന്റെ ചരിത്രം. ഇത് പ്രധാനമന്ത്രിയാകാനുള്ള ആള്‍ക്ക് പറ്റിയതല്ല. - ബിജു ജനതാദള്‍ അധ്യക്ഷനും ഒഡീഷ മുഖ്യമന്ത്രിയുമായ പട്‌നായിക് പറഞ്ഞു.

naveen-patnaik

മോദി വേവ് എന്നൊരു സംഭവം ഇല്ലെന്നും അത് മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നും പട്‌നായിക് പറഞ്ഞു. മോദി വേവ് ഒഡീഷയില്‍ വിലപ്പോവില്ല. ഇത് മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന പരിവേഷം മാത്രമാണ്. ഒഡീഷയില്‍ മാത്രമല്ല, ഇന്ത്യയില്‍ ഒരിടത്തും മോദി വേവ് ഉണ്ടാകാന്‍ പോകുന്നില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഇക്കാര്യം വ്യക്തമാകും.

ബി ജെ പിയുമായി മാത്രമല്ല, കോണ്‍ഗ്രസുമായും സഖ്യം വേണ്ട എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബി ജെ ഡി. കോണ്‍ഗ്രസും ബി ജെ പിയും പാര്‍ട്ടിക്ക് ഒരുപോലെയാണ്. ഒഡീഷയില്‍ മോദി റാലികള്‍ വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു എന്ന് പറയുന്നതില്‍ സത്യമില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് നരേന്ദ്രമോദി നയിക്കുന്ന ബി ജെ പി. ബീഹാറില്‍ രാഷ്ട്രീയ ലോക് സമത പാര്‍ട്ടിയുമായി ബി ജെ പി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് സഖ്യം പ്രഖ്യാപിച്ചിരുന്നു.

English summary
Narendra Modi cannot be PM because of his communal reputation: Naveen Patnaik
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X