'മോദിജി ലക്ഷ്യമിടുന്നത് കോണ്‍ഗ്രസിനെ'; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: പ്രസംഗങ്ങളില്‍ തുടര്‍ച്ചയായി കോണ്‍ഗ്രസിനെ പരിഹസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രസംഗങ്ങളില്‍ മോദി അറുപത് ശതമാനവും കോണ്‍ഗ്രസിനെ വിമര്‍ശിക്കാനാണ് സമയം കണ്ടെത്തുന്നതെന്ന് രാഹുല്‍ ആരോപിച്ചു.

കാറുണ്ടെങ്കില്‍ ഗ്യാസ് സബ്സിഡിയില്ല!! കഴുത്തിന് പിടിച്ച് സര്‍ക്കാര്‍, പണിവരുന്നത് ഇങ്ങനെ

കോണ്‍ഗ്രസ് പാര്‍ട്ടി അതാണ്, ഇതാണ് എന്നൊക്കെയാണ് മോദിജി പ്രസംഗിക്കുന്നത്. ഗുജറാത്തിന്റെ ഭാവിയെക്കുറിച്ച് അദ്ദേഹത്തിന് സംസാരിക്കാനൊന്നുമില്ല. എന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് സുവര്‍ണഭാവിയാണ് വാഗ്ദാനം ചെയ്യുന്നത്. ജനങ്ങള്‍ക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി മറ്റെന്തൊക്കെയോ ആണ് പ്രസംഗിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

rahulgandhi

കോണ്‍ഗ്രസ് പ്രകടന പത്രിക വെറും പ്രകടനപത്രികയല്ല. അത് ജനങ്ങളുടെ ആഗ്രഹങ്ങളാണ്. ഗുജറാത്തിലെ ജനങ്ങളുടെ ഭാവിയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ജിഎസ്ടി പോലുള്ള തീരുമാനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കില്ല. മോദി അഴിമതിയെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍, അമിത് ഷായുടെ മകന്റെ അഴിമതിയെക്കുറിച്ച് മിണ്ടുന്നില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ഇസ്രായേല്‍ പ്രകോപനത്തിന്; സിറിയന്‍ സൈനിക കേന്ദ്രത്തിനു നേരെ വീണ്ടും മിസൈലാക്രമണം

സത്യം എല്ലാക്കാലവും മൂടിവെക്കാന്‍ കഴിയില്ല. റാഫേല്‍ ഇടപാടിലെ അഴിമതിയും അമിത് ഷായുടെ മകന്റെ അഴിമതിയും തുടക്കം മാത്രമാണ്. ഗുജറാത്തിലെ ജനങ്ങള്‍ക്ക് മികച്ച ഭാവിയാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു. കച്ച് ജില്ലയിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

English summary
Rahul Gandhi says 60% of Modi’s speech was about Congress, not the future of Gujarat
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്