ഇസ്രായേല്‍ പ്രകോപനത്തിന്; സിറിയന്‍ സൈനിക കേന്ദ്രത്തിനു നേരെ വീണ്ടും മിസൈലാക്രമണം

  • Posted By:
Subscribe to Oneindia Malayalam

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌ക്കസിന് സമീപമുള്ള സൈനിക കേന്ദ്രം ലക്ഷ്യമാക്കി ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് സിറിയന്‍ സൈനിക കേന്ദ്രങ്ങള്‍ക്കെതിരേ ഇസ്രായേല്‍ മിസൈലാക്രമണം നടത്തുന്നത്.

സാലിഹ് വധത്തില്‍ ദുരൂഹതയേറുന്നു; കൊല്ലപ്പെട്ടത് റോഡില്‍വച്ചല്ല, വീടിനകത്ത് വച്ച്!

ഇസ്രായേലി ജെറ്റുകള്‍ക്കു നേരെ മിസൈലുകള്‍ തൊടുത്തുവിട്ട് സിറിയ തിരിച്ചടിച്ചതായി അല്‍ മയാദീന്‍ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ തലസ്ഥാനത്തിന് പുറത്ത് ജംറായയിലുള്ള ശാസ്ത്ര ഗവേഷണ കേന്ദ്രമാണ് ആക്രമിക്കപ്പെട്ടതെന്നും ചാനല്‍ വ്യക്തമാക്കി. കേന്ദ്രം ലക്ഷ്യമാക്കി വന്ന മൂന്ന് മിസൈലുകളെ സിറിയയുടെ വ്യോമപ്രതിരോധ സംവിധാനം ലക്ഷ്യത്തിലെത്തും മുമ്പേ നിര്‍വീര്യമാക്കിയതായും ചാനല്‍ അവകാശപ്പെട്ടു.

fighters

വലിയ സ്‌ഫോടക ശബ്ദം കേട്ടതായി ജംറായ റിസേര്‍ച്ച് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്ററിന് സമീപം താസമിക്കുന്നവര്‍ അറിയിച്ചു. പതിവുപോലെ സിറിയയ്‌ക്കെതിരായ മിസൈല്‍ ആക്രമണത്തെ കുറിച്ച് ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല. ദമസ്‌ക്കസിനു സമീപമുള്ള സൈനിക കേന്ദ്രത്തിനു നേരെ കഴിഞ്ഞ ശനിയാഴ്ച സമാനമായ രീതിയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഈ ആക്രമണത്തെ സിറിയന്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി സിറിയന്‍ ടെലിവിഷന്‍ അവകാശപ്പെട്ടു. ലക്ഷ്യത്തിലെത്തുന്നതിനു മുമ്പേ അവ വെടിവച്ചുവീഴ്ത്തുകയായിരുന്നു.

എന്നാല്‍ ഹിസ്ബുല്ലയുടെ സൈനിക സംവിധാനത്തിനു നേരെയായിരുന്നു ആക്രമണമെന്നും റിപ്പോര്‍ട്ടുണ്ട്. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ പിന്തുണയ്ക്കുന്നതിനായി ഹിസ്ബുല്ലയും ഇറാനും സജീവമായി രംഗത്തുണ്ട്. ഇവരുടെ സൈനിക-ആയുധ കേന്ദ്രങ്ങള്‍ക്കു നേരെ ഇതിനു മുമ്പും ഇസ്രായേല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Israel again fired missiles at a Syrian military facility near Damascus late on Monday, according to a war monitor, the second reported Israeli strike in Syria in the past week

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്