കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4വയസ്സുകാരിയെ കൊന്ന അമ്മയെ അറസ്റ്റുചെയ്തു

Google Oneindia Malayalam News

Crime
ലുധിയാന: 14 കാരിയായ ആരുഷി തല്‍വാറിനെ കൊലപ്പെടുത്തിയ കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ അതേദിവസം നാലുവയസുകാരിയായ മകളെ ഒരമ്മ കൊലപ്പെടുത്തി. കാമുകനോടൊപ്പം ഒളിച്ചോടാന്‍ തടസ്സമായി തോന്നിയതിനാണ് പിഞ്ചുകുഞ്ഞിനെ ഇവര്‍ കൊലപ്പെടുത്തിയത്.

പഞ്ചാബിലെ ലുധിയാനയിലാണ് മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരസംഭവം അരങ്ങേറിയത്. സുനിതാ റാണി എന്ന ചെറുപ്പക്കാരിയും ഇവരുടെ കാമുകനായ ബിഹാര്‍ സ്വദേശി മനോജ് ഷാനുമാണ് പിടിയിലായത്. ഭര്‍ത്താവും മകളുമുള്ള സുനിതാ റാണി ഒന്നരവര്‍ഷമായ മനോജുമായ സ്‌നേഹ ബന്ധത്തിലാണ്.

സംഭവമറിഞ്ഞ ഭര്‍ത്താവ് ഗുര്‍പ്രീത് സിംഗ് പലതവണ സുനിതാ റാണിയെ വിലക്കിയെങ്കിലും മനോജുമായുള്ള ബന്ധം വിടാന്‍ ഇവര്‍ ഒരുക്കമായിരുന്നില്ല. ബിഹാറിലെ കൃഷ്ണ ഗുഞ്ച് സ്വദേശിയായ മനോജിനെ ഒരിക്കല്‍ ഗുര്‍പ്രീത് സിംഗ് വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നു. വിവാഹബന്ധം ഉപേക്ഷിച്ചിട്ടായാലും മനോജിന്റെ കൂടെ പോയേ പറ്റൂ എന്ന നിലയിലാരുന്നത്രെ ഇവര്‍.

വിവാഹമോചനത്തിന് മകള്‍ ഒരു തടസ്സമായി നില്‍ക്കും എന്ന പേടി കൊണ്ടാണ് കുട്ടിയെ കൊലപ്പെടുത്താന്‍ ഇവര്‍ തീരുമാനിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് ഇരുവരും ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഞായറാഴ്ചയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലീസ് എ ഡി സി പി നീലാംബരി ജഗ്ദാലെ പറഞ്ഞു.

English summary
A mother of a four-year-old daughter who allegedly had illicit relation with a migrant worker was booked for conspiring to get her daughter killed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X