കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ പടിയിറങ്ങി!! മോത്തിലാല്‍ വോറ ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷന്‍

  • By
Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറയെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷനായി നിയമിച്ചു. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചതായി രാഹുല്‍ ഗാന്ധി ഔദ്യോഗികമായി പ്രഖ്യാപിച്ച പിന്നാലെയാണ് നടപടി. രാഹുല്‍ ഗാന്ധി തന്‍റെ രാജിക്കത്ത് ട്വിറ്ററിലൂടെ പരസ്യപ്പെടത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അടുത്ത ആഴ്ച വിളിച്ച് ചേര്‍ക്കുന്നത് വരെ വോറെ താത്കാലിക ചുമതല വഹിക്കും. അതേസമയം കോണ്‍ഗ്രസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

rahulvora-

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയായ മോത്തിലാല്‍ വോറ 1970 ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 1988 ല്‍ രാജ്യസഭാംഗമായ വോറ പിന്നീട് കേന്ദ്രമന്ത്രിയായി. 1933 ല്‍ യുപി ഗവര്‍ണറായും പ്രവര്‍ത്തിച്ചുണ്ട്. ഏറെ ദിവസം നീണ്ടു നിന്ന പ്രതിസന്ധിക്കൊടുവിലാണ് താത്കാലിക അധ്യക്ഷനെ നിയമിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെയ്ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. എന്നാല്‍ എഐസിസി നേതൃത്വം രാഹുലിന്‍റെ രാജി അംഗീകരിച്ചിരുന്നില്ല. അതേസമയം അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. പലവിധ അനുനയങ്ങളും സമ്മര്‍ദ്ദ തന്ത്രങ്ങളും പുറത്തെടുത്തിരുന്നെങ്കിലും രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രാഹുല്‍ തന്‍റെ തിരുമാനത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ഉറപ്പായതോടെയാണ് അടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗം ചേരുന്നത് വരെ വോറെയെ താത്കാലിക അധ്യക്ഷനെ നിയമിച്ചത്.

<strong>രാഹുലിന്‍റെ തന്ത്രം ഫലിച്ചു, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പുതിയ അധ്യക്ഷന്‍</strong>രാഹുലിന്‍റെ തന്ത്രം ഫലിച്ചു, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പുതിയ അധ്യക്ഷന്‍

പാര്‍ട്ടിയുടെ പരാജയത്തിന്‍റെ ഉത്തരവാദിത്തം തനിക്കാണ്. കാലതാമസമില്ലാതെ പാര്‍ട്ടി പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കണം, പുതിയ അധ്യക്ഷനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേര്‍ന്ന് ഉടന്‍ നിയമിക്കും. പുതിയ അധ്യക്ഷനെ കണ്ടെത്തുന്ന നടപടികളില്‍ താന്‍ പങ്കാളിയാകില്ലെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് വ്യക്തമാക്കി.

<strong>കോണ്‍ഗ്രസിനെ അടപടലം പിളര്‍ത്താന്‍ ബിജെപി!! പുറത്തെടുക്കുന്നത് 'ഓപ്പറേഷന്‍ ആകര്‍ഷ്'</strong>കോണ്‍ഗ്രസിനെ അടപടലം പിളര്‍ത്താന്‍ ബിജെപി!! പുറത്തെടുക്കുന്നത് 'ഓപ്പറേഷന്‍ ആകര്‍ഷ്'

<strong>കോണ്‍ഗ്രസിന്‍റെ മറുതന്ത്രം! അഞ്ച് ബിജെപി എംഎല്‍എമാരെ ബന്ധപ്പെട്ടു, നിര്‍ണായകം</strong>കോണ്‍ഗ്രസിന്‍റെ മറുതന്ത്രം! അഞ്ച് ബിജെപി എംഎല്‍എമാരെ ബന്ധപ്പെട്ടു, നിര്‍ണായകം

English summary
Motilal Vora appointed as interim Congress president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X