കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം നന്മയ്ക്കായി ഉപയോഗിച്ചപ്പോള്‍ എ.ആര്‍ റഹ്മാന്‍ കുടുങ്ങി

  • By Sruthi K M
Google Oneindia Malayalam News

ചെന്നൈ: ഓസ്‌കാര്‍ ജേതാവായ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാനെതിരെ നികുതിവെട്ടിപ്പിന് കേസ് ചുമത്തി. 3.47 കോടി രൂപ പ്രതിഫലം വാങ്ങി നികുതി അടയ്ക്കാത്തതിനാണ് സംഗീത മാന്ത്രികനെതിരെ കേസ് എടുത്തിരിക്കുന്നത്. റിംഗ് ടോണ്‍ കമ്പോസ് ചെയ്തു കൊടുത്തതിലൂടെയാണ് എ.ആര്‍ റഹ്മാന്‍ കേസില്‍ കുടുങ്ങിയത്.

2010-11ല്‍ യു.കെ ആസ്ഥാനമായ മൊബൈല്‍ കമ്പനി ലെബാറയുടെ റിംഗ് ടോണ്‍ കമ്പോസ് ചെയ്തു കൊടുത്തതിനു എ.ആര്‍ റഹ്മാന്‍ വാങ്ങിയത് 3.47 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ഇത്രയും കോടി രൂപ പ്രതിഫലം പറ്റിയ എ.ആര്‍ റഹ്മാന്‍ ആദായനികുതി അടയ്ച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

a-r-rahman

എന്നാല്‍ ആ പ്രതിഫലം എ.ആര്‍ റഹ്മാന്‍ ഫൗണ്ടേഷന്‍ എന്ന പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിലേക്കാണ് സംഭാവന ചെയ്തത്. ഒരു നല്ല കാര്യം ചെയ്തപ്പോള്‍ ഫലം ഉണ്ടായതോ ഇങ്ങനെ. ചാരിറ്റബിള്‍ ട്രസ്റ്റിലേക്കു പണം കൈമാറിയതാണ് പ്രശ്‌നത്തിനു ഇടയാക്കിയത്.

ട്രസ്റ്റുകള്‍ക്കു വിദേശസഹായം സ്വീകരിച്ചതിലൂടെ വിദേശ നാണ്യവിനിമയ നിയന്ത്രണച്ചട്ടം ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് കേസ്. നികുതി ചുമത്തേണ്ട പണമാണിത് എന്നു പറഞ്ഞാണ് ആദായനികുതി വകുപ്പ് എ.ആര്‍ റഹ്മാനെതിരെ കേസെടുത്തിരിക്കുന്നത്.

English summary
Oscar winning music composer AR Rahman has found himself in legal tangle with the tax department reportedly slapping a case of income tax evasion on him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X